സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/മീനുവിന്റെ സൂത്രം
മീനുവിന്റെ സൂത്രം
ആവണി കാട്ടിലായിരുന്നുമീനുമുയലിന്റെയും ചെമ്പൻ കുറുക്കന്റെയും താമസം. രണ്ടുപേരും കീരിയും പാമ്പും പോലെയാണ് കാട്ടിൽകഴിയുന്നത്ചെമ്പൻ കുറുക്കന് മീനുമുയലിനെ എങ്ങനെയും കശാപ്പു ചെയ്യണം.അവന്റെ ഇറച്ചി കഴിക്കാൻ ചെമ്പൻ തക്കം പാർത്തിരുന്നു .പക്ഷെ എപ്പോഴും അവന്റെ കൂടെ കൂട്ടുകാർ കാണും . ഒരു ദിവസം ചെമ്പന് മീനുവിനെ ഒറ്റക്ക് കിട്ടി .മീനു തിരികെ ഓടാൻ തുടങ്ങിയപ്പോൾ മുന്നിൽ ചെമ്പൻ കണ്ണും തുറിച്ചു നാവും നീട്ടിനില്കുന്നു .എങ്ങനെയും രക്ഷപെട്ടെ മതിയാകൂ. .അവനൊരു സൂത്രം തോന്നി .ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി .എന്റടുത്തു ആരും വരല്ലേ . എനിക്ക് പകരുന്ന പനിയാ.നമ്മൾ സാമൂഹ്യ അകലം പാലിക്കണം .ഇത്‌കേട്ട ചെമ്പൻകുറുക്കൻനിന്റെ സൂത്രം എന്നോട് വേണ്ട എന്ന് പറഞ്ഞു .അയ്യോ ചെമ്പാ നീ ഒന്ന് കേൾക്ക്. ഞാൻ പറയുന്നത് വെറുതെ അല്ല എന്റെ കൂട്ടുകാർ പോലും എന്നോടൊപ്പമില്ല .ഈ രോഗത്തിന്റ തീവ്രത അവർക്ക് മനസിലായി . പിന്നെ അറിഞ്ഞുകൊണ്ട് നീ എന്തിനാ അപകടത്തിൽ ചാടുന്നത് .നിനക്ക് ജീവിക്കണ്ടായെങ്കിൽ നീ എന്നെ ഭക്ഷിച്ചോ .മീനു ചെമ്പന്റെ അടുത്തേക്ക് ചേർന്ന് നിന്നു.ഇത് കേട്ട ചെമ്പൻ ഒറ്റയോട്ടം .മീനുമുയലിന് ചിരി അടക്കാൻ സാധിച്ചില്ല . ഗുണപാഠം ;പകരുന്ന രോഗം ഉണ്ടാകുമ്പോൾ മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ