സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കഥ

കൂട്ടുകാരേ, 2020 - ആണ്‌ ഞാൻ നിങ്ങൾക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഞാൻ ഒരു വൈറസാണ്‌. കൊറോണ, കോവിഡ് -19 എന്നൊക്കെ എനിക്ക് പേരുകളുണ്ട്. എനിക്ക് ആരുടെ ഉള്ളിലും പ്രവേശിക്കുവാനാകും. ഞാൻ നിങ്ങളുടെ ഉള്ളിൽ കടന്നാൽ, നിങ്ങൾ രക്ഷപെടാൻ സാധ്യത കുറവാണ്‌. മരണമാണ്‌ പിന്നീട് സംഭവിക്കുന്നത്. പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ എനിക്ക് നോട്ടമൊന്നുമില്ലകേട്ടോ. രോഗപ്രതിരോധശക്തികുറഞ്ഞവർ എന്നെ തീച്ചയായും പേടിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് എനിക്ക് കടക്കാൻ അധികം സമയം ആവശ്യമില്ല. വളരെപ്പേരെ ഞാൻ ഇപ്പോൾ തന്നെ കീഴടക്കി കഴിഞ്ഞു.
> എനിക്ക് നിങ്ങളോട് അടുക്കണം എന്നില്ല. എന്നിൽ നിന്നും നിങ്ങൾക്ക് രക്ഷനേടണമെങ്കിൽ നിങ്ങൾ മറ്റുവരുമായി അകലം പാലിക്കുക. എപ്പോക്ഷും കൈയ്യും മുഖവും കഴുകി വൃത്തിയായിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാലകൊണ്ട് മറയ്ക്കുക. എന്നെ നശിപ്പിക്കാം എന്നു കരുതേണ്ടാ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

അനന്തു സനിൽകുമാർ
3 A എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ