സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/കൊതിയൻ പൂച്ച
കൊതിയൻ പൂച്ച
രു കുഗ്രാമത്തിലെ കുസൃതിക്കാരൻ പൂച്ച ആയിരുന്നു ചിണ്ടു.അവന്റെ നാട്ടിലെ എല്ലാവരും വെറും പാവങ്ങൾ ആണ്. എല്ലാദിവസവും ചോറും കറിയും അവൻ അത് തിന് മടുത്തു.അങ്ങനെ അവൻ പട്ടണത്തിലേക്കു ഒളിച്ചോടുവാൻ തീരുമാനിച്ചു. നന്നേ രാവിലെ കുളിച്ചു സുന്ദരനായി പട്ടണം ലക്ഷ്യമാക്കി യാത്ര തിരിച്ചു. നടന്നു നടന്നു തളർന്നു... വിശപ്പും ദാഹവും അവനെ വല്ലാണ്ട് മടുപ്പിച്ചു. അങ്ങനെ അവൻ രാത്രിയിൽ പട്ടണത്തിൽ എത്തി. എല്ലായിടത്തും വെളിച്ചം.... അവൻ വലിയ മാളികകൾ കണ്ടു.... ഒരെണ്ണം ലക്ഷ്യമാക്കി അവൻ നടന്നു. എല്ലായിടത്തെയും വെട്ടം അണഞ്ഞു. അവനു വീടിനു ചുറ്റും നടന്നു ഒരു പഴുതു പോലും കണ്ടില്ല.... അവനു ആകെ സങ്കടം ആയി. പക്ഷെ കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പാതി തുറന്ന് ഒരു ജനൽ കണ്ടു അവൻ അതിലൂടെ അകത്തു കേറി. അടുക്കളയിൽ എത്തിയപ്പോൾ നിറയെ ഭക്ഷ്യ വസ്തുക്കൾ... അവൻ കൊതി തീരെ തിന്നു.. തിന്നു തിന്നു അവൻ ഉറങ്ങി.അയ്യോ നേരം പുലർന്നോ ! ഇനിയിവിടെ നിൽക്കുന്നത് പന്തിയല്ല.. അവൻ മനസ്സിൽ ഓർത്തു.. അകത്തു കയറിയ വഴിയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചു പക്ഷേ നടന്നില്ല.... നൊടിയിടയിൽ വേലക്കാരി അടുക്കളയിൽ പ്രവേശിച്ചു അവൾക്ക് ആകെ ദേഷ്യം വന്ന് കലി തുള്ളി... ദേഷ്യം തീരുവോളം ചിണ്ടു വിനെ തല്ലി.... പാവം വേദനാകൊണ്ടു പുളഞ്ഞു ... പട്ടണം എന്ന മോഹം ഉപേക്ഷിച്ചു നാട്ടിലേക്ക് യാത്രയായി...
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ