ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു
മിസ്റ്റർ കീടാണു
വിഷുവിനു മീനുവിന് കൈ നിറയെ കൈനീട്ടം കിട്ടി. മീനുവിന് വലിയ സന്തോഷമായി. നാട്ടിൽ എല്ലാം ചുറ്റി വന്ന നാണയങ്ങൾ കീടാണുക്കളുടെ വാസസ്ഥലം ആയിരുന്നു. മീനു കൈനീട്ടം എണ്ണാൻ തുടങ്ങി. കൈകളിൽ കീടാണുക്കൾ എത്തി. ഇനി മീനുവിന്റെ ഉള്ളിൽ എത്താം കീടാണുവിന് സന്തോഷമായി. അപ്പോൾ മിനുവിന്റെ അമ്മ ആഹാരവുമായി എത്തി. പാത്രത്തിൽ നിറയെ പലഹാരങ്ങൾ. മീനു, പലഹാരം കഴിച്ചോളൂ. അമ്മ മീനുവിനെ വിളിച്ചു. മീനു പലഹാരം എടുക്കാൻ തുടങ്ങിയതും അമ്മ പറഞ്ഞു. മീനു നീ നാണയം എണ്ണിയതല്ലേ? നാണയത്തിലും മറ്റും കീടാണു ഉണ്ടാവും. കൊറോണ പോലുള്ള അസുഖങ്ങൾ പകരും കൈ നന്നായി കഴുകിയിട്ട് മാത്രമേ ആഹാരം കഴിക്കാവൂ. മീനു കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി അതോടെ കീടാണുക്കൾ നശിച്ചു. മീനു സന്തോഷത്തോടെ പലഹാരം കഴിച്ചു. മീനു ആഹാരം കഴിച്ചശേഷം നാണയങ്ങൾ കുടുക്കയിൽ ഇടാൻ മറക്കേണ്ട അമ്മ മീനുവിനെ ഓർമിപ്പിച്ചു. മീനു നാണയങ്ങൾ കുടുക്കയിൽ ഇട്ടു ശേഷം കൈകൾ വീണ്ടും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി. നല്ല കുട്ടി അമ്മ മീനുവിനെ കെട്ടിപ്പിടിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |