സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1928 ൽ തിരുവിതാംകൂറിൽനിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടൻ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാർഡിനി 1936 ൽ പയ്യംപള്ളിയിൽ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനൽകി.ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കർ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസിൽവ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇൻ സ്പെക്ടർ ശ്രീ. അനന്തക്കുറുപ്പിൻറെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂൾ 1942 ജൂൺ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംമ്പതികൾ അയച്ചുകൊടുത്ത 200 ഡോളർ ഉപയോഗിച്ച് അവരുടെ നിർദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നൽകിയത്. ശ്രീ.നിരവത്ത് ജോൺ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളിൽ ആദ്യം ചേർന്ന വിദ്യാത്ഥി ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകൾ വർദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിൻ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരൻ മാസ്റ്റർ, ശ്രീ.സി.എം.ഫ്രാൻസീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വർക്കി, നംപ്യാർ മാസ്റ്റർ, കാരക്കുന്നേൽ ചാക്കോസാർ, ശ്രീ.എ.ഡി.തൊമ്മൻ സാർ, ശ്രീ.സി.എം.തോമസ് തുടങ്ങിയവർ നിയമിതരായി. റവ.ഫാ.ജോർജ് കഴിക്കച്ചാലിലിൻറെ ശ്രമഫലമായി 1955 ൽ ഇതൊരു യു.പി.സ്കൂളായി ഉയർന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാൻസിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിൻറെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാർ‌ പ്രധാനാദ്ധ്യാപകനായി. 1953 മുതൽ തലശ്ശേരി കോർപറേറ്റിൻറെയും 1973 മുതൽ മാനന്തവാടി കോർപറേറ്റിൻറെയും കീഴിൽ പ്രവർത്തിച്ചുവരുന്നു. മാർ.എമ്മാനുവൽ പോത്തനാമുഴി പിതാവിൻറെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യൻ വാഴയിൽ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ൽ ഇതൊരു ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. 2007 മുതൽ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ 10 വരെ ക്ളാസ്സുകളിലായി 34 ‍ഡിവിഷനിൽ 1285 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും 14 കംപ്യട്ടറുകൾ ഉൾപ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോൾ ‍കോർട്ട് , വോളിബോൾ കോർട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ അങ്കണത്തിൻറെ ഭംഗിവർദ്ധിപ്പിക്കുന്നു.1942 ൽ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസിൽവയുടെ മേൽനോട്ടത്തിൽ ഒരു എലിമെന്ററി സ്കൂളായാണ് സെന്റ് കാതറിൻസിന്റെ ആരംഭം. 1953 ൽ റൈ.റവ.ഡോ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അദ്ധ്യക്ഷനായി തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ വെരി.റവ.ഫാ.മാത്യു ചാലിൽ കോർപ്പറേറ്റ് മാനേജരായി. 1973 ൽ മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ രൂപതാദ്ധ്യക്ഷനായ ഡോ.മാർ.ജേക്കബ് തൂങ്കുഴി മോ.തോമസ് മൂലക്കുന്നേലിനെ കോർപ്പറേറ്റ് മാനേജരായി നിയമിച്ചു. തുടർന്ന് ഫാ. ജോസഫ് നെച്ചിക്കാട്ട് , ഫാ.ഡോ. അഡ്വ. ജോസഫ് തേരകം , ഫാ. അഗസ്റ്റ്യൻ നിലക്കപ്പള്ളി , ഫാ. ജോസ് കൊച്ചറക്കൽ , ഫാ. മത്തായി പള്ളിച്ചാംകുടി , ഫാ. റോബിൻ വടക്കുംചേരി എന്നിവരുടെ ഭരണത്തിൻ കീഴിൽ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. പയ്യംപള്ളി ഇടവക നിലവിൽ വന്നതിനു ശേഷം ഫാ.തോമസ് കരിങ്ങാട്ടിൽ , ഫാ.ഝോർജ് കഴിക്കച്ചാലിൽ, ഫാ.ഫ്രൻസിസ് ആറുപറ ,ഫാ.ജേക്കബ് നെടുംപള്ളി . ഫാ. മാത്യു കൊട്ടുകാപ്പള്ളി , ഫാ.ജേക്കബ് ചിറയത്ത് , ഫാ. ജോസഫ് വെട്ടിക്കുഴിചാലിൽ , ഫാ. ജോസഫ് മേമന , ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ഫാ.ജോസഫ് വള്ളോപ്പള്ളി , ഫാ.സെബാസ്റ്റ്യൻ പാലക്കി , ഫാ.മാത്യു കുരുവംപ്ളാക്കൽ , ഫാ.ജോർജ് മമ്പള്ളി, ഫാ. ജോസഫ് കാഞ്ഞിരക്കാട്ട് കുന്നേൽ , ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ.കുര്യൻ വാഴയിൽ ,ഫാ.തോമസ് ജോസഫ് തേരകം , ഫാ.കുര്യക്കോസ് പറമ്പിൽ എന്നിവരുടെയും . ഇപ്പോഴത്തെ വികരിയായ ഫാ. ജോസ് മുണ്ടക്കലിന്റെയും മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായിനടക്കുന്നു.


പഴയകാല ചിത്രങ്ങൾ