ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം സുന്ദര കേരളത്തിനായി

ശുചിത്വ പരിപാലനം സുന്ദര കേരളത്തിനായി

കേരളത്തിന് തനതായ ഒരു പാരമ്പര്യം ഉണ്ട്. അത് ശുചിത്വത്തിലായാലും സംസ്കാരത്തിലായാലും. ഇപ്പോൾ മനുഷ്യന് പരിസ്ഥിതിയോടുള്ള മനോഭാവം കണ്ടു ആ സ്ഥലം കീഴടക്കി അതിൽ ബിൽഡിങുകളും കെട്ടിപ്പൊക്കി മാലിന്യ കൂമ്പാരങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. എന്നാൽ ഒരിക്കലും ആരും അതിനെ ശുചിയാക്കാൻ ശ്രമിക്കുന്നതു പോലുമില്ല നമ്മുടെ വീട്ടിലെ ചപ്പുചവറുകൾ മറ്റുള്ള വീട്ടിൽ തള്ളുകയാണ് പതിവ്. ഈ ശീലം എന്തുകൊണ്ട് ആരും മാറ്റുന്നില്ല.... ഇതൊക്കെയാണ് നമ്മുടെ കൊച്ചു കേരളത്തെ ഇങ്ങനെ മലിന മാക്കുന്നതും വർഷത്തിൽ ഓരോ ഉത്സവങ്ങൾക്കും ജയന്തികൾക്കും വേണ്ടി മാത്രം ശുചിത്വത്തെ മുൻനിർത്തി പരിപാലിക്കുന്നു. ശുചിത്വത്തെ ഒരിക്കലും വെറും ഒരു അതിഥിയായ് മാത്രം കാണരുത്

ശുചിത്വത്തിന്റെ കാര്യത്തിൽ നാം പണ്ടേ പുറകോട്ടാണ് ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം വീണ്ടും ലോകത്തിനു മുമ്പിൽ തലകുനിച്ചു നിൽക്കുകയാണ്. 3 വർഷം മുമ്പ് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒരു മുഹൂർത്തം ഉണ്ടായിരുന്നു. അതിന് കാരണം ഒരുപിടി നല്ല മനസ്കരായ ഒരുപാട് പേരാണ്. 2017 United National Improvement Program നടത്തിയ സർവ്വെയിൽ മലിനീകരണത്തിനെതിരെ പോരാടുന്നതിൽ ലോകത്തെ തന്നെ മാതൃകയായ അഞ്ച് നഗരങ്ങളിൽ ഒന്നായിരുന്നു കേരളത്തിന്റെ സ്വന്തം ആലപ്പുഴ....അന്ന് വൻകിട രാജ്യങ്ങളിലൂടെ ആ പട്ടികയിൽ ഇടംനേടിയത് അന്ന് ആ നാട്ടിൽ നടപ്പാക്കിയ മാലിന്യ നിർമ്മാർജ്ജന പദ്ധതി ആയിരുന്നു ഉറവിടങ്ങളിൽ നിന്നു തന്നെ മാലിന്യം സംസ്കരിക്കുക എന്ന പദ്ധതി. ഇതിൽ അവർ മാലിന്യ സംസ്കരണം മാത്രമല്ല മുൻപന്തിയിൽ. പൊതു ഇടശുചിത്യം,പൊതു ഇട വിസർജനം,മാലിന്യ സംസ്കരണത്തിലെ പുതിയ സാങ്കേതിക വിദ്യ തുടങ്ങിയവയാണ്.


ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും നൽകുന്ന പ്രാധാന്യം നാളെ ചിലപ്പോൾ വൃത്തിയുള്ള ജനതയെ വാർത്തെടുക്കാൻ സഹായിച്ചേക്കാം....

ശുചിത്യം ആരംഭിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും ഭവനങ്ങളിൽ നിന്നാണ്. അത് പിന്നീട് നമ്മുടെ നാടിന്റെ ശുചിത്യത്തിൽ നിന്നും നമ്മുടെ സംസ്ഥാനത്തെ തന്നെ ശുചിത്വത്തിന്റെ കാരണമാകണം.
അങ്ങനെ ശുചിത്വമേഖലയിലും നമ്മുടെ സംസ്ഥാനം രാജ്യത്തിന് മാതൃകയാകണം.... അതിന് നമ്മൾ വിദ്യാർത്ഥികൾ മുൻകരുതലെടുക്കണം.
നമുക്ക് ഒരുമിച്ച് നിൽക്കാം ശുചിത്വ കേരളത്തിനായി.....

ഫാത്തിമ നെഫ്ല
8H ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം