ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം

പുലരും കാലേ ഒരേചിന്താഗതി
ഏവരുമുള്ളിൽ കൊണ്ടുനടക്കേ
പലതരമിരുതരം ഒരു ലക്ഷ്യം അത്
പണമുണ്ടാക്കുക എന്നത് മാത്രം
കഠിനപ്രയത്നം കഠിനാധ്വാനം
കഠിനമാം ജീവിതലക്ഷ്യമിതൊന്ന്
സുഖആഡംബരമാം ജീവിത
ലക്ഷ്യപ്രാപ്തിക്കായി മുന്നേറിടുക
മാനവലോകം ഏവരുമുള്ളിൽ
കൊണ്ടുനടന്നതുമീ ലക്ഷ്യംഅത് പലവിധമൊരുവിധമേതുവിധത്തിലും
പണമുണ്ടാക്കുക എന്നത് മാത്രം.
സ്നേഹം സൗഹൃദസാഹോദര്യം
പലതും മനസ്സിൽ നിന്നുമകന്നു
ഒടുവിൽ പ്രകൃതി മുന്നിട്ടിറങ്ങി
'പ്രളയം ' പാഠം ഒന്നിതുമാത്രം.
മാനവലോകം ഐക്യബലത്താൽ
അതിജീവനത്തിൻ മാർഗ്ഗം തിരഞ്ഞു
അവിടെ ഉയർന്നു പുതിയൊരു നന്മ
മാനവരെല്ലാം ഏകബലമായ്.
പുറകേ വന്നൂ അടുത്ത പ്രളയം
മാറാരോഗവുമെത്തി ചേർന്നു,
നിപ്പ എന്ന വൈറസ്സിൻമേൽ
കൊറോണ എന്നൊരു രാക്ഷസനും.
ലോകം മുഴുവൻ പിടിച്ചടക്കി
മനുഷ്യരെയെല്ലാം തിന്നൊടുക്കി
മാനവരെല്ലാം ഭയന്നുവിറച്ചിട്ടോടി
ഒളിച്ചു മാളത്തിൽ.
ഒറ്റക്കെട്ടായ് ആശങ്കയില്ലാതെ
ജാഗ്രതയോടെ മുന്നിട്ടിറങ്ങി
പണവും ആഡംബരവുമകന്നു
മനുഷ്യത്വം അത് മുന്നിട്ടുനിന്നു
പണത്തേക്കാളും മനുഷ്യത്വത്തിൻ
വിലായിതു കാലം തെളിയിച്ചു.
         

         

 

മഹേഷ്‌ മോഹൻ
6A ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത