ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
18014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18014
യൂണിറ്റ് നമ്പർLK/2018/18014
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർPanjami
ഡെപ്യൂട്ടി ലീഡർHisana elachola
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ഷിനിമോൾ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ്തി പി
അവസാനം തിരുത്തിയത്
05-05-202618014

2023-26 ബാച്ചിലെ അംഗങ്ങൾ

ക്ര.ന. അംഗത്തിന്റെ പേര് ക്ര.ന. അംഗത്തിന്റെ പേര് ക്ര.ന. അംഗത്തിന്റെ പേര്
1 AAINA N K 2 ADRIKA A 3 ANANYA M
4 IQRA FATHIMA 5 FANHA P 6 FATHIMA BUNAYYA P
7 FATHIMA RAAHA E C 8 FATHIMA RASHA M 9 FATHIMA RINA
10 FATHIMA SANHA N K 11 FATHIMA SHAFANA KOPPILAN 12 FATHIMA SHAHSADI P
13 FATHIMA SHIFA 14 HAMNA FATHIMA E 15 HANIA NECHIKKANDAN
16 HANIYA URUNIYAN PARAMBAN 17 HISANA E C 18 KAJAL KT
19 KRISHNENDHU M 20 FATHIMA DANIYA 21 MALAVIKA SANTHOSH
22 MANHA T 23 MEHRISH M 24 NAISHA KOYMA
25 NASHWA FATHIMA N K 26 NIMRA PALOLI 27 NIRANJANA K
28 PANJAMI P 29 RASHA MARVA 30 REEMAS P P
31 SAHLA NASNIN KVS 32 SANGEETHA GANESH 33 SANHA P P
34 SEHARISH SAKEER 35 SHEZMIN T T 36 SHIDA BEEVI KK
37 SRAVYA K P 38 SREYA T R 39 VYGHA T
40 ZIYA FATHIMA N K

2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

മലപ്പുറം സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സി കെഎം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ സിസ്റ്റർ ഷിനിമോൾ ജോർജ്, കൈറ്റ് മിസ്ട്രസ് ദീപ്തി പി , എസ് ഐ ടി സി ഗീത ജേക്കബ് എന്നിവരുടെ മേൽനോട്ടത്തിൽ ഒൻപത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്

അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 28 May 2025 ബുധനാഴ്ച നടത്തപ്പെട്ടു.രാവിലെ 9: 30ന് രജിസ്ട്രേഷൻ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ E Aക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും, കൈറ്റ് മാസ്റ്റർ സിസ്റ്റർ ഷിനിമോൾ സ്വാഗതവും, LK ലീഡർ കുമാരി പഞ്ചമി നന്ദിയും പറഞ്ഞു. എസ്ഐ ടി സി ഗീത  ജേക്കബ് ആശംസ അർപ്പിച്ചു സംസാരിച്ചു. Fun Quiz ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും പൂർത്തീകരിച്ചത്. ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചതിലൂടെ, റീൽസ്, പ്രോമോ വീഡിയോ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. കൈറ്റ് മിസ്ട്രസ് ദീപ്തി. പി ക്ലാസിന് നേതൃത്വം നൽകി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു.

ക്യാമ്പിൽ നിന്ന്

പ്രവേശനോത്സവം 2025

സെന്റ് ജെമ്മാസ്  ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം റവറന്റ് സിസ്റ്റർ ലൂസിന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ രാജിവ് കുമാർ എൻ അധ്യക്ഷൻ സ്ഥാനം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോയിലിൻ ജോസഫ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ സിസ്റ്റർ ജോയ്സി, ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ ഇ എ, എക്സിക്യൂട്ടീവ് അംഗം ശ്രീമതി റാണിമോൾ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. LSS, USS, NMMS വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് വിതരണം വേദിയിൽ വെച്ച് നടന്നു. പ്രവേശനോത്സവം ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാരം വിതരണം നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ,വീഡിയോ എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി.സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവ ഗാനം ഉൾപ്പെടുത്തിക്കൊണ്ട് LK കുട്ടികൾ ആകർഷകമായ പ്രവേശനോത്സവം വീഡിയോ തയ്യാറാക്കി.

പ്രവേശനോത്സവത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം 2025

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, യുപി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതിദിന ക്വിസ് നടത്തുകയും,കുട്ടികൾ പരിസ്ഥിതി ദിന സന്ദേശവുമായി സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും, പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടൽ എന്നിവയും നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജി മോൾ ഇ എ  പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുക്കുകയും അസംബ്ലിയിൽ വെച്ച്  കുട്ടികളെല്ലാവരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു. ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന്റെ മാനേജർ സ്കൂളിലേക്ക് ഇരുപതോളം വൃക്ഷത്തൈകൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസിന്  കൈമാറി.വരും തലമുറക്കായി പ്രകൃതിയുടെ പച്ചപ്പിനെ നമുക്ക് ഒരുമിച്ച് സംരക്ഷിക്കാം.എന്റെ മരം എന്റെ ജീവൻ. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിട്ടുള്ള കുട്ടികൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ, വീഡിയോ എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി.

ലോക പരിസ്ഥിതി ദിനത്തിൽ നിന്ന്

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ പി  യുപി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  ക്വിസ് നടത്തുകയും,കുട്ടികൾ ലഹരി വിരുദ്ധദിന സന്ദേശവുമായി സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും, പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ്, കായിക അധ്യാപിക ശ്രീമതി ജിൻസി ടീച്ചറുടെ നേതൃത്വത്തിൽ സൂമ്പ എന്നിവയും നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജി മോൾ ഇ എ  ലഹരി വിരുദ്ധദിന സന്ദേശം പറഞ്ഞു കൊടുക്കുകയും അസംബ്ലിയിൽ വെച്ച്  കുട്ടികളെല്ലാവരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിട്ടുള്ള കുട്ടികൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ, വീഡിയോ എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി.

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം

ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ സ്കൂൾതല രണ്ടാംഘട്ട ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാംഘട്ട ക്യാമ്പ് 25  ഒക്ടോബർ 2025 ശനിയാഴ്ച നടത്തപ്പെട്ടു.രാവിലെ 9: 30ന് രജിസ്ട്രേഷൻ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ E Aക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും, കൈറ്റ് മാസ്റ്റർ സിസ്റ്റർ ഷിനിമോൾ സ്വാഗതവും, LK ലീഡർ കുമാരി പഞ്ചമി നന്ദിയും പറഞ്ഞു. എസ്ഐ ടി സി ഗീത  ജേക്കബ് ആശംസ അർപ്പിച്ചു സംസാരിച്ചു. എം എം ഇ ടി സ്കൂളിലെ കൈറ്റ് മെന്ററായ മൂസ മുസ്താജിബ് സാർ എക്സ്റ്റേണൽ റിസോഴ്സ്  പേഴ്സണായും,  സെന്റ് ജെമ്മാസിലെ  കൈറ്റ്മെന്ററായ ദീപ്തി പി ഇന്റേണൽ  റിസോഴ്സ് പേഴ്സണായും ക്യാമ്പ് നയിച്ചു. ബിംഗോ, ഹംഗറി ബേർഡ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും പൂർത്തീകരിച്ചത്. സ്ക്രാച്ച് ത്രീ, ഓപ്പൺ ടു ൺസ് , കേഡൻ ലൈവ്  തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.  4:15നു ക്യാമ്പ് അവസാനിച്ചു.

ക്യാമ്പിൽ നിന്ന്

സർവ്വം എ ഐ മയം രക്ഷിതാക്കൾക്കായുള്ള ക്ലാസ്

രക്ഷിതാക്കൾക്ക് AI പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ്സെന്റ് ജമ്മാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എ.ഐ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ EA ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്ററായ ദീപ്തി പി സ്വാഗതം പറഞ്ഞു.കൈറ്റ് മെന്റർ സിസ്റ്റർ ഷിനി മോൾ നന്ദി പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 2024-27 ബാച്ചിലെ അഞ്ചു കുട്ടികൾ രക്ഷിതാക്കൾക്കായുള്ള ക്ലാസിന് എന്നിവർ നേതൃത്വം നൽകി.


മധ്യവേനൽ അവധിക്ക് രക്ഷിതാക്കൾക്ക് AI പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് സെന്റ് ജമ്മാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസത്തിൽ രക്ഷിതാക്കൾക്ക് എ.ഐ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ EA ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്ററായ ദീപ്തി പി സ്വാഗതം പറഞ്ഞു.കൈറ്റ് മെന്റർ സിസ്റ്റർ ഷിനി മോൾ നന്ദി പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 2024-27 ബാച്ചിലെ വിദ്യാർത്ഥിനികൾ രക്ഷിതാക്കൾക്കായുള്ള ക്ലാസിന് നേതൃത്വം നൽകി.