സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ടീച്ചർ
ടീച്ചർ
ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അപ്പൂപ്പൻ രോഗബാധിതനായിരുന്നു. അപ്പൂപ്പന്റെ കാര്യങ്ങളേല്ലാം അമ്മൂമ്മ നോക്കിയിരുന്നതിനാൽ അമ്മൂമ്മയ്ക്ക് മറ്റൊന്നിനും സമയം കിട്ടിയിരുന്നില്ല.പരിസരം ശിചിയാക്കുന്നതിനും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിനുമൊന്നും അമ്മൂമ്മ ശ്രദ്ധിച്ചിരുന്നില്ല. അവരുടെ വീടിന് തൊട്ടടുത്തായിരുന്നു അങ്കൺവാടിയിൽ പഠിപ്പിച്ചിരുന്ന രമ്യ ടീച്ചറിന്റെ വീട്. രമ്യ ടീച്ചർ ഇടയ്ക്കിടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കാണുവാൻ എത്തുകയും അവരുടെ ജോലികളിൽ സഹായിക്കുകയും ചെയ്യുമായിരുന്നു. ടീച്ചർ വീടും പരിസരവും വൃത്തിയാക്കിയിടുകയും അമ്മൂമ്മയോട് ഇതുപോലെ എല്ലാം ശുചിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. അങ്ങനെ ആരോഗ്യ ശീലങ്ങൽ പാലിച്ചാൽ മാത്രമേ പകർച്ച വ്യാധികളേയും ജീവിതശൈലീ രോഗങ്ങളേയും അകറ്റിനിറുത്തുവാൻ സാധിക്കൂ എന്ന് അമ്മൂമ്മ മനസ്സിലാക്കി. അന്നുമുതൽ എല്ലാ കാര്യങ്ങളും വൃത്തിയായി ചെയ്യുവാൻ അമ്മൂമ്മ ശ്രദ്ധിച്ചു. രോഗത്തിന് ശരീരത്തെ തളർത്താം പക്ഷേ സ്വപ്നങ്ങളെ തളർത്താൻ ആവില്ല എന്ന് അമ്മൂമ്മ മനസ്സിലാക്കി
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ