സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023-24 അധ്യയന വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെച്ചവർ

എന്റെമുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന 56 കവിതകൾ അടങ്ങിയ പുസ്തകത്തിന്, സാഹിതിയുടെ നവ കവിത പുരസ്കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം, സമദർശന സാഹിത്യ പുരസ്കാരം, എസ്.കെ. പൊറ്റക്കാട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ, വ്യാപാര കേരളം പുരസ്ക്കാരം, എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം , ലെനിൻ ഇറാനി സ്മാരക പുരസ്കാരം, സാരഥി പുരസ്കാരം, വിദ്യാരംഗത്തിന്റെ സംസ്ഥാനതല സുഹ്റ പടിപ്പുര സ്മാരക പുരസ്കാരം, എന്നിവയും, വയനാട് ജില്ലാടിസ്ഥാനത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നടത്തിയ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും , പു.ക.സ യുടെ സമ്മാനവും, കവിതകൾക്ക് ലഭിച്ചിട്ടുണ്ട്. മാധ്യമം, സമകാലിക മലയാളം,ഭാഷാപോഷിണി, ചന്ദ്രിക, എഴുത്ത്, കലാകൗമുദി തുടങ്ങിയ വാരികകളെല്ലാം കവിതപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിൽ, എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന ബുക്കിന്റെ തമിഴ് വിവർത്തനം , ഭൂമിയിലിരുന്ത് കനവ് വാസിക്കും ഒരുവർ എന്ന ബുക്ക് ചെന്നൈയിൽ പ്രകാശിതമായി. തനിമെ വെളിയിടം ആണ് പ്രസാധകർ . ആനുകാലികങ്ങളിൽ എഴുതി വരുന്നു.

ഗ്രേസി . കെ.വി. കുരുന്നുംകര വർക്കി ത്രേസ്യ ദമ്പതിമാരുടെ മകൾ. ഭർത്താവ്
ടോമി അലൻ തേജസ്സ് അമൽ തേജസ്സ് മക്കൾ വയനാട് പയ്യമ്പള്ളി സെന്റ്
കാതറിൻസ് ഹൈസ്ക്കൂളിൽ മലാളം അധ്യാപികയായി ജോലിയ്യുന്നു 'പുനർജ്ജനി '
ആദ്യകവിതാസമാഹാരമാണ്.തിരുവാണി യൂർമഹാത്മാ അയ്യങ്കാളി
ഗ്രന്ഥശാലയുടെ മഹാത്മാ അയ്യങ്കാളി പുരസ്ക്കാരവും കേരള ഗ്രാമ സ്വരാജ്
ഫൗണ്ടേഷന്റെ കുഞ്ഞുണ്ണിമാഷ് സ്മാരക പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. .ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
2023-24 അധ്യയന വർഷത്തെ കലാ കായികമേള വിജയികൾ













