പോരാടിടാം നമുക്ക് പോരാടിടാം
കൊറോണ വൈറസിനെതിരെ
ഒന്നുചേർക്കാം നമ്മൾ തൻ മനസ്സുകളെ
അകന്നിരിക്കാം നമ്മുടെ വീടുകളിൽ
ജാഗ്രതയോടെ കൈ മുഖം കഴുകി
തോൽപ്പിച്ചിടാം കൊറോണയെ
ശ്രദ്ധയോടെ ശുചിത്വ ബോധത്തോടെ
തകർത്തെറിയാം കൊറോണയെ
പരിഹസിച്ചു നടക്കും
സോദരരെ കേട്ടുകൊൾവിൻ
അകന്നിരിക്കാം നമുക്കകന്നിരിക്കാം
അതിൽ പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
മാറ്റിവെക്കാം സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
ആരോഗ്യരക്ഷയ്ക് നൽകും നിർദേശങ്ങൾ
വീട്ടിലിരുന്ന് പാലിച്ചിടാം
സമയമായി കൂട്ടരേ
കൊറോണയെ തോൽപ്പിക്കാൻ
നമുക്കൊന്ന് ചേർന്ന് നേരിടാം
കൊറോണയെന്ന വ്യാധിയെ .