ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം
13467-E.jpg
13467-2.jpg
വിലാസം
ആർ.ജി.എം.എ.യു.പി.എസ് മലപ്പട്ടം
,
മലപ്പട്ടം. പി.ഒ.
,
670631
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽrgmaupmlptm@gmil.com
കോഡുകൾ
സ്കൂൾ കോഡ്13467 (സമേതം)
യുഡൈസ് കോഡ്32021500601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീത്താമ്മ കെ.എം
പി.ടി.എ. പ്രസിഡണ്ട്രാംദാസ്.സി
എം.പി.ടി.എ. പ്രസിഡണ്ട്അജിത പി പി
അവസാനം തിരുത്തിയത്
02-07-2023Prasoonrgm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കണ്ടം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മലപ്പട്ടം ദേശത്തു പ്രമുഖ പണ്ഡിതനും ഋഷി തുല്യനായ ശ്രീ.രാമർഗുരു സ്ഥാപിച്ച വിദ്യാലയ സ്ഥാപനമാണ് ഈ വിദ്യാലയം . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹരിതാഭമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് മലപ്പട്ടം ആർ ജി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് ശുദ്ധവായു ശുദ്ധജലം നല്ല മണ്ണ് ഇവ ഈ പ്രദേശത്ത് സുലഭമാണ് ഇന്നത്തെ പല കുട്ടികൾക്കും നഷ്ടപ്പെടുന്ന ശുദ്ധമായ ഒരു അന്തരീക്ഷം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനരംഗത്തെന്നതു പോലെ തന്നെ പാഠ്യേതര രംഗത്തും മികച്ച പ്രവർത്തനം നടത്താൻ നമ്മുടെ സ്കൂൾ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്.തിരുവാതിര, ഒപ്പന പോലുള്ള കലാ പ്രവർത്തനങ്ങളിൽ എല്ലാ വർഷവും  കലോത്സവങ്ങളിൽ ജില്ലാതലത്തിൽ എത്തിച്ചേരാനും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും നമ്മുക്ക് എപ്പോഴും സാധിക്കാറുണ്ട്. ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും സബ്ജില്ലാ തലത്തിൽ ശ്രദ്ധേയമായ പങ്കാളിത്തവും മികച്ച വിജയങ്ങളും എല്ലാ വർഷവും നേടാറുണ്ട്.

നിരന്തര മൂല്യനിർണ്ണയം നടത്തുന്നതോടൊപ്പം എല്ലാ ആഴ്ച്ചയും നടക്കുന്ന പൊതു വിജ്ഞാനപ്രശ്നോത്തരിയിലൂടെ കുട്ടികളുടെ പൊതു അറിവ് വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകുന്നു. ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാനതലം വരെ എത്തിച്ചേർന്ന പ്രതിഭകൾ നമ്മുടെ സ്കൂളിലുണ്ടാവാൻ കാരണം ഇത്തരം പ്രശ്നോത്തരി മത്സരങ്ങളാണ്.

മികച്ച പരിശീലനം നൽകുന്നതിലൂടെ ഒരു പാട് എൽ.എസ്.എസ്, യു.എസ് എസ് വിജയികളും നമ്മുക്കുണ്ടാവാറുണ്ട്. ഓരോ വർഷവും അതിൻ്റെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.

കുട്ടികളുടെ കൈയ്യെഴുത്ത് മാസികകളും പതിപ്പുകളും പുറത്തിറക്കുകയും സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഗണിത മാസിക മിക്കവർഷങ്ങളിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലും പങ്കെടുക്കാറുണ്ട്.

സ്കൗട്ട്, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു. സയൻസ്, ഗണിതം, സാമൂഹ്യം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ക്ലബുകൾ കുട്ടികളുടെ അതാത് വിഷയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ശക്തമായ എസ്.ആർ ജി., പി.ടി എ, കമ്മിറ്റികൾ സ്കൂൾ പ്രവർത്തനത്തിന് എന്നും മുതൽക്കൂട്ടാണ്. പഠനയാത്രയിലൂടെയും ഫീൽഡ് ട്രിപ്പിലൂടെയും പ0നത്തിൻ്റെ നേരനുഭവം അറിയാനും കുട്ടികൾക്ക് അവസരം ഒരുങ്ങുന്നു.

കായിക ക്ഷമതാ പരിശോധന എല്ലാ വർഷവും നടക്കുന്നതോടൊപ്പം ക്ലാസ് ലൈബ്രറിയിലൂടെയും, സ്കൂൾ ലൈബ്രറിയിലൂടെയും, ക്ലാസ് പത്രവിതരണത്തിലൂടെയും കുട്ടികളുടെ വായനാശീലവും പ്രോത്സാഹിപ്പിക്കുന്നു. സുഗമ ഹിന്ദിപരീക്ഷയിൽ മികച്ച വിജയം നേടുകയും യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന കുട്ടികളാണ് നമ്മുടെത്.

നമ്മുടെ സ്കൂളിൻ്റെ തനത് പ്രവർത്തനമാണ് ഗ്യഹ സന്ദർശനവും പ്രാദേശിക പി.ടി എ സംഗമങ്ങളും.കുട്ടികളുടെയും രക്ഷിതാക്കളുടെയും സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇത് അധ്യാപകരെ സഹായിക്കുന്നു.എൻഡോ മെൻ്റുകളും ഇംഗ്ലീഷ് എൻ റിച്ച്മെൻ്റ് പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഡിജിറ്റൽ വിഭവങ്ങൾ

സ്കൂളിന്റെ യൂട്യൂബ് ചാനൽ സന്ദർശിക്കാം ..Click Here...

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ.പി ജനാർദ്ദനൻ
കെ.എം പാർവതി
ടി.പി നളിനി
കെ.സി മുരളീധരൻ
വർഗീസ് ജോൺ 2018-2021
എം.വി നളിനി 2021-2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1) ശ്രീകണ്ഠപുരം  ടൗണിൽ നിന്നും അടൂർ-മലപ്പട്ടം-മയ്യിൽ  റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ കത്തിയണക്ക് എന്ന മൂന്നു റോഡ് കൂടുന്ന ജംഗ്ഷനിൽ എത്തും . അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലോടെ 150 മീറ്റർ സഞ്ചരിച്ചാൽ ആർ.ജി.എം.എ.യു.പി സ്കൂളിൽ എത്താം...

Loading map...