സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
47026-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 47026 |
യൂണിറ്റ് നമ്പർ | NO.LK/2018/47026 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ലീഡർ | അന്നലിയ ജെയ്സൺ |
ഡെപ്യൂട്ടി ലീഡർ | അഞ്ചൽ ജെസ്റ്റിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനിഷ.കെ.ജോർജ്ജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിസ്റ്റർ ജിജി.പി.ജി |
അവസാനം തിരുത്തിയത് | |
21-03-2025 | Stgeorgehss |
2023-26 ബാച്ചിലെ കുട്ടികളുടെ വിവരങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് 2023-'26 ബാച്ചിന്റെ സ്ക്കൂൾ തല ക്യംമ്പ് 07-10-2024ന് ഏകദിന ക്യാമ്പ് വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ചു. ആർ.പി.മാരായ രാജീവ് സാർ, സിസ്റ്റർ ജിജി.പി.ജി എന്നിവരാണ് അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് ക്ലാസുകൾ നയിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ കൈറ്റ് മിസ്ട്രസ്മാരായ സിസ്റ്റർ ജിജി, അനിഷ,എൻ.സി.സി ഓഫീസർ മാർട്ടിൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ അനിമേഷനുകളും പ്രോഗ്രാമിങ്ങുകളും സ്വന്തമായി നിർമ്മിച്ച് ഇന്നത്തെ ക്യാമ്പ് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി തീർന്നു.
-
അധ്യക്ഷ പ്രസംഗം
-
എൻ.സി.സി ഓഫീസർ മാർട്ടിൻ സാർ ആശംസ
-
ലിറ്റിൽ കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജിജി
-
2023-26 Batch
-
ലിറ്റിൽ കൈറ്റ് ക്ലാസ്സ് - രാജീവ് സാർ
മികച്ച വിദ്യാർത്ഥിക്ക് ആദരം
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദ് എസ് കുമാറിനെ ആദരിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന ക്യാമ്പിലേക്ക് സ്കൂളിനെയും കോഴിക്കോട് ജില്ലയെയും പ്രതിനിധീകരിച്ച് ആനിമേഷൻ ആൻഡ് പ്രോഗ്രാമിങ് വിഭാഗത്തിൽ ആനിമേഷൻന് പങ്കെടുത്ത ശ്രീനന്ദിനെ സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, പിടിഎ ഭാരവാഹികൾ, മറ്റ് അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
-
-
ആനിമേഷൻ- സ്റ്റേറ്റ് ലെവൽ ക്യാമ്പ് സെലക്ഷൻ - ശ്രീനന്ദ് എസ് കുമാർ
റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു
സെന്റ് ജോർജ് എച്ച്.എസ്.എസ്. വേളംങ്കോട് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ദ്യംതെളിയിക്കുന്ന "റോബോട്ടിക് ഫെസ്റ്റ്-25" നടന്നു. വിദ്യാർത്ഥികൾ വിവിധ റോബോട്ടിക് പ്രോജക്ടുകൾ സ്വയം നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. എല്ലാ പ്രോജക്ടുകളും അധ്യാപകരിലും വിദ്യാർത്ഥികളിലും കൗതുകം ഉണർത്തു ന്നവയായിരുന്നു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, റോബോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് റോബോട്ടിക് ഫെസ്റ്റ് നടന്നത്. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി ഫെസ്റ്റ് ഉദ്ഘാനം ചെയ്തു. കൈറ്റ്മിസ്ട്രസുമാരായ സിസ്റ്റർ അഞ്ജന, അനിഷ തുടങ്ങിയവർ ഫെസ്റ്റിനു നേതൃത്വം നൽകി.