സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഓരോ ജീവനും വിലപ്പെട്ടതാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓരോ ജീവനും വിലപ്പെട്ടതാണ്

മനുഷ്യരാശിയെ മുഴുവൻ ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ വൈറസ് കൊറോണ അഥവാ കോവിഡ്-19. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോയിക്കൊണ്ടിരുന്നു നാം ഓരോരുത്തരുടേയും ജീവിതവും ജീവിതരീതിയും മാറ്റിമറിച്ച വില്ലനാണ് "കൊറോണ".മറ്റുള്ളവരിൽ നിന്ന് മികച്ചവൻ ആണ് താൻ എന്നു കാണിക്കാൻ ഉള്ള തിടുക്കത്തിൽ നടന്നാ അല്ലെങ്കിൽ അവരെപ്പോലെ എനിക്കും ജീവിക്കണം എന്ന ചിന്തയിൽ നടന്ന നാം ഓരോരുത്തരും നമ്മുടേതായ ലോകത്തേക്ക് അഥവാ തിരക്കുകൾ മൂലം നാം കാണാൻ മറന്നു പോയ അതുമല്ലെങ്കിൽ വേണ്ടാന്ന് വെച്ചിരുന്ന പലകാര്യങ്ങളും നമ്മളിലേക്ക് എത്തിച്ച ഒരു വിധി കൂടിയാണ് കൊറോണ.

എനിക്ക് മാത്രം അല്ലാ എന്റെ സഹജീവികൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇൗ ഭൂമി എന്ന് നമ്മളെ ഓർമപ്പെടുത്തി തന്നു. നമ്മുടെ പ്രിയപ്പെട്ട പലർക്കും ഇൗ രോഗം ബാധിക്കപ്പെട്ടു എന്ന കേട്ടതിനു ശേഷം ആണ് പലരും ഇൗ രോഗത്തെ അത്രമേൽ ഗൗരവമോടെ കാണാൻ തുടങ്ങിയത്. അന്നുമുതൽ നമ്മുടെ ഭരണാധികാരികൾ പറഞ്ഞു തന്നതുപോലെ ഇടക്കു ഇടക്കു കയ്യികൾ കഴുകാനും, പൊതുസ്ഥലങ്ങളിൽ അകലം പാലിച്ചു നിൽക്കാനും തുടങ്ങി. കാരണം എന്റെ ചെറിയ ഒരു അസൃദ്ധ എന്റെ മാത്രം ജീവനെ അല്ലാ എന്റെ ചുറ്റുമുള്ളവരെ പോലും മരണത്തിലേക്ക് എത്തിക്കും എന്നാ തിരിച്ചറിവിലേക്ക് നമ്മളെ എത്തിച്ചു.

സമ്പന്നൻ മുതൽ ദരിദ്രൻ വരെ, കുട്ടികൾ മുതൽ പ്രായം ആയവർ വരെ, എന്നിങ്ങനെ ഇനം തിരിയാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഇൗ മഹമാരിയെ നമ്മുക്ക് എല്ലാർക്കും ഒറ്റകെട്ടായി പോരാടി തകർക്കാം. സ്വന്തം ഭവനങ്ങളിൽ ഇരുന്നു നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവിട്ട് , പ്രകൃതിയോട് കൂടുതൽ ഇണങ്ങി ചേർന്ന് കൊണ്ടു നമ്മുടെ പ്രതിരോധനം നമ്മുക്ക് ഉറപ്പാക്കാം. ഒപ്പം സഹായത്തിനു വേണ്ടി കാത്തിരിക്കുന്ന ആരേലും നമ്മുടെ ചുറ്റും ഉണ്ടോന്ന് തിരക്കുക കൂടി വേണം കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...

Stay home Stay healthy and safe...

എലിസ ദീപു
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം