സഹായം Reading Problems? Click here

ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ കീടാണുവിനെ ഓടിച്ചേ

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണുവിനെ ഓടിച്ചേ

ഒരു ദിവസം റിങ്കുവിന്റെ വീട്ടിൽ റീനുവും ടീനുവും എത്തി . "നമുക്ക് അവിടെയിരുന്നു കളിക്കാം" റിങ്കു ചപ്പുചവറുകൾ നിറഞ്ഞ മരച്ചുവട്ടിലേക്ക് ഒാടി . അപ്പോൾ കീടാണു അവിടേക്കു വന്നു . "ഇവരിൽ ആർക്കെങ്കിലും അസുഖം വരുത്താൻ പറ്റിയ തക്കം"കീടാണു വിചാരിച്ചു . "നമ്മുക്ക് ഇവിടെ ഒരു വീട് ഉണ്ടാക്കി കളിച്ചാലോ?” റീനു ചോദിച്ചു . "അതുകൊളളാം" ടീനുവും റിങ്കുവും സമ്മതിച്ചു . "ഇവിടെ എല്ലാം ചപ്പുചവറുകളാണല്ലോ ഞാൻ ഇവിടെയൊക്കെ തൂത്ത് വൃത്തിയാക്കാം", റിങ്കു ചൂലെടുക്കാൻ ഒരുങ്ങി . കീടാണു ഉടനെ ചൂലിലേക്ക് ഒറ്റച്ചാട്ടം! "ഇവിടെ ഇരിക്കാം ഹി! ഹി!” . അപ്പോഴാണ് അമ്മ അവിടേക്കു വന്നത് . "ചപ്പുചവറുകൾ തൂത്തുവൃത്തിയാക്കുന്ന ചൂലാണിത്, അതിൽ കീടാണു കാണും!” . അമ്മ വീട് വൃത്തിയാക്കുന്ന ചൂലുമായി വന്ന് കളിക്കാനുളള സ്ഥലം തൂത്തു വൃത്തിയാക്കി കൊടുത്തു . നാണിച്ചു പോയ കീടാണു പിന്നെ അവിടെ നിന്നില്ല . വേഗം ഓടിപ്പോയി
 

അർച്ചന പ്രസാദ്
2എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ