അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആറാം ക്ളാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ദീപു.ദീപുവിന് സ്ക്കൂളിൽ പോകണമെങ്കിൽ കുറെ നടക്കണം.
പോകുന്ന വഴി ഒരു കടയുണ്ട്.ഈ കടയിൽ നിന്നും കുട്ടികൾ മിഠായിയും മറ്റു സാധനങ്ങളും വാങ്ങും.എന്നിട്ട്
മിഠായി കവറുകളും മറ്റും കടയുടെ പരിസരത്ത് വലിച്ചെറിയും.അവിടെ മുഴുവൻ ചപ്പുചവറുകളാൽ നിറയും.
ഒരു ദിവസം ടീച്ചർ ശുചിത്വത്തെക്കുറിച്ചാണ് ക്ളാസ്സെടുത്തത്.ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
ടീച്ച‍ർ കുട്ടികളോടെല്ലാം പറഞ്ഞു.വീടും പരിസരവും എല്ലാവരും വൃത്തിയാക്കാറുണ്ടോ എന്ന് ചോദിച്ചു.
എന്നാൽ ദീപു മാത്രം ഒന്നും മിണ്ടാതെ ഇരുന്നു.അന്ന് സ്ക്കൂൾ വിട്ടു വീട്ടിലേയ്ക്കു പോരുന്ന വഴി ദീപു ആ കടയുടെ
പരിസരം മുഴുവൻ നോക്കി.ആകെ വൃത്തികേടായാണ് അവിടം കിടന്നത്.ടീച്ചർ പറഞ്ഞകാര്യങ്ങൾ അവൻ
ഓർത്തു.പിറ്റേദിസം ദീപു കടയുടെ മുമ്പിലായി ഒരു ചവറ്റുകൊട്ട വച്ചു.എന്നിട്ട് അവിടെ കിടന്ന ഓരോ ചപ്പു
ചവറുകളും അതിലേയ്ക്കിട്ടു.ഇതു കണ്ട എല്ലാവരും ദീപുവിനെ നോക്കിക്കൊണ്ടിരുന്നു.
ദീപുവിന്റെ ആ നല്ല പ്രവർത്തിയെക്കുറിച്ച് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരഞ്ഞു.അന്നു മുതൽ ആ കടയുടെ മുമ്പിൽ ആരും ഒന്നും വലിച്ചെറിയാറില്ല.
ദീപു വച്ച ആ ചവറ്റുകൊട്ടയിൽ ചപ്പുചവറുകൾ ഇടാൻ തുടങ്ങി. അങ്ങനെ ആ
പരിസരം ദീപു ശുചിത്വപൂർണ്ണമാക്കി.
 

ദേവിക സുരേഷ്
9 A അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ കാളകെട്ടി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ