സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/കരുതലിൻ തണലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിൻ തണലിൽ

കാലമേ നിൻ മുന്നിൽ 
കരങ്ങൾ കൂപ്പി 
പ്രാർത്ഥിപ്പൂ മുറിയിൽ ഞാൻ  ഏകയായി... 

പലരുമിതുപോൽ 
ലോകനന്മക്കായി 
കരുതലിൻ  തണലിൽ 
ഏറെ നാൾ കഴിയണം 
 
മാരിയിത് മഹാമാരി 
കൊറോണയെന്ന കൊലയാളി 
കൊലചെയ്തുകൊണ്ടിരിപ്പൂ.. 
മാനുഷരെ. 
മനുഷ്യാ.. നീ ചെയ്തൊരു 
തെറ്റുതൻ ഫലമിതു 
പ്രളയമായി വഴിമാറി 
ഇന്നിതു കൊറോണയായ്. 
ലോകനന്മക്കായ്  പ്രാർത്ഥിക്കാം കൂട്ടരേ... 
കരുതലോടിരിക്കാം 
നല്ലൊരു നാളെക്കായി. 

നിവേദിത എം. എസ് 
4 A സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത