ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/സംശയമില്ല തിരിച്ചുവരും

Schoolwiki സംരംഭത്തിൽ നിന്ന്
സംശയമില്ല തിരിച്ചുവരും

"ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന് ഭീകരന്റെ കഥ് കഴിച്ചീടും..." പ്രശസ്ത കവി ശ്രീ കാവാലം ശ്രീകുമാർ കൊറോണ യെ കുറിച്ച് ആലപിച്ച കവിതയിലെ ഏതാനും വരികളാണ് ഇവ...ഈ ലോകത്തെ മാറ്റിമറിച്ച മഹാമാരിയെ കണ്ട് ആശങ്ക അല്ല വേണ്ടത് അതിനെ അതിജീവിക്കാനുള്ള കരുത്താണ് നമ്മളിൽ ഓരോരുത്തർക്കും വേണ്ടത് എന്ന ആശയമാണ് കവി ഈ വരികളിൽ പ്രസക്തമാക്കുന്നത്. സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലം കൂടിയാണ്.അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി.എല്ലാം താനാണെന്ന് ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യന്റെ പദ്ധതികളെല്ലാം കൺമുന്നിൽ തകർന്നു പോയി.പറഞ്ഞുവന്നത് ഇതാണ്,അടുത്ത നിമിഷം എന്തു സംഭവിക്കുന്നു എന്ന് അറിയാത്ത ഒരു അവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിൽ ഉടനീളമുണ്ട്.ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഇൻഫ്ലുവൻസ ബാധപോലെ ഭീതിജനകം അല്ല കൊറോണ വൈറസ് എങ്കിലും നമുക്ക് ജാഗ്രത വേണം.ഈ വൈറസിനെ പ്രതിരോധിക്കുക,അതിജീവിക്കാൻ ഇന്നു നമ്മൾ ഒറ്റക്കെട്ടായി പെടാപ്പാട് പെടുമ്പോൾ അതിനായി ഇറങ്ങിത്തിരിക്കുന്നവർ പരിഹസിക്കാൻ ആർക്കും അവകാശമില്ല.ഈ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് വേണ്ടത് ശുചിത്വമാണ്. ഇവിടെ ഇപ്പോൾ ജാതിയും, മതവും,രാഷ്ട്രീയം, ഒന്നും വിഷയം അല്ലാതായി അമ്പലങ്ങളും, പള്ളികളും, ഒക്കെ നമുക്ക് ആരോഗ്യമുണ്ടെങ്കിൽ മാത്രം സന്ദർശിക്കാവുന്ന സ്ഥലങ്ങൾ എന്ന ബോധം വന്നു.ഈ ഒരുമയും അച്ചടക്കവും നിലനിർത്തണം. ജീവിതം അവസാനിക്കുകയല്ല..... ആരംഭിക്കുകയാണ്....!!


ഐശ്വര്യ.വി
8.d ആർ.പി.എം.എച്ച്. എസ്സ്. എസ്സ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം