ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി കേരളം

ഈ വർഷം നമ്മൾ ഏറെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.കൊറോണ എന്ന മഹാമാരി ഒരു നിഴൽ പോലെ നമ്മെ പിന്തുടരുകയാണ്. പ്രശസ്തനായ കവി ശ്രീ കാവാലം ശ്രീകുമാർ കൊറോണയെ കുറിച്ച് ആലപിച്ച ഏതാനും വരികളാണ് ഇവ. ഈ ലോകത്തെ മാറ്റിമറിച്ച മഹാമാരിയെ കണ്ടു ആശങ്കയില്ല വേണ്ടത് അതിനെ അതിജീവിക്കാനുള്ള കരുത്ത് അതാണ് നമ്മൾ ഓരോരുത്തർക്കും വേണ്ടത്.എന്ന ആശയമാണ് ഈ വരികളിലൂടെ വ്യക്തമാകുന്നത് മാധ്യമങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കാലമാണ് ഇത് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തെ ഒരു കുഞ്ഞു വൈറസ് നിശ്ചലമാക്കി അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് അറിയാത്ത ഒരു അവസ്ഥയാണ് നമ്മുടെത് 1950 മുതൽ 2004 വരെ നീണ്ടുനിന്ന കോളറ പനി എന്ന മഹാവിപത്തിനെ നമുക്ക് ചെറുക്കാൻ കഴിഞ്ഞു.ആയിരക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിയിട്ട ആ മഹാവിപത്ത് പോലെ ഭീതിജനകം അല്ല കുറവാണ് എങ്കിലും ജാഗ്രത വേണം.ഈ വൈറസിനെ മരുന്നില്ല അതുകൊണ്ട് പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിവിധി. വീട്ടിലിരുന്നുതന്നെ നമുക്ക് ഈ മഹാമാരി ഇല്ലാതാക്കാം....നാളത്തെ ഒരു നല്ല തലമുറക്കായി നമുക്ക് പ്രാർത്ഥിക്കാം ..... കരുതലോടെ ഇരിക്കാം.. കൊറോണയെ അകറ്റാം.

ഐശ്വര്യ.പി
8 F ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം