ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണയും മാറിയ സമൂഹവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മാറിയ സമൂഹവും
സമൂഹത്തിൽ വീശിയടിച്ച കൊടുങ്കാറ്റോ സുനാമിയോ ഭൂകമ്പമോ ഒന്നുമല്ല ദുരന്തമെന്ന് നമ്മെ പഠിപ്പിച്ച മഹാമാരിയാണ് ഇപ്പോൾ ലോകമൊട്ടാകെ ഭീതി വിതച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. സാർസ്, മെർസ്, കോവിഡ് 19 എന്നിവയൊക്കെയുണ്ടാകാൻ കാരണം ഈ വൈറസുകളാണ്.

ചില ജനിതകമാറ്റങ്ങൾക്കു ശേഷം ഈ വൈറസ് അപകടകാരിയായി മാറിയതാണെന്നാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്.ഇവ മനുഷ്യരിലേക്ക് പകരാൻ കാരണമായത് സ്പൈക്ക് പ്രോട്ടീനുകളാണെന്ന് ചില പഠനങ്ങൾ തെളിയിച്ചതായി പറയുന്നു.ഇന്തോനേഷ്യയിൽ കണ്ടുവരുന്ന ഈനാംപേച്ചികളിൽ ഈ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ വൈറസുകളിൽ കാണാത്ത പോളിബൈസിക് ക്ലീവേജുകളാണ് കോവിഡ് 19 ന് കാരണമാക്കുന്ന വൈറസുകളെ മനുഷ്യരിലേക്ക് അതിവേഗം പടർത്തുന്നത്.ഈ ജനിതകമാറ്റം സംഭവിച്ചത് മനുഷ്യരിൽ വെച്ചാണ് എന്നും പഠനങ്ങൾ പറയുന്നു. സൂനോട്ടിക് വൈറസുകളാവാം ഇതെന്നാണ് നിഗമനം. ഇവ ശ്വാസനാളിയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയും ഇതിന്റെ ലക്ഷണങ്ങളാണ്. രോഗം വഷളാകുമ്പോൾ ന്യൂമോണിയയും വൃക്ക സ്തംഭനവുമൊക്കെ വരാം.പ്രതിരോധ വ്യവസ്ഥ ദുർബലമായ വരെയാണ് ഇത് പെട്ടന്ന് കീഴ്പ്പെടുത്തുന്നത്.ഇതിനെ യിപ്പോൾ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. - ഫോക്സ് ന്യൂസ് എന്ന അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ Institute of virology ൽ നിന്നാവാം ഇത് പുറത്തേക്ക് വന്നതെന്നാണ്. അബദ്ധത്തിൽ സംഭവിച്ചതാകാം ഇതെന്ന് പറയപ്പെടുന്നു.എന്നിരുന്നാലും ലോകജനത ഇപ്പോൾ കൊറോണ ഭീതിയിലാണ്.ജനികത മാറ്റം സംഭവിച്ച വൈറസാണെന്നതു കൊണ്ട് തന്നെ ഇതിനെതിരെ മരുന്നും കണ്ടു പിടിച്ചിട്ടില്ല .ശരീര സ്രവങ്ങളിലൂടെയാണിത് പടരുന്നത്. ഭൂമി ശാസ്ത്ര-ഭൗതിക സവിശേഷതൾ പടരുന്നതിലും ഉണ്ടാകാം.അതായത്, പടരുന്നതിലുള്ള തോത് വ്യത്യാസപ്പെട്ടേക്കാം ഇങ്ങനെയായാലും ലോക ജനസംഖ്യയിൽ വലിയൊരു ശതമാനം പേർ കോവിഡ് 19 ബാധിച്ച് മരിക്കുകയും ലക്ഷക്കണക്കക്കിനു പേർ ചികിത്സയിലാണെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്. ഇതിനെ ചെറുക്കാൻ ഇന്ത്യ മുഴുവനായും ലോകത്തിലെ പല രാജ്യങ്ങളും lock down ൽ ആണ്. ഇന്ത്യൻ റെയിൽവേ ആരംഭിച്ചതിനു ശേഷം റെയിൽ ഗതാഗതം പൂർണ്ണമായും നിർത്തിവച്ച സംഭവം ഇതാദ്യമാണ്. എല്ലാം അടഞ്ഞുകിടക്കുന്നു. നിത്യേന എന്നോണം നടത്തിയിരുന്ന പാർട്ടി മീറ്റിങ്ങുകളോ ലക്ഷങ്ങൾ ധൂർത്തടിച്ച് നടത്തിയിരുന്ന ആഘോഷങ്ങളോ ഉല്ലാസയാത്രകളോ Dining outഓ .....ഒന്നുമില്ല. പരീക്ഷകൾ പോലും നിർത്തിവച്ചിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും വിശ്രമമില്ലാത്ത ജോലിഭാരം നാം കാണുന്നുണ്ട്. മരണാനന്തര കർമ്മങ്ങൾക്ക് കുഴി കുഴിക്കാനും കുഴി മൂടാനും മാത്രമുള്ള ആളുകളോ ,യന്ത്രമോ മതിയെന്ന് വൈകിയെങ്കിലും നാം പഠിച്ചു. പ്രകൃതി നമുക്ക് തന്നതെല്ലാം പ്രകൃതി തന്നെ തിരിച്ചെടുക്കുന്നു ........ കണ്ട സാധനങ്ങൾ മുഴുവൻ വാങ്ങിക്കെട്ടി, കിട്ടുന്നതു മുഴുവൻ തിന്നും കുടിച്ചും കറങ്ങി - ഉല്ലസിച്ച് നടന്നനമ്മൾ ജനങ്ങൾക്ക് കിട്ടിയ ഒരു താക്കീതാണ് ഇത്.Social distance എന്ന വലിയ പാഠം നാം പഠിച്ചു.കണ്ട വഴിയിൽ മുഴുവൻ തുപ്പിയിടുന്ന നമ്മൾ പൊതു സ്ഥലങ്ങൾ ഇതിനുള്ളതല്ല എന്ന് മനസിലാക്കി. പണ്ട് നമ്മുടെ സംസ്കാരം പഠിപ്പിച്ച - കൈയിൽ നിന്നും വാങ്ങാതിരിക്കലും കൈകൂപ്പലും പുറത്തു പോയി വന്നാൽ ഉടനെത്തന്നെ കുളിക്കലും വീണ്ടും നാം ശീലമാക്കുന്നു .പ്രകൃതിയിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ utilise ചെയ്യാൻ നാം മറന്നിട്ടില്ലാന്ന് ഓർത്തെടുക്കാൻ സാധിച്ചു.ചെറിയ കാര്യങ്ങൾ പോലും വൻതോതിൽ ആർഭാടമാക്കിയ നാം ജീവന്റെ വിലയും കുടുംബവുമാണ് എല്ലാം എന്നും തിരിച്ചറിഞ്ഞു. എല്ലാം മാറി മറിയും.......... ഒരു പുതു ലോകം ഉണ്ടാകും എന്നു നമുക്ക് പ്രതീക്ഷിക്കാം........ ഈ അവസരത്തിൽ നാമോരുരുത്തരെയും സംരക്ഷിച്ചുകൊണ്ടിരിക്കൂന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും മറ്റ് സാമൂഹ്യ പ്രവർത്തകരെയും നമുക്ക് ബഹുമാനിക്കാം, ആദരിക്കാം........🙏🏻🙏🏻🙏🏻🙏🏻

പാർവ്വതി
10 D ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം