സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18014
യൂണിറ്റ് നമ്പർLK/2018/18014
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ഷിനിമോൾ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ്തി പി
അവസാനം തിരുത്തിയത്
11-10-202518014

2025-28 ബാച്ചിലെ അംഗങ്ങൾ

ക്ര.ന. അംഗത്തിന്റെ പേര് ക്ര.ന. അംഗത്തിന്റെ പേര് ക്ര.ന. അംഗത്തിന്റെ പേര്
1 AARDRA E P 2 AFNAN MANKARATHODI 3 AKSHAYA P
4 AMALENDHU V 5 AMEYA TU 6 ANAMIKA P
7 ANANDITHA A 8 ANZALNA HARIS V 9 ASFA MEHARIN U P
10 ASVA FATHIMA C P 11 AVYAYA B UNNIYAN 12 AYISHA RANYA K
13 BINZIYA P 14 FATHIMA FIDHA 15 FATHIMA HANIYA E C
16 FATHIMA JENNA T 17 FATHIMA LIYA P A 18 FATHIMA RIDA U
19 GAYATHRI PATTAYIL 20 LENA K S 21 MEHANA FATHIMA MARUTHENGAL
22 MINA RAHMAN 23 NANDHANA P 24 NIHALAJEBIN A K
25 RUKSANA JASMIN P K 26 SANA FATHIMA P 27 SASHWATI S NAIR
28 SHAHADHA FATHIMA K 29 SHAHZIYA K M 30 SHREENANDA A S
31 SHREYA P T 32 SREENANDA V 33 SRIYA PARVATHY P
34 THEERTHA P 35 TREESA BINEESH 36 VAIGA T H
37 VEDA GANGA E P 38 VEDATHMIKA S 39 VYGA ARAVIND P P
40 SHIMNA K M

പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലേക്കുള്ള കുട്ടികളുടെ ചേർക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആകാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ ഫോൺ  നമ്പർ ശേഖരിച്ചു കൊണ്ട്  വാട്സ്ആപ്പ്  ഗ്രൂപ്പ് രൂപീകരിക്കുകയും രക്ഷിതാക്കളുടെ ഒപ്പിട്ട സമ്മതപത്രം ഓഫീസിൽ സ്വീകരിച്ചു വെക്കുകയും ചെയ്തു. 51 കുട്ടികളുടെ അപേക്ഷയും പരിഗണിച്ചുകൊണ്ട് മുഴുവൻ കുട്ടികൾക്കും മോഡൽ പരീക്ഷ നടത്തി. ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളുടെ 50%ത്തിനടുത്ത് കുട്ടികൾക്ക് അംഗങ്ങളാകാൻ അപേക്ഷിച്ചു.

ജൂൺ 25നാണ് സംസ്ഥാന വ്യാപകമായി അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നത്. കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ സഹായത്തോടെയാണ് മോഡൽ പരീക്ഷയ്ക്കും, അപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും കമ്പ്യൂട്ടർ ലാബും  കുട്ടികളെയും സജ്ജീകരിച്ചത്. മോഡൽ പരീക്ഷയ്ക്കായി 12 ലാപ്ടോപ്പുകളിലും, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി 14 ലാപ്ടോപ്പുകളിലും പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു.

കൈറ്റ് മാസ്റ്റർ സിസ്റ്റർ ഷിനിമോൾ,കൈറ്റ് മിസ്ട്രസ് ദീപ്തി പി, എസ് ഐ ടി സി ഗീത ജേക്കബ് എന്നീ ടീച്ചർമാർ പരീക്ഷയ്ക്ക് നേതൃത്വം നൽകുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിക്കുകയും ചെയ്തു. 51 കുട്ടികൾ നൽകിയ അപേക്ഷകളിൽ 51 കുട്ടികളും പരീക്ഷയ്ക്ക് ഹാജരായി. രാവിലെ 9: 30 ന് ആരംഭിച്ച പരീക്ഷ 2മണിക്ക് അവസാനിച്ചു. 2 :30 ഓടുകൂടി എക്സാം ഫയലുകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ ഇ എ പരീക്ഷയ്ക്ക് നേതൃത്വം വഹിച്ചു.

മുന്നോടിയായി നടത്തിയ മോഡൽപരീക്ഷ
മോഡൽപരീക്ഷ
പ്രവേശനപ്പരീക്ഷയിൽനിന്ന്

പ്രിലിമിനറി ക്യാമ്പ് -2025-28 ബാച്ച്

സെപ്റ്റംബർ 22 നു  എട്ടാം ക്ലാസുകാർക്കുള്ള

പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനർ ശ്രീ പി കെ കുട്ടിഹാസൻ  മാസ്റ്ററാണ്.40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷിജിമോൾ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർ ശ്രീമതി ദീപ്തി പി ചടങ്ങിന് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകൾ  പരിചയപ്പെട്ടു.കൈറ്റ് മെന്ററായ സിസ്റ്റർ ഷിനിമോൾ ജോർജ്  ചടങ്ങിന് നന്ദി പറഞ്ഞു. 9: 30ന് ആരംഭിച്ച ക്യാമ്പ് മൂന്നുമണിയോടുകൂടി അവസാനിച്ചു. മൂന്നുമണിക്ക് മാതാപിതാക്കൾക്കായുള്ള മീറ്റിംഗ് നടത്തപ്പെട്ടു. ഭൂരിഭാഗം മാതാപിതാക്കളും മീറ്റിങ്ങിൽ സജീവമായി പങ്കെടുത്തു.

ലഘുചിത്രം പ്രിലിമിനറി ക്യാമ്പ് -2025-28 ബാച്ച് നടുവിൽ ലഘുചിത്രം നടുവിൽ