ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നാം അധിവസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പ്രകൃതിയുടെ നാശം. ഈ ജല സമ്പത്തും, ഈ വനസമ്പത്തും, മണ്ണും ഈശ്വരനെ വരദാനമാണ്. ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രകൃതിയുടെ നിലനിൽപ്പിന് ആവശ്യമാണ്. നമ്മുടെ പ്രകൃതിക്ക് ഭീഷണി ആയിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. നമ്മുടെ പ്രകൃതിയിൽ എവിടെ നോക്കിയാലും കാണാൻ പറ്റുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. എത്ര എത്ര തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക് പാത്രങ്ങളും മറ്റു നിരവധിയായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് നമ്മുടെ പ്രകൃതിയെ നാം തന്നെ നശിപ്പിക്കുകയാണ്. എത്ര പ്ലാസ്റ്റിക് വേണം നമ്മൾ വാങ്ങിക്കൂട്ടുന്നത്. ഇതിന് പ്രതിവിധിയായി നമ്മൾ തുണികൊണ്ടുള്ളപലതരം വസ്തുക്കൾ ആണെങ്കിൽ, നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ആവും. അതുകൊണ്ട് നാം പ്ലാസ്റ്റിക്കിനെ ഉപയോഗം കുറച്ച് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.

നിസ്സി ആന്റണി
4 B ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി, ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം