ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ശുചിത്വവും പകർച്ചവ്യാധികളും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും പകർച്ചവ്യാധികളും

വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളേയും ഒഴിവാക്കാൻ കഴിയും . കൂടെക്കൂടെയും , ഭക്ഷണത്തിനുമുൻപും പിൻപും കൈ നന്നായി സോപ്പിട്ടു കഴുകുക വഴി വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, സാർസ് തുടങ്ങി ഇപ്പോൾ നിലവിലുളള കോവിഡ് അഥവ കൊറോണ വൈറസ് രോഗം എന്നിവവരെ നമുക്ക് ഒഴിവാക്കാം . പൊതു സ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് . കൈകളുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെളളവും ഉപയോഗിച്ച് ഇരുപത് സെക്കൻ്റ നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി . പകർച്ചവ്യാധികൾ ഉളളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക . ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക . കൂട്ടുകാരെ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം, നമ്മുടെ നാടിനെ സംരക്ഷിക്കാം .
 

അനുഗ്രഹ്. എസ്. എസ്
4A ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം