ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/കുട്ടിയും തള്ളയും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിയും തള്ളയും

കുട്ടി : ലോകത്തിലെന്നമ്മേ
        വൈറസു ബാധയൊഴിഞ്ഞു പോകും ?
അമ്മ : ഒത്തൊരുമയോടെ നാം നിന്നീടുകിൽ
        സന്തോഷത്തോടെ ജീവിച്ചീടാം.
കുട്ടി : വൈറസിൽ നിന്ന് രക്ഷ നേടാൻ
        എന്തു ഞാൻ ചെയണമമ്മേ ചൊൽ.
അമ്മ : മുഖാരണം നാം അണിഞ്ഞിടേണം
         കൈകൾ സോപ്പിട്ടു കഴുകിടേണം.
കുട്ടി : പിന്നെന്തു ചെയ്യണമമ്മേ ഞങ്ങൾ ?
അമ്മ : സാമൂഹിക അകലം നാം പാലിക്കണം
         കൂട്ടം കൂടാതെ നിന്നിടേണം.
കുട്ടി : ആഘോഷവും പൂരവുമില്ലേ അമ്മേ
        വീട്ടിനകത്തിരുപ്പാണോ നാം ?
അമ്മ : ജീവനുണ്ടെങ്കിലേ ജീവനുള്ളൂ
         എന്ന പാഠം നാം പഠിച്ചിടേണം.
 

സുജിത്ത് എസ് എസ്
4 A ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത