അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം

സ്കൂൾ വിക്കി പുരസ്കാരം 2021-22
സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.
സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ പതിനയ്യായി രത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾ വിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ് കൂളുകൾക്ക് അവാർഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ് വിതരണം ചെയ്തു .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമ തെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്.

രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 10,000രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ ശില്പവും പ്രശംസാപത്രവും സ്കൂളുകൾക്ക് ലഭിച്ചു. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതുപ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി,സ്കൂൾ മാപ്പ് തുടങ്ങിയ ഇരുപതുമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നിർണയിച്ചത് .അസംപ്ഷൻ ഹൈസ്കൂളിന് ആദ്യമായാണ് സ്കൂൾവിക്കി പുരസ്കാരം ലഭിക്കുന്നത് .
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആവേശത്തിൽ

സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി കാരണം അവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇതുപോലൊരു റിസൽട്ട് സ്വന്തമാക്കുന്നത്.സ്കൂൾവിക്കി പേജുകൾ മനോഹരമാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു . ഡാറ്റ ആഡ് ചെയ്യുന്നതിനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ഒപ്പം എഡിറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തിക്കുകയായിരുന്നു.
പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു.
ജില്ലാ സ്കൂൾവിക്കി പുരസ്കാരം നേടിയെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു. ഈ വർഷം സ്കൂൾ നേടിയെടുത്തത് മികച്ചവിജയമെന്ന് എന്ന് പിടിഎ പ്രസിഡൻറ് അഭിപ്രായപ്പെട്ടു ."ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു" അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി ശ്രീ.ശിവൻകുട്ടിയിൽ നിന്നും വിക്കിപുരസ്കാരം ഏറ്റുവാങ്ങി.

ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.
സ്കൂളിൽൽ നിന്നും ഹെഡ് മാസ്റ്ററോടൊപ്പം ലിറ്റിൽകൈറ്റ് മാസ്റ്റർ വി.എം ജോയ്, മൂന്ന് വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു വർണ്ണശബളമായ ചടങ്ങ്. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നിയമസഭ ഹാൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു .
"ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം"

കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അധ്യാപകനായിരുന്നു. അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-,1,00,000/-,75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/, 15,000/,10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു..
സ്കൂൾ വിക്കി അവാർഡ് സ്വീകരണം കാണാൻ click ചെയ്യു..
സംസ്ഥാന തലത്തിൽ പുരസ്കാരം നേടിയ സ്കൂളുകളുടെ ലിസ്റ്റ് കാണുക.
സ്കൂൾ വിക്കിയിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂളുകൾ കാണുക
ഈ വർഷം സ്കൂൾ വിക്കിയിൽ ഒന്നാം സ്ഥാനംനേടിയ സ്കൂളിനെ കാണുക