അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ 5 ലോക പരിസ്ഥിതി ദിനം .ഉയർന്നു കൊണ്ടിരിക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങളും വ്യവസായങ്ങളും വാഹനങ്ങളുമൊക്കെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.നമ്മുടെ പ്രവൃത്തികൾ തന്നെയാണ് പ്രളയം ,ഉരുൾ പൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കൂടി വരുന്നതിനു കാരണം.വനനശീകരണം,കുന്നിടിക്കൽ,വയൽ നികത്തൽ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പുഴകളിലേക്കും കായലുകളിലേക്കും ഒഴുക്കി വിടുന്നത് തുടങ്ങിയവയൊക്കെ മനുഷ്യരുടെ തെറ്റായ പ്രവൃത്തികളാണ്. നമ്മുടെ പരിസ്ഥിതിയെ നമ്മൾ തന്നെ സംരക്ഷിക്കണം.അതിനായി പുതിയ തലമുറ ശ്രമിക്കണം.വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കുക,പ്രകൃതിയെ സ്നേഹിക്കുക ഇതിനൊക്കെ നാം ശ്രമിക്കേണ്ടതാണ്.കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങിയിരിക്കുന്ന ഈ അവസരത്തിൽ സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനും അതോടൊപ്പം നമ്മുടെ പ്രകൃതിയെ അറിഞ്ഞ് ജീവിക്കാനും നമുക്ക് കഴിയണം.

വൈഗ.കെ
4 അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം