സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ലോക്ഡൗൺകാല വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺകാല വിശേഷങ്ങൾ

കോവിഡ്19 അഥവാ കൊറോണക്കാലത്ത് ലോക്ഡൗൺ ആയിരുന്നതിനാൽ ഞങ്ങൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി.വളർത്തുമൃഗങ്ങളുടെ കൂടുകളും അവരേയും കുളിപ്പിച്ച് വൃത്തിയാക്കി. എല്ലാ ദിവസവും ഞാനും അമ്മയും ചേർന്ന് അടുക്കളയിൽ പണി ചെയ്തു. ഞാൻ പാത്രം കഴുകുകയും എല്ലാം അടുക്കി വയ്ക്കുകയും ചെയ്തു. എല്ലാവരും വീട്ടിൽ പച്ചക്കറി തൈകൾ നട്ടു. അതിന് എല്ലാ ദിവസവും വെള്ളം ഒഴിക്കുന്നതിന് അമ്മ എന്നെ ഏൽപിച്ചു. എല്ലാ ദിവസവും ഞങ്ങൾ വാർത്തകൾ കണ്ടു.

സാധനങ്ങൾ വാങ്ങാൻ അച്ഛൻ മാത്രമേ പുറത്ത് പോകാറുള്ളൂ. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും കൈയിൽ സാനിറ്റൈസർ കരുതുകയും ചെയ്തു. പുറത്ത് പോയി വന്നാൽ ഉടനെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി. വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങൾ നന്നായി തുടച്ചും കഴുകിയും വൃത്തിയാക്കിയ ശേഷം സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ ശുചിത്വം പാലിച്ച് ജീവിച്ചാൽ ഏത് രോഗങ്ങളെയും നമുക്ക് തുരത്താൻ കഴിയും.

നക്ഷത്ര ദീപേഷ്
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം