അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ-2022-23
സംസ്ഥാന സ്കൂൾകലോത്സവം .
ജനുവരി 3,4,5,6,7,തീയതികളിൽ കോഴിക്കോട്ട് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ മികവ് പുലർത്തി. സംസ്കൃതോത്സവത്തിലും അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് എ ഗ്രേഡും ലഭിച്ചു.
മാർഗംകളിയിൽ അസംപ്ഷൻ.
മാർഗംകളിയിൽ വർഷങ്ങളായുള്ള മികവ് നിലനിർത്തി വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ. ഇത്തവണയും എ ഗ്രേഡ് കരസ്ഥമാക്കി സ്കൂളിലെ വിദ്യാർഥികൾ.ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ മാർഗംകളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.
https://www.youtube.com/watch?v=fU2QlyseaEM
സംസ്കൃതോത്സവത്തിൽ ആകെ നാല് ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്കൃതം സംഘഗാനം എ ഗ്രേഡ് ,അഷ്ടപതി എ ഗ്രേഡ് ,പാഠകം ആൺകുട്ടികൾ എ ഗ്രേഡ്, പാഠകം പെൺകുട്ടികൾ എ ഗ്രേഡ്...
സംസ്ഥാന സ്കൂൾ കലോത്സവ ചിത്രങ്ങൽ കാണാം .
ജില്ലാ സ്കൂൾകലോത്സവം .
ഡിസംബർ 6,7,8 ജില്ലാ സ്കൂൾകലോത്സവം: ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.
ഡിസംബർ 6,7,8 തീയതികളിൽ നടന്ന വയനാട് ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ മികവ് പുലർത്തി. സംസ്കൃതോത്സവത്തിൽ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം ഓറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 40 പോയിൻറ് സ്കൂളിൽ ലഭിച്ചു. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. മോണോ ആക്റ്റ് രണ്ടാം സ്ഥാനം......കൂടുതൽ..
സബ് ജില്ലാ സ്കൂൾകലോത്സവം .
കൊറോണക്ക് ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.
ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.
മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..
ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.
ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.83 പോയന്റ് നേടിയ
അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി..
മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ മറ്റ് സ്കൂളുകളെ പിന്നിലാക്കി മാർഗ്ഗംകളിയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി............കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...
സ്കൂൾ തല കലോത്സവം .
ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് .വ്യത്യസ്തങ്ങളായ വേദികൾക്ക് രാഗം,താളം,ശ്രുതി,ലയം എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക് നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ ചുമതല ഏൽപ്പിക്കുന്നു.
മാർഗ്ഗംകളി വീഡിയോ കാണാെം
https://www.youtube.com/watch?v=fU2QlyseaEM
വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപരിശീലനം.
വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു.