സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/ഓർമ്മയിലെ മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിലെ മഴക്കാലം

മുറ്റത്തു കോരിച്ചൊരിയുന്ന മഴ. അമ്മയും അനിയനും അനിയത്തിയും അടങ്ങുന്നതാണ് ജെയ്സൺ ന്റെ കുടുംബം. പിതാവ് നേരത്തെ മരിച്ചുപ്പോയി. അമ്മ വീടുകളിൽ പണിക്ക് പോയി കിട്ടുന്നത് കൊണ്ടാണ് ജീവിതം മുൻപോട്ട് പോവുന്നത് . അനുജൻ അപ്പു നേഴ്‌സറി ഇൽ ആണ് പഠിക്കുന്നത്. ഒന്നര വയസ്സ് മാത്രം പ്രായമുള്ള അനുജത്തി അമ്മുവിനെ അമ്മ പണിക്ക് പോയാൽ നോക്കേണ്ട ചുമതല ജെയ്സൺ ആണ്. അനുജനെ നേഴ്‌സറി ഇൽ കൊണ്ടുപോവുന്നതും തിരികെ കൊണ്ടുവരുന്നതും ജെയ്സൺ ആണ് . അതുകൊണ്ട് അവനു പഠിക്കുവാൻ ഭാഗ്യമില്ലായിരുന്നു. പൊട്ടിപൊളിഞ്ഞ ചെറിയ ഒരു വീടാണ് അവന്റേതു. മഴക്കാലമായാൽ ചോർന്നൊലിക്കും. അതുകൊണ്ട് ചോർച്ച അകറ്റാൻ പാള കഷ്ണങ്ങൾ അമ്മ വിള്ളലുകളിലൂടെ തിരുകി വെക്കും. പക്ഷേ തികച്ചും അപ്രതീക്ഷിതമായി തുലാമഴ പെയ്തു. കുഞ്ഞനുജനേയും അനുജത്തിയേയും മഴനനയാതെ രക്ഷിക്കാൻ അവർ നന്നേ പാടുപെട്ടു. എന്നാലും മഴച്ചാറൽ നന്നായി അവരുടെ ദേഹത്തു വീണിരുന്നു. അന്നും അമ്മ പതിവുപോലെ രാവിലെ പണിക്കപോയിരുന്നു. അവന്റെ വീടിന്റെ തൊട്ടു മുന്നിൽ ആയിരുന്നു ആ ഗ്രാമത്തിലെ യുപി സ്കൂൾ.യൂണിഫോം ഇട്ട കുട്ടികൾ പോകുന്നത് കാണുമ്പോൾ അവന്റെ മനസിൽ സങ്കടത്തിന്റെ അലകൾ ഉയരും. അവന്റെ സങ്കടങ്ങൾ അവൻ ആരോടും പറയാറില . പെട്ടന്നു അകത്തു നിന്ന് അനുജത്തി ഉറക്കെ നിലവിളിക്കുന്നു. അവൻ അകത്തു പോയിനോക്കി തൊട്ടിലിൽ കിടക്കുന്ന അനുജത്തിക്ക് ചുട്ടുപൊള്ളുന്ന പനി. അമ്മയുടെ പണം സൂക്ഷിക്കുന്ന കുഞ്ഞു സഞ്ചി അവൻ നോക്കി. കൈയിൽ പത്തു രൂപ ആണ് കിട്ടിയത് . അതുമെടുത്തു അവൻ ആശുപത്രിയിൽ പോയി. രണ്ടു മൂന്ന് ആശുപത്രിയിൽ കയറിയിട്ടും അനുജത്തിയെ നോക്കാൻ ആരും തയാറായില്ല. കീറിപ്പറിഞ്ഞ വസ്ത്രവും, ചീവിഒതുക്കാത്ത മുടിയും ദാരിദ്ര്യത്തെ വിളിച്ചോതി. പക്ഷേ മനുഷ്യത്വം നിറഞ്ഞ സ്നേഹസമ്പന്നനായ ഡോക്ടർ അവളെ പരിശോധിച്ചു മരുന്ന് നൽകി. കൂടാതെ ഡോക്ടർ അവനു ഒരു നൂർ രൂപ കൂടി കൊടുത്തു. അവന്റെ കഥകൾ കേട്ടിട്ടാവാം അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞത്‌ . മനുഷ്യത്വം അസ്തമിക്കാത്ത , സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യർ ഉണ്ടെന്ന തിരിച്ചറിവിൽ അവൻ വീട്ടിലേക്ക് മടങ്ങി. അപ്പോഴും അവന്റെ തോളിൽ അനുജത്തി ചെറുചിരിയോടെ മയങ്ങി കിടക്കുന്നുണ്ടായിരുന്നു.................

ബ്ളെസ്സി ബിജു
VIII A സെന്റ് മേരീസ്‌ എച് എസ് കക്കാടംപൊയിൽ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ