സഹായം Reading Problems? Click here


എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനം

മനുഷ്യർക്കിടയിൽ ഇപ്പോഴിതാ
മഹാമാരിയായി വന്നെത്തിയിക്കുന്നു
കൊറോണ.....
കണിക്കൊന്നകൾ പൂത്തുലയുന്ന
മേടമാസപ്പുലരിയിൽ
തിരക്കിട്ടോടിപ്പോകുന്ന പകലുകളിൽ
ഇന്നിതാ പുതിയൊരു
ക്വാറന്റീൻ ലോകം വന്നെത്തി
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം
പ്രകൃതിയുടെ രമണീയഭാവവും നാദവും മാത്രം..
പ്രാർഥനയിലാണ്ടു ഓരോ നിമിഷവും
വീടുകളിൽ നാമെല്ലാവരും
വാഹനങ്ങളുടെ ഗർജ്ജനങ്ങളില്ലാതെ
വീഥികൾ ഉറങ്ങാതുണരാതെ.....
വരാൻ പോകുന്ന ദുഃഖത്തിൻ സൂചനയോ?
ലോകം മൃതിയുടെ പടിവാതിൽക്കൽ!
പഴയ കാലത്തിൻ ഓർമകളിൽ
ഞാൻ ഒറ്റയ്ക്ക്.......

‍ഡിയ . ഡി
8 E എം.ആർ.എം.കെ.എം.എം.എച്ച്.എസ്എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത