സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി/അക്ഷരവൃക്ഷം/നമ്മുടെ നാട് അതിജീവനത്തിൻറെ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട് അതിജീവനത്തിന്റെ പാതയിൽ.

തുടയായി രണ്ടു പ്രളയം തകര്ത്തെ റിഞ്ഞതിന്റെ പരിക്കുകളിൽ നിന്ന് കേരളത്തിലെ കാര്ഷിാകമേഖല മെല്ലെ മുക്തമായി വരുമ്പോഴാണ് കോവിഡ് 19 കണ്ണീരിന്റെമ വിത്തെറിഞ്ഞിരിക്കുന്നത്.ചൈനയിലെ വുഹാനിൽ ആരംഭിച്ച ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ച് കഴിഞ്ഞു.കോവിഡ് 19 വ്യാപനം കാരണം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുളള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. മറ്റേതോ തുടക്കങ്ങളുടെ ഒടുക്കത്തിൽ നിന്നാണ് ഓരോ പുതിയ തുടക്കവും എന്നു പറഞ്ഞ പ്രശസ്ത ചരിത്രകാരനായ സെനിക്കയുടെ വാക്കുകള്ക്ക്ു ഈ അവസരത്തിൽ പ്രസക്തി കൂടുന്നു.രോഗം പടരാതെ നോക്കുക മാത്രമാണ് കോവിഡ് 19 നെ അതിജീവിക്കാനുളള ഏകവഴി.കൊറോണവൈറസ് ആദ്യം കണ്ടെത്തിയ ചൈനയിലും അവിടെ നിന്ന് പുറത്തേക്കും രോഗാണു പടര്ന്നതത് തുടക്കത്തിൽ സംഭവിച്ച അലംഭാവം കൊണ്ടാണെന്ന് ലോകം മനസിലാക്കുന്നു. അതിവേഗം പടരാനുളള കഴിവാണ് കൊറോണ വൈറസിനെ ആപത്കാരിയാക്കുന്നത്. കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചതെങ്കിലും നിരീക്ഷണവും പരിചരണവും അധികൃതരുടെ ജാഗ്രതയും വഴി സംസ്ഥാനം അതിജീവിച്ചു. പുതിയ പകര്ച്ചക രോഗങ്ങള്ക്കെ തിരെ ഫലപ്രദമായ അധികൃത ഇടപെടല്കൊ്ണ്ട് ലോകശ്രദ്ധ നേടിയ 'കേരള മോഡൽ' നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.എന്നാൽ പ്രതിരോധ ചിട്ടകളെ പറ്റിയുള്ള അറിവില്ലായ്മ മുതൽ നിയമമെന്നാൽ ഇഷ്ടമുണ്ടെങ്കിൽ മാത്രം പാലിക്കാനുളളതാണെന്ന പൊതുബോധം വരെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.100 ൽ 99 പേരും സൂക്ഷ്മത പുലര്ത്തി യാലും ജാഗ്രത കൈവിട്ട ഒരാള്മ്തി രോഗത്തിന് വാതിൽ തുറന്ന് കൊടുക്കാൻ. ഇക്കാര്യത്തിൽ ചിട്ടകൾ പാലിക്കുന്നതിലെ അമാന്തം കടുത്ത സമൂഹദ്രോഹമാണെന്ന തിരിച്ചറിവാണ് ആളുകള്ക്കുനണ്ടാവേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇവിടെ പരമപ്രധാനമാണ്.തൊടുന്നതിലൂടെയാണ് ഏറെയും രോഗപകര്ച്ചം എന്നതിനാൽ കൈകൾ അണുനാശിനി കൊണ്ട് ഇടക്കിടെ നന്നായി കഴുകണമെന്ന് ലോകാരോഗ്യ സംഘടന നിര്ദ്ദേ ശിക്കുന്നു.പ്രതിരോധത്തിലൂടെ തോല്പ്പി ക്കാൻ എളുപ്പമുളളതും എന്നാൽ, പ്രതിരോധത്തിന്റെി അഭാവത്തിൽ അതിവേഗം പടരുന്നതുമാണ് ഈ വൈറസ്.നിത്യജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം വര്ദ്ധിെക്കുകയാണ് ഈ അവസരത്തിൽ. തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും വൈറസുകള്ക്കെ തിരെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നു. ഇതുവരെയുളള പഠനങ്ങൾ കര്ക്കകശമായി നിര്ദ്ദേ ശിക്കുന്നത് ശുചിത്വവും ജാഗ്രതയും പാലിക്കാനാണ്.അക്കാര്യത്തിൽ ഉപേക്ഷ ഇല്ലാതിരിക്കാൻ അധികൃതർ മാത്രമല്ല, ജനങ്ങളും ശ്രദ്ധിച്ചേ പറ്റൂ.

എൽറ്റമരിയ സജി
6B സെൻറ് ജോർജ് യുപിസ്കൂൾ പുൽപ്പള്ളി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം