ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ ഈ നൂറ്റാണ്ടിന്റെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഈ നൂറ്റാണ്ടിന്റെ മഹാമാരി

ലോകത്താകെ ഒന്നര ലക്ഷത്തിലേറെ പേർ ഇതിനകം മരണമടയുകയും ഇരുപത്തിയഞ്ച് ലക്ഷത്തോളം പേർ രോഗബാധിതർ ആയിരിക്കുകയുo ചെയ്ത ഈ നൂറ്റാണ്ടിന്റെ മഹാമാരിയാണ് കൊറോണ വൈറസ് ബാധ.
 ചൈനയിലെ വുഹാ നിലാണ് ഈ നോവൽക്കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത് .മൃഗങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയ ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസുകൾ .ഇതിൽ ചിലവ മനുഷ്യരേയും ബാധിക്കാറുണ്ട് .മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് .വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നുo മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് .മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകൾ ആയിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത് .വൈറസ് കോവിഡ് 19 അഥവാ കൊറോണ വൈറസ് രോഗം -2019 ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ് . കൊറോണ വൈറസ് സാധാരണ ഗതിയിൽ പടരുന്നത് രോഗിയുമായുള്ള ഹസ്തദാനം ചെയ്യുന്നത് കൊണ്ടോ ,സമ്പർക്കം പുലർത്തുന്നത് മൂലമോ ,രോഗാണു വസിക്കന്ന പ്രതലത്തെ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്ക് ,കണ്ണ് ,വായ എന്നിവ തൊടുന്നതിലൂടെയോ ആവാം .

പനി ,ശ്വാസതടസ്സം ,ചുമ ,ക്ഷീണം, മൂക്കടപ്, മുക്കാെലിപ്പ്, ശരീരവേദന ,തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ .

  രോഗം ഗുരുതരമായാൽ ന്യുമോണിയ ,ശ്വാസകോശ രോഗങ്ങൾ ,വൃക്കരോഗം എന്നിവയ്ക്കും കാരണമാകാം. ശരീരത്തിൽ വൈറസ് പ്രവേശിച്ച ശേഷം 2 മുതൽ 10 ദിവസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് .ചിലപ്പോൾ 24 ദിവസം വരെ എടുത്തേക്കാം.
  ഈ രോഗം ശ്രദ്ധാപൂർവ്വമായ ജാഗ്രതയിൽ പകരാതെ നോക്കണം. നമ്മുടെ കൊച്ചു കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കിയിട്ടുള്ളത്. അതു കൊണ്ട് തന്നെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും രോഗം ഭേദമാക്കാനും മരണസംഖ്യ 2 ൽ പിടിച്ചു നിർത്താനും നമ്മുക്ക് ഇതുവരെ സാധിച്ചു .250 ൽ ഏറെ പേരെ രോഗമുക്തരാക്കാൻ കേരളത്തിന് സാധിച്ചു .സംസ്ഥാനത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു.14 ദിവസത്തെ ലോക്ക് ഡൗൺപ്രഖ്യാപിച്ച്‌ അത്യാവശ്യ സർവീസുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചു. ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശിച്ചു .സാമൂഹ്യ അകലം പാലിക്കൽ, സോപ്പ് ഉപയോഗിച്ച് ഇടവിട്ടുള്ള കൈ കഴുകൽ രോഗലക്ഷണങ്ങൾ ഉള്ളവർക്കുo സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും നിരീക്ഷണവും ,ഏകാന്തവാസവും മികച്ച ചികിത്സാ  രീതികളും സംവിധാനങ്ങളും .ജനങ്ങളെ ബോധവത്ക്കരിക്കാൻ സർക്കാരിന്റെ കനിശമായ ഇടപെടൽ പോലീസിന്റെയും ആരോഗ്യമേഖലയുടെയുംയും ശക്തമായ ഇടപെടൽ ഇവയെല്ലാം കേരളത്തിലെ മരണ സoഖ്യ കുറയ്ക്കുന്നതിന് സഹായിച്ചു.ഇന്ത്യയിലെ പല സംസ്ഥാനങ്ങളും യൂറോപ്പിലെ പല വികസിത രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ പകച്ച് നിൽക്കുമ്പോഴാണ് നമ്മുടെ കൊച്ചു കേരളത്തിന് ലോകത്തിനാകെ മാതൃകയായ പ്രവർത്തനം കാഴ്ച്ച വെക്കാനായത്.
  സർക്കാർ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ പ്രഖ്യാപനത്തെ തുടർന്ന് ജോലിയും കൂലിയും നഷ്ടപ്പെട്ട സാധാരണക്കാർക്ക് സൗജന്യ റേഷൻ അനുവദിച്ചും, ഒറ്റപ്പെട്ടു പോയവർക്ക് 'സാമൂഹിക അടുക്കള 'യിലൂടെ ഭക്ഷണമെത്തിച്ചും സാമ്പത്തിക പാക്കേജുകൾ നടപ്പാക്കി, യാത്രാവിലക്കുകൊണ്ട് പ്രയാസം നേരിടുന്ന രോഗികൾക്ക് വീടുകളിൽ മരുന്നുo ഭക്ഷ്യവസ്തുക്കളും എത്തിച്ചു കൊടുത്തും കേരളം ലോകത്തിന് മാതൃക കാട്ടി.

കേരള സർക്കാരിനെ, പ്രത്യേകിച്ച് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരളത്തിന്റെ മുഖ്യ മന്ത്രിയെയും ,ആരോഗ്യമന്ത്രിയേയും അഭിനന്ദിച്ചേമതിയാകു. ആരോഗ്യ പ്രവർത്തകരുടെയും, പോലീസിന്റെയും സ്തുത്യർഹമായ സേവനം കേരള ജനതയ്ക്ക് വിസ്മരിക്കാൻ ആവില്ല.

നാം ജാഗ്രതയോടെ പ്രവർത്തിച്ചേ മതിയാകു.ഈ മഹാമാരിക്ക് പ്രതിവിധി കണ്ടെത്തുന്നത് വരെയോ ഈ രോഗം നാട്ടിൽ നിന്ന് തുടച്ചു നീക്കുന്നതു വരെയോ നമുക്ക് സർക്കാരിന്റെ നിർദേശങ്ങൾ അതു പടി പാലിച്ചുകൊണ്ട് നൂറ്റാണ്ടുകളിലെ മഹാമാരികളായിരുന്ന വസൂരി, പ്ലേഗ് തുടങ്ങിയവയെ തരത്തിയതുപോലെ ഇതിനെയും അതിജീവിക്കാം.

അനഘ സി എൻ
7 ഡി ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം