എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി
നല്ലൊരു നാളേക്കായി
ജൂൺ 5 ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം 1972. സ്റ്റോക്ക് ഹോമിൽ ആദ്യത്തെ പരിസ്ഥിതി ഉച്ചകോടി നടന്നു . അത് ജൂൺ 5 നായിരുന്നു. 1974മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ 2019ലെ പരിസ്ഥിതി ദിനത്തിന്റെയും വായു മലിനീകരണത്തിന്റെയും ഓർമ്മക്കാണ് ഓരോ വർഷവും ജൂൺ 5 നാം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് . അടുത്തിടെ കണ്ടതാണ് ഡൽഹിയെ മൂടിയ പുക. കാലാവസ്ഥ മാറ്റവും ,ഋതുക്കളിൽ വന്ന വ്യത്യാസവും ഓസോൺപാളികളിലെ വിള്ളലും , വാഹനങ്ങൾ പുറത്തുവിടുന്ന പുകയും ഇതെല്ലാം നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം എങ്ങനെ സംഭവിച്ചു. നാം നമ്മുടെ മാതാവായ ഭൂമിയെ മറന്നു. സകലതിനും ജീവനേകുന്ന പരിസ്ഥിതിയെ നാം നശിപ്പിച്ചു. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന ചൊല്ല് കേട്ടിട്ടില്ലേ. പരിസ്ഥിതിയെയും മനുഷ്യനെയും ബന്ധപ്പെടുത്തുന്ന ചൊല്ലാണിത്. കാവും പുഴയും കുളവും മണ്ണും എല്ലാം നശിപ്പിച്ചു. എന്തിനേറെ പറയുന്നു. നമ്മുടെ അന്തരീക്ഷ വായുവിനെ പോലും നാം മാലിന്യപെടുത്തി. നാം ഓർക്കേണ്ട ഒന്നുണ്ട് പ്ലാസ്റ്റിക്കിന്ന് 400 വർഷം ആയുസ്സുണ്ട്. അതു നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ ,അതു മണ്ണിന്റെ വായു സഞ്ചാരം കുറക്കുന്നു . അതുകൊണ്ട് ചെടികളും സൂക്ഷ്മജീവികളും നശിക്കുന്നു. വ്യവസായ ശാലയിലെ രാസവസ്തുക്കളും പുഴയിലേക്ക് ഒഴുക്കിയപ്പോൾ ജലം മലിനമായി. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. എല്ലാമനുഷ്യർക്കുമുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട് ഒരാളുടെ അത്യാഗ്രഹത്തിനുള്ള വിഭവങ്ങൾ ഇവിടെ ഇല്ല. മുൻരാഷ്ട്രപതിയായ മിസൈൽ മാനായ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടുകാരായ ഡോക്ടർ. എപിജെ അബ്ദുൽകലാം പറഞ്ഞിട്ടുണ്ട്. എന്റെ മരണത്തിനാരും അവധി പ്രഖ്യാപിക്കരുത്. പക്ഷെ നിങ്ങൾ ഒരു മരം നടണം. അതായിരിക്കും എന്റെ ഏറ്റവും വലിയ സന്തോഷ നിമിഷം. നമ്മുടെ പ്രശസ്ത കവയിത്രിയായ സുഗതകുമാരി ടീച്ചർ ധരാളം കാര്യങ്ങൾ പ്രുകൃതിയെ സ്നേഹിച്ചുകൊണ്ട് പറഞ്ഞിട്ടുണ്ട്. നിങ്ങളും ഒരു പരിസ്ഥിതിസ്നേഹിയാകണം. നമുക്കെല്ലാവർക്കും ഒരു തൈ നടാം നാളേയ്ക്ക് വേണ്ടി. അതിസുന്ദരമായ ഒരു ഭൂമി നമുക്ക് അടുത്ത തലമുറക്ക് കൈമാറാം. പരിസ്ഥിതിയെ നമ്മൾ നാശമാക്കരുത്.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം