ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
38099-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38099
യൂണിറ്റ് നമ്പർLK/2018/38099
ബാച്ച്2025-2028
റവന്യൂ ജില്ലപത്തനത്രിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കന്നി എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹരിഷ്മ വി എസ്
അവസാനം തിരുത്തിയത്
18-05-202638099


ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി പ്രായോഗിക പരീക്ഷ പരിശീലനം അദ്ധ്യാപകരുടെ സഹായത്തോടു കൂടി ജൂൺ മുതൽ നൽകി വരുന്നു

ലിറ്റിൽ കൈറ്റ്സ് പ്രായോഗിക പരീക്ഷ

ലിറ്റിൽ കൈറ്റ്സ് പ്രായോഗിക പരീക്ഷ ജൂൺ 25 ന് സ്കൂൾ ലാബിൽ നടത്തപ്പെട്ടു. എട്ടാം ക്ലാസിലെ 27 കുട്ടികൾ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെ ആകർഷണീയവും താൽപ്പര്യം ഉളവാക്കുന്നതുമായിരുന്നു. പങ്കെടുത്ത 27 കുട്ടികളിൽ 22 പേർക്ക് പ്രവേശനം നേടാൻ സാധിച്ചു.

ലിറ്റിൽ കൈകറ്റ്സ് അംഗങ്ങൾ 2025-2028

SL NO   ADMISSION DIV NAME
1 8049 B NAVANEETH P
2 8029 B KASINATH S
3 8018 B MICHEL JINU MATHEW
4 8117 A SHINU SHYJU
5 8024 B LEKSHMI BIJU KUMAR
6 8021 B KARTHIK A B
7 8155 B ABHI KRISHNA A
8 8020 B BIBIN REJI
9 8028 B RIYAN REJI VARGHESE
10 8023 B AYANA KAMAL 
11 8042 B ABHIJITH AJI
12 8032 B ADITHYAN P
13 8163 B MUHAMMED ASHIK           
14 8039 B SARAYU PS 
15 8036 A VYSAKH MADHU
16 8019 B GAYATHRI S
17 8025 B HARIKRISHNAN U
18 8026 B ADHENA AJOY
19 8038 A ALLU AJAYAN
20 8043 B KASINATH M
21 8131 B ARPPITH A
22 8034 B SANJU SURESH

പ്രിലിമിനറി ക്യാമ്പ്

 എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 തീയതി സ്കൂളിന്റെ ലാബിൽ വച്ച് നടന്നു. സ്കൂൾ എച്ച് എം ശ്രീമതി റിനി.റ്റി .മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാസ്റ്റർ ട്രെയിനർ ശ്രീമതി. ജ്യോതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം കൈറ്റ് മിസ്റ്റ്‌സുമാരായ ശ്രീമതി കന്നി എസ് നായരും നന്ദി ശ്രീമതി ഹരിഷ്മയും യഥാക്രമം രേഖപ്പെടുത്തി.

ക്യാമ്പിന്റെ ലക്ഷ്യങ്ങൾ '

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം സംഘങ്ങളുടെ ചുമതലകളും, ഉത്തരവാദിത്തങ്ങളും ബോധ്യം ഉള്ളവരാക്കുക , ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ അവബോധം നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുക , രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിഫോം, ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഐഡി കാർഡ് , യൂണിഫോം മുതലായവ വിതരണം

ചെയ്യുകയുണ്ടായി . പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് റിനി.റ്റി .മാത്യു നിർവഹിച്ചു.

സോഷ്യൽ മീഡിയ സാന്നിധ്യം

നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യമാർന്ന അക്കാഡമിക് അക്കാഡമിക്ക് ഇതര പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിനായി വിപുലമായ സോഷ്യൽ മീഡിയ ശൃംഗല വിദ്യാലയത്തിലുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സാങ്കേതികവിദ്യയെ ക്രിയാത്മകമായ പ്രയോജനപ്പെടുത്തിയാണ് ഈ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത്.

യൂട്യൂബ് ചാനൽ: സ്കൂളിലെ പ്രധാന ആഘോഷങ്ങൾ പഠനസംബന്ധമായ വീഡിയോകൾ എന്നിവ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നു

ഫേസ്ബുക്ക് പേജ്: വിദ്യാലയത്തിലെ ദൈനംദിന വിശേഷങ്ങൾ അറിയിപ്പുകൾ നേട്ടങ്ങൾ എന്നിവ പങ്കുവയ്ക്കാനുള്ള പ്രധാന പ്രചാരണ മാധ്യമം ആണ് സോഷ്യൽ മീഡിയ സോഫ്റ്റ്‌വെയർ ആയ ഫേസ് ബുക്ക്. സ്കൂളിന്റ വിവിധ പ്രവർത്തനങ്ങൾ നവ മാധ്യമങ്ങളിൽ കൂടി രക്ഷാകർത്താക്കൾക്കും നാടിനും നാട്ടുകാർക്കും അറിവ് ലഭിക്കാൻ ഇവ വളരെയേറെ സഹായകമാകുന്നുണ്ട്. സ്കൂൾ ഫേസ് ബുക്ക് ലിങ്ക് ചുവടെ നൽകുന്നു

https://www.facebook.com/share/1BrvPWEqPJ/

ഇൻസ്റ്റഗ്രാം അക്കൗണ്ട്: വിദ്യാലയത്തിലെ സർഗാത്മകമായ നിമിഷങ്ങളും റീൽസുകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് പുതിയ തലമുറയെ വിദ്യാലയ പ്രവർത്തനങ്ങളോട് ചേർത്തുനിർത്താൻ ഈ ഇൻസ്റ്റഗ്രാം പേജ് സഹായിക്കുന്നു

https://www.instagram.com/stpaulsnariyapuram?utm_source=qr&igsh=cXV6NzhmbGRsNjF2

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റ നേതൃത്വത്തിലാണ് ഈ സോഷ്യൽ മീഡിയ പേജുകളുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവ കൃത്യമായി പരിചരിക്കുന്നതും. വിദ്യാലയത്തിന്റെ അഭിമാനം ഡിജിറ്റൽ ലോകത്ത് ഉയർത്തിപ്പിടിക്കാൻ ഈ സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നു.

സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തൽ

പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടൽ ക്ലാസ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്നതാണ് .അതുപോലെതന്നെ കുട്ടികളുടെ പഠനത്തെയും ഒരേപോലെ സഹായിക്കുന്ന സംവിധാനമാണ് സമഗ്ര പ്ലസ് .സമഗ്ര പ്ലസിന്റെ കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷകർത്താക്കളെ കൂടെ സഹായിക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങളും വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര പോർട്ടലിൽ കയറുന്ന ഏതൊരാൾക്കും ലോഗിൻ ചെയ്യാതെ തന്നെ സമഗ്രയിലെ ഡിജിറ്റൽ പഠന വിഭവങ്ങളും മറ്റും കാണാനും, അത് പരിചയപ്പെടാനുമുള്ള അവസരമുണ്ട്. സമഗ്ര പോർട്ടലിന്റെ ഉപയോഗത്തെക്കുറിച്ച് എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകാത്ത മറ്റു കുട്ടികൾക്ക് കൈറ്റ്സ് സംഘാംഗങ്ങൾ വിവരിച്ചു കൊടുത്തു.

ജൂലൈ 12 മലാല ദിനം: അറിവിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകം

MALALA DAY

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മലാലയുടെ ജന്മദിനമായ ജൂലൈ 12ന് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നു. തന്റെ പോരാട്ടങ്ങളുടെയും ധീരതയുടെയും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായ പെൺകുട്ടിയാണ് മലാല. ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവാണ്. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ലോകത്തെ മാറ്റാൻ കഴിയും എന്ന മലാലയുടെ വാക്കുകൾ ഏറെ പ്രശസ്തമാണ്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് മലാലയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ട്. മലാലയെ കുറിച്ചുള്ള വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു. മലാല ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ചിത്രം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു

അറിവിന്റെയും ഐടിയുടെയും ആഘോഷം: ലിറ്റിൽ കൈറ്റ്സ് ശിശുദിനാഘോഷം

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലങ്ങളായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്തു. 'ഐടി അധിഷ്ഠിത വിദ്യാഭ്യാസം മാത്രമല്ല മറ്റു കാര്യങ്ങളിലും ലിറ്റിൽ കൈ കറ്റ്സ് മുന്നിലാണ് എന്ന് തെളിയിക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ പ്രകടനം.

കാഴ്ചയുടെ വസന്തം: ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന എൻ്റെ സ്ക്കൂൾ എൻ്റെ അഭിമാനം

LK REALS

നമ്മുടെ വിദ്യാലയത്തിന്റെ പാരമ്പര്യവും ഡിജിറ്റൽ ലോകത്തേക്ക് എത്തി എന്ന ലക്ഷ്യത്തോടെ എൻറെ സ്കൂളിൻറെ അഭിമാനം എന്ന പ്രമേയത്തിൽ സംഘങ്ങൾ ആകർഷകമായ റീലുകൾ തയ്യാറാക്കി സ്കൂളിലെ പഠന സൗകര്യങ്ങൾ, ഹൈടെക് ലാബുകൾ, ജൈവവിദ്യാ ഉദ്യാനം, കലാ കായിക നേട്ടങ്ങൾ എന്നി.വ കോർത്തിണക്കി കൊണ്ടാണ് കുട്ടികൾ ഈ ഹ്രസ്വ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയെ സർഗാത്മകമാക്കി ഉപയോഗിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഈ വീഡിയോകൾ നമ്മുടെ വിദ്യാലയത്തോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ്. വിദ്യാലയത്തിന്റെ കീർത്തി പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ ഈ ഡിജിറ്റൽ സംരംഭം സഹായിക്കുന്നു.

https://www.facebook.com/share/v/1ATCSkqJg5/

വിദ്യാലയത്തിന് അമൃതായി ലിറ്റിൽ കൈറ്റ്സ് ഹരിത സേന

നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വലിയ പങ്കാണ് വഹിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ മാത്രമല്ല മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നതിലും തങ്ങൾ മിടുക്കരാണ് എന്നവർ തെളിയിച്ചു

പ്രധാന പ്രവർത്തനങ്ങൾ:

KRISHI1

പരിപാലനവും നനയ്ക്കലും: കൃത്യമായ ഇടവേളകളിൽ തോട്ടം സന്ദർശിച്ച് ചെടികളുടെ വളർച്ച നിരീക്ഷിക്കുകയും അവക്കാവശ്യമായ വെള്ളം നനയ്ക്കുകയും ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിലാണ്. ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇവർ ഈ സേവനം ചെയ്യുന്നത്

ജൈവരീതിയിലുള്ള കൃഷി: പൂർണ്ണമായും ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടക്കുന്നത്. കളകൾ നീക്കം ചെയ്യുന്നതിനും വളപ്രയോഗം നടത്തുന്നതിനും കുട്ടികൾ മുന്നിലുണ്ട്

വിളവെടുപ്പ് : ഉച്ചഭക്ഷണത്തിന് ആവശ്യമായ പയർ, വെണ്ട, വഴുതന, പടവലങ്ങ തുടങ്ങിയ പച്ചക്കറികൾ ആവശ്യാനുസരണം തോട്ടത്തിൽ നിന്ന് വിളവെടുത്ത് പാചകപ്പുരയിൽ എത്തിക്കുന്നു

KRISHI

കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനോടൊപ്പം വിദ്യാലയത്തിലെ ഉച്ചഭക്ഷണം കൂടുതൽ പോഷക സമൃദ്ധവും സുരക്ഷിതവും ആക്കാൻ ഈ പ്രവർത്തനം സഹായിക്കുന്നു

ഭരണഘടന ദിനം

ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യർത്ഥികൾ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി റിനി.റ്റി. മാത്യു നിർവ്വഹിച്ചു. പോസ്റ്റർ രചന, പ്രസംഗം ,ഭരണഘടന ദിനത്തിൻ്റെ പ്രാധാനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൈറ്റ്സ് മാസ്റ്റർ ശ്രീമതി കന്നി എസ് നായർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.


അധ്യാപകർക്ക് കൈത്താങ്ങായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

E-DROP സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ  ഫോട്ടോ അപ്പ് ലോഡിങ്, വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ കണ്ടെത്തുക എന്നീ വിഷയങ്ങളിൽ duty ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് വേണ്ട പിന്തുണ നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇടപെടൽ വഴി പരിശീലന പരിപാടി കൂടുതൽ കാര്യക്ഷമമായും വേഗത്തിലും പൂർത്തിയാക്കാൻ സാധിച്ചു.

കുട്ടികളുടെ സാങ്കേതികമായ അറിവിനെ അധ്യാപകർ ഏറെ പ്രശംസിച്ചു. താങ്കൾക്ക് ലഭിച്ച ഐടി പരിശീലനം മുതിർന്നവർക്ക് കൂടി സഹായകമാകുന്ന രീതിയിൽ ഉപയോഗിക്കാനും സഹായിക്കാനും കഴിഞ്ഞതിൽ കുട്ടികൾ ഏറെ സന്തോഷിച്ചു. ഈ പരിശീലനം സാങ്കേതിക മികവിന്റെ ഒരു ഉദാഹരണമായി തന്നെ എടുത്തു പറയാവുന്നതാണ്

നിർമ്മിത ബുദ്ധിയുടെ ലോകത്തേക്ക് ഒരെത്തി നോട്ടം:

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾക്കായി AI കമ്പ്യൂട്ടറിന്റെയും ഇലക്ട്രോണിക്സിന്റെയും അടിസ്ഥാനപാഠങ്ങൾ എന്ന വിഷയത്തിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥിയും നിലവിൽ ബിടെക് വിദ്യാർഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായിരുന്ന ജൂബിറ്റ് ജേക്കബ് ആണ് ക്ലാസ് നയിച്ചത്. ക്ലാസിലെ പ്രധാന ആശയങ്ങൾ പരിശീലന പരിപാടിയിൽ പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

AI (Artificial Intelligence) ആധുനിക ലോകത്ത് നിർമ്മിത ബുദ്ധി എങ്ങനെയാണ് വിപ്ലവം സൃഷ്ടിക്കുന്നത് എന്നും കമ്പ്യൂട്ടറുകൾ എങ്ങനെയാണ് ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും പ്രാപ്തമാകുന്ന എന്നുംജുബിറ്റ് ലളിതമായ ഉദാഹരണങ്ങളിലൂടെ വിവരിച്ചു

  • ഇലക്ട്രോണിക്സിന്റെ അടിസ്ഥാനങ്ങൾ: കമ്പ്യൂട്ടർ നിർമ്മാണത്തിലെ ഇലക്ട്രോണിക് ഘടകങ്ങളുടെ പങ്ക്, സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ എന്നിവിടെ പ്രവർത്തനം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു
  • ഭാവി സാങ്കേതികവിദ്യ: വരുംകാലങ്ങളിൽ തൊഴിൽ മേഖലയിൽ നിത്യജീവിതത്തിലും വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു
AI CLASS

പഠനകാലത്തെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ക്ലാസ് തുടങ്ങിയ ജൂബിലി സങ്കീർണമായ സാങ്കേതികവിദ്യകളെ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. സംഘങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പ്രായോഗികമായ അറിവുകൾ പകർന്നു നൽകുകയും ചെയ്ത ഈ സെക്ഷൻ ഏറെ വിജ്ഞാനപ്രദമായിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസും ലിറ്റിൽ കൈറ്റ്സ് അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി. വിവരസാങ്കേതികവിദ്യയിൽ കൂടുതൽ ആഴത്തിലുള്ള അറിവ് നേടാൻ ഇത്തരം ക്ലാസുകൾ വലിയ പ്രചോദനമാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു

കുട്ടികളിലൂടെ ഇംഗ്ലീഷ് : ഇ ക്യൂബ് ഇംഗ്ലീഷ് പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ്

E-CUBE ENGLISH

യുപി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ വർദ്ധിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ക്യൂബ് ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗം എബൽ ജോജിയാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കേവലം പുസ്തക പഠനത്തിനപ്പുറം ഇന്ദ്രിയ അനുഭവങ്ങളിലൂടെ ഭാഷ പഠിച്ചെടുക്കുന്ന രീതിയാണ് ഈ പാഠ്യപദ്ധതിയിലൂടെ പരിചയപ്പെടുത്തിയത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ശ്രുതി ടീച്ചറിന്റെ സഹായവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. യുപി വിഭാഗം കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പേടി അകറ്റാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും ഈ പരിപാടി വഴിയൊരുക്കി.

മണ്ണറിഞ്ഞ മഹാ വിസ്മയം: ശ്രീ ശ്രീകുമാർ സാറിന്റെ കൃഷിയിടത്തിലേക്ക് ഒരു ഐ ടി യാത്ര

പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹരിത വിസ്മയമായ ശ്രീ ശ്രീകുമാർ സാറിന്റെ കൃഷിയിടം സന്ദർശിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അതൊരു പുതിയ പാഠമായിരുന്നു. ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത അറിവുകളും എങ്ങനെ കൃഷിയിൽ സമന്വയിപ്പിക്കാം എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിൻറെ ഈ സംരംഭം. ഒരു സെൻറ് ഭൂമി പോലും വെറുതെ കളയാതെ ഓരോ ഇഞ്ചും പൊന്നു വിളയിച്ച അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം ഏറെ പ്രശസ്തനീയമാണ്.

കൃത്യതയാർന്ന കൃഷി രീതിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. പൈപ്പ് ലൈനുകൾ വഴി ചെടികളുടെ ചുവട്ടിലേക്ക് നേരിട്ട് വെള്ളമെത്തിക്കുന്ന നൂതന ജലസേചന സംവിധാനം ജലലഭ്യത കുറഞ്ഞ സാഹചര്യത്തിലും മികച്ച വിളവ് ഉറപ്പാക്കുന്നു. വൈവിധ്യമാർന്ന കാർഷിക വിളകളാൽ സമ്പന്നമായ ഈ കൃഷിയിടത്തിൽ വിഷരഹിത പച്ചക്കറികൾ മാത്രമല്ല അവയ്ക്ക് ആവശ്യമായ വളവും സ്വന്തമായി നിർമ്മിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ജൈവവള നിർമ്മാണത്തിലൂടെ കൃഷിയെ സ്വയം പര്യാപ്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.

കൃഷി പഠനം

മണ്ണിനെ സ്നേഹിക്കുന്ന പ്രകൃതിയെ സ്നേഹിക്കുന്ന ഇദ്ദേഹം കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്ന വ്യക്തിത്വത്തിന് ഉടമയാണ്. സാങ്കേതികവിദ്യ കൃഷിയിൽ എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞ ഈ സന്ദർശനം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബോധവും വളർത്താൻ സഹായിക്കുന്നതാണ്

ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ സമീപപ്രദേശങ്ങളിലെ വീടുകളിൽ കമ്പ്യൂട്ടർ സാക്ഷത പരിപാടി സംഘടിപ്പിച്ചു.ഡിജിറ്റൽ യുഗത്തിൽ ആരും പിന്നിലാകരുത് എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് സാധാരണക്കാർക്ക് സാങ്കേതികവിദ്യയിൽ അറിവ് പകർന്നു നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകളിൽ പോയി കമ്പ്യൂട്ടർ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനങ്ങൾ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്ന വിധം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭി കൃഷ്ണ, കാശി എം അഭിജിത് അജി, ആദിത്യൻ പി സഞ്ചു എന്നിവരാണ് ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്.

VAYOGANAM

പ്രധാന പ്രവർത്തനങ്ങൾ

കുട്ടികൾ വീടുകളിൽ ചെന്ന് മുതിർന്നവർക്ക് താഴെപ്പറയുന്ന പ്രായോഗിക പരിശീലനം നൽകി

കമ്പ്യൂട്ടറിൻറെ ലളിതമായ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനം ഗൂഗിൾ പേ എന്നിവ കുട്ടികൾ വിശദമാക്കി കൊടുത്തു മുതിർന്നവർക്കും വീട്ടമ്മമാർക്കും ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നേരിട്ട് കാണിച്ചുകൊടുത്ത ഈ പ്രവർത്തനം പ്രാദേശികമായി വലിയ പ്രശംസ പിടിച്ചു പറ്റി '

VAYOGANAM

മാലിന്യമുക്തമായ നാളേക്ക് വേണ്ടി കൈകോർത്ത് ലിറ്റിൽ കൈകറ്റ്സ്

പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവൽക്കരണവും ലക്ഷ്യമിട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യശേഖരണം നടത്തി. സാങ്കേതികവിദ്യയിൽ മാത്രമല്ല സാമൂഹിക സേവനത്തിലും തങ്ങൾ മുൻപന്തിയിൽ ആണെന്ന് ഈ കൊച്ചു മിടുക്കന്മാർ തെളിയിച്ചു.

WASTE MANAGEMENT

സ്കൂളിലും പരിസരങ്ങളിലും കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിച്ചു. വേസ്റ്റ് മാലിന്യങ്ങളെ എങ്ങനെ തരം തിരിക്കണമെന്നും അത് എങ്ങനെ കൃത്യമായി പരിപാലിക്കണമെന്നും സ്കൂളിൽ ഹരിത സ്കോളർഷിപ്പ് കോർഡിനേറ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മാത്രവുമല്ല എങ്ങനെയാണ് വീടുകളിൽ ജൈവ-അജൈവമാലിന്യങ്ങൾ സംസ്കരിക്കേണ്ടതെന്നും അദ്ധ്യാപകർ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

ഡിജിറ്റൽ സാക്ഷരതയുമായി ലിറ്റിൽ കൈറ്റ്സ് : കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്കി

thozhilurappu

ലിറ്റിൽ കൈകറ്റ്സ് ഐെടി ക്ലബിൻ്റെ സാമൂഹിക സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന് സമീപത്തെ തൊഴിലുറപ്പ് ജോലിസ്ഥലത്ത് ഡിജിറ്റൽ പേമെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ശ്രീനന്ദ ,കൃഷ്ണേന്ദു ,അനുശ്രീ രതീഷ് എന്നിവരാണ് തൊഴിലുറപ്പ് മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് ക്ലാസുകൾ നയിച്ചത്.ദൈനംദിന ജീവിതത്തിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് സുരക്ഷിതമായി എങ്ങനെ പണം ഇടപാടുകൾ നടത്താം, യുപി ഐ ആപ്പുകളുടെ ഉപയോഗം, ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, ഓൺലൈൻ തട്ടപ്പുകളിൽ നിന്ന് എങ്ങനെ ജാഗ്രത പാലിക്കാം എന്നിവയെ കുറിച്ച് ലളിതമായ രീതിയിൽ കുട്ടികൾ വിശദീകരിച്ചു കൊടുത്തു.സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളെ കുറിച്ചുള്ള ആശങ്കകൾ മാറ്റുന്നതിനും കുട്ടികൾ നടത്തിയ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമായി.

ഹരിത സ്കോളർഷിപ്പിൽ തിളങ്ങി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ: പരിസ്ഥിതി ബോധവും സാങ്കേതിക മികവും കൈകോർക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിത സ്കോളർഷിപ്പ് പദ്ധതിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈവരിച്ച മികച്ച നേട്ടം ഏറെ ശ്രദ്ധേയമാണ്. മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം, ഹരിത കേരളം മിഷൻ പ്രവർത്തനങ്ങൾ എന്നിവയിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ഈ സ്കോളർഷിപ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. മാലിന്യനിർമാർജനത്തെ കുറിച്ചുള്ള അനിമേഷൻ വീഡിയോകൾ പോസ്റ്ററുകൾ എന്നിവ നിർമ്മിക്കുന്നത് വിദ്യാർത്ഥികളുടെ ഹരിത പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തത നൽകി. സാങ്കേതികവിദ്യ വെറും കമ്പ്യൂട്ടറുകൾക്കുള്ളിൽ ഒതുങ്ങേണ്ടത് അല്ലെന്നും അത് സമൂഹത്തിന്റെയും പ്രകൃതിയുടെ നന്മയ്ക്ക് ഉപയോഗിക്കാം എന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.

HARITHA SCHOLORSHIP

സിനിമ വിസ്മയങ്ങളുടെ ലോകം തേടി ലിറ്റിൽ കൈറ്റ്സ് ചിത്രാഞ്ജലിയിൽ

നരിയാപുരം സെൻ്റ് പോൾസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു. ലിറ്റിൽ കൈറ്റ്സ് സിലബസിലെ വീഡിയോ ഡോക്യുമെൻ്റേഷൻ, അനിമേഷൻ, പാഠ ഭാഗങ്ങളുടെ പ്രായോഗിക പഠനത്തിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

സിനിമയുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും നിർമ്മാണ ഘട്ടങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ഈ സന്ദർശനം അവസരം ഒരുക്കി.സ്റ്റുഡിയോയിലെ ഔട്ട്ഡോർ ഷൂട്ടിംഗ് ലൊക്കേഷനുകൾ , കൂറ്റൻ സൈറ്റുകൾ ഡബ്ബിങ് സ്റ്റുഡിയോ എഡിറ്റിംഗ് റോമുകൾ എന്നിവ വിദ്യാർത്ഥികൾ കൗതുകത്തോടെ കണ്ടു മനസ്സിലാക്കി

പ്രധാന ആകർഷണങ്ങൾ

ശബ്ദ മിശ്രണം :ശബ്ദം എങ്ങനെയാണ് ഒരു സിനിമയിൽ സ്വാധീനം ചെലുത്തുന്നതെന്നും ഡബ്ബിങ് എങ്ങനെയാണ് ചെയ്യുന്നതെന്നും സ്റ്റുഡിയോ അധികൃതർ വിശദീകരിച്ചു .

ക്യാമറയും വെളിച്ചവും:ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ഹൈഎൻറെ ക്യാമറകളും ലൈറ്റിംഗ് സജ്ജീകരണങ്ങളും കാണാൻ സാധിച്ചു

സെറ്റ് നിർമ്മാണം:സിനിമയ്ക്കായി കൃത്രിമമായി നിർമ്മിക്കുന്ന വീടുകളും ആശുപത്രികളും വിദ്യാർത്ഥികളും അൽഭുതം ഉണ്ടാക്കി

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങൾ എങ്ങനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് സ്റ്റുഡിയോയിലെ സാങ്കേതികവിദത്തമായ കുട്ടികൾ സംവദിച്ചു.വെറും പുസ്തക അറിവിനപ്പുറം ചലച്ചിത്ര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം തിരിച്ചറിയാൻ യാത്ര സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു

സാങ്കേതികവിദ്യയുടെ വിസ്മയ കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ് സന്ദർശനം

നക്ഷത്ര ലോകത്തെ വിസ്മയങ്ങൾ തേടി: സെൻ്റ് പോൾസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്ലാനിറ്റോറിയത്തിൽ പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങളും ബഹിരാകാശ വിസ്മയങ്ങളും നേരിട്ടറിയാൻ സെൻ്റ് പോൾസ് സ്ക്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം പ്രിയദർശനി പ്ലാനറ്റേറിയം സന്ദർശിച്ചു. ഐടി പഠനത്തിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യ ആകാശ നിരീക്ഷണത്തിനും ശാസ്ത്ര പഠനത്തിനും എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം

LK പ്ലാനിട്ടോറിയം 1

പ്രധാന കാഴ്ചകൾ

പ്ലാനിട്ടോറിയം

ഡിജിറ്റൽ പ്ലാൻറ്റോറിയം ഷോ:അത്യാധുനിക ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ ഉപയോഗിച്ച് തയ്യാറാക്കിയ ആകാശ വിസ്മയങ്ങൾ കുട്ടികൾ കണ്ടു.നക്ഷത്ര സമൂഹങ്ങൾ ഗ്രഹങ്ങൾ ഗ്യാലക്സികൾ എന്നിവയെ കുറിച്ചുള്ള ദൃശ്യവിരുന്നും വിവരണവും വിദ്യാർത്ഥികൾക്ക് പുതിയ ഒരു അറിവായി

സയൻസ് പാർക്ക്: പ്ലാനറ്റേറിയം വളപ്പിലെ സൈസ് പാർക്കിൽ ക്രമീകരിച്ചിരുന്നവിവിധ ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ കുട്ടികൾ പ്രവർത്തിപ്പിച്ചു നോക്കി ഭൗതികശാസ്ത്ര തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇത് സഹായിച്ചു

സ്പേസ് ഗാലറി:ഗണപതി ഐഎസ്ആർഒയുടെയും മറ്റു വിവിധ റോക്കറ്റുകളുടെ മാതൃകകളും ബഹിരാകാശ ഗവേഷണ ചരിത്രവും പ്രദർശിപ്പിച്ച ഗ്യാലറി കുട്ടികളിൽ വൻ താല്പര്യമുണ്ടാക്കി

ആനിമേഷനിലൂടെയും ഡിജിറ്റൽ മാപ്പിങ്ങിലൂടെയും എങ്ങനെയാണ് പ്രപഞ്ചം പ്ലാനിറ്റോറിയത്തിനുള്ളിൽ ഒരുക്കുന്നത് എന്ന് സാങ്കേതികവശം ഐടി അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു

റീൽസ് ലോകത്തെ വിസ്മയങ്ങളിലേക്ക് കണ്ണുതുറന്ന് ലിറ്റിൽ കൈറ്റ്സ്; സ്കൂൾ തല ക്യാമ്പ് (Phase 1)


ഈ അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് (Little Kites) അംഗങ്ങൾക്കായുള്ള സ്കൂൾ തല ഫേസ് 1 ക്യാമ്പ് മെയ് 14-ാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് വളരെ ആവേശത്തോടെ നടത്തപ്പെട്ടു.

പ്രിയങ്കരിയായ സ്കൂൾ എച്ച്.എം. റിനി ടീച്ചർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗാത്മകതയെയും സാങ്കേതിക മികവിനെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

'റീൽസ് മേക്കിംഗ്' (Reels Making) എന്ന ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയത്തെക്കുറിച്ചായിരുന്നു ഇത്തവണത്തെ ക്യാമ്പ്. പൊങ്ങലടി സ്കൂളിൽ നിന്നും എത്തിയ ജയശ്രീ ടീച്ചറാണ് കുട്ടികൾക്കായി ക്ലാസുകൾ കൈകാര്യം ചെയ്തത്. വളരെ ലളിതവും രസകരവുമായ രീതിയിൽ, ഒരു റീൽസ് എങ്ങനെ മനോഹരമായി ചിത്രീകരിക്കാം എന്നും, അവ എഡിറ്റ് ചെയ്ത് Kdenlive (ലൈവ് സോഫ്റ്റ്‌വെയർ) പോലുള്ള ടൂളുകൾ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയിൽ അപ്‌ലോഡ് ചെയ്യാം എന്നും ടീച്ചർ കുട്ടികളെ പഠിപ്പിച്ചു.

ക്യാമ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കുട്ടികൾക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർഹരിഷ്മ ടീച്ചറും കൂടെയുണ്ടായിരുന്നു. തിയറിയും പ്രാക്ടിക്കലുമെല്ലാം ഒരുപോലെ ആസ്വദിച്ച കുട്ടികൾക്ക്, സാങ്കേതികവിദ്യയെ സർഗ്ഗാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ ഈ ക്യാമ്പ് ഏറെ ഉപകാരപ്രദമായി.

പങ്കെടുത്ത എല്ലാ മിടുക്കന്മാരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, ക്യാമ്പ് നയിച്ച അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏👏

LK PHASE 1
LK PHASE 1