സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/ കൊറോണയെ തോല്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തോല്പിക്കാം


പോരാടിടാം നമുക്ക് പോരാടിടാം
കൊറോണ വൈറസിനെതിരെ
ഒന്നുചേർക്കാം നമ്മൾ തൻ മനസ്സുകളെ
അകന്നിരിക്കാം നമ്മുടെ വീടുകളിൽ
 
 ജാഗ്രതയോടെ കൈ മുഖം കഴുകി
തോൽപ്പിച്ചിടാം കൊറോണയെ
ശ്രദ്ധയോടെ ശുചിത്വ ബോധത്തോടെ
 തകർത്തെറിയാം കൊറോണയെ
 
പരിഹസിച്ചു നടക്കും
സോദരരെ കേട്ടുകൊൾവിൻ
അകന്നിരിക്കാം നമുക്കകന്നിരിക്കാം
അതിൽ പരിഭവിക്കേണ്ട പിണങ്ങിടേണ്ട .

 മാറ്റിവെക്കാം സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
ആരോഗ്യരക്ഷയ്ക് നൽകും നിർദേശങ്ങൾ
വീട്ടിലിരുന്ന് പാലിച്ചിടാം

സമയമായി കൂട്ടരേ
കൊറോണയെ തോൽപ്പിക്കാൻ
നമുക്കൊന്ന് ചേർന്ന് നേരിടാം
കൊറോണയെന്ന വ്യാധിയെ .
 

ആൻ ലിയാ ജോജു
VII A സെന്റ് ജോൺസ് പറപ്പൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത