സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അമ്മുവിന്റെ മിടുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ മിടുക്ക്


പ്രഭാതത്തിൽ സൂര്യന്റെ വെളിച്ചം ജനാലയിലൂടെ കടന്ന് അമ്മുവിന്റെ കണ്ണിൽ തട്ടിയപ്പോൾ അവൾ പതുക്കെ കണ്ണുതുറന്ന് എഴുന്നേറ്റു. അവൾ എല്ലാദിവസത്തെയുംപോലെ പ്രഭാത കർമങ്ങൾ ചെയ്ത് മിടുക്കിയായി വിദ്യാലയത്തിലേക്ക് പോയി. അമ്മു ക്ലാസ്സിൽ പഠിക്കാനും മറ്റു കാര്യങ്ങൾക്കും എല്ലാവരേക്കാൾ മുന്നിലായിരുന്നു. എല്ലാവർക്കും അവളെ വളരെയധികം ഇഷ്ടവുമായിരുന്നു. വിദ്യാലയത്തിലെ പഠിത്തമൊക്കെ കഴിഞ്ഞ് വൈകുന്നേരമായപ്പോൾ അവളുടെ സ്കൂളിലെ പ്രധാനാധ്യാപിക സ്കൂൾ മൈതാനത് എല്ലാവരെയും വിളിച്ചുകൂട്ടി. കുട്ടികൾക്കാർക്കും കാര്യം പിടികിട്ടിയില്ല. അപ്പോഴാണ് പ്രധാനാധ്യാപിക പറയുന്നത്. "കൊറോണ വൈറസ് എന്ന ഒരു തരം വൈറസ് ലോകത്ത് പടർന്നു പിടിക്കുകയാണ്. അതിന്റെ പശ്ചാത്തതിൽ നിങ്ങൾക്ക് ഒരു മാസത്തേക്ക് അവധി തന്നിരിക്കുകയാണ്. ഒരു മാസവോ അതിലധികവോ അവധി ഉണ്ടായിരിക്കും. " ഇത് കേട്ടപ്പോൾ തന്നെ അമ്മുവിന് വളരെയധികം സങ്കടം തോന്നി. എങ്കിലും ലോകത്തിനുവേണ്ടി വീട്ടിൽ കഴിഞ്ഞല്ലേ പറ്റൂ. എന്ന് അവൾ സ്വയം വിചാരിച്ചു. അമ്മു സങ്കടത്തോടെ വീട്ടിലേക്കു മടങ്ങി. അമ്മുവിന്റെ സങ്കടത്തിന്റെ കാരണം അച്ഛനും അമ്മയ്ക്കും പിടികിട്ടി. അവർ അമ്മുവിനെ സമാധാനിപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ അവൾ പലയിനം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അവൾക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ അവൾ പ്രവർത്തിച്ചു. അമ്മുവും അവളുടെ അച്ഛനും തൊട്ടടുത്ത വീടുകളിൽ പോയി ബോധവൽക്കരണം നടത്തി. അമ്മുവിന്റെ കൂട്ടുകാരെയെല്ലാം മൊബൈൽ ഫോണുപയോഗിച് വിളിച്ച് ഇതുപോലുള്ള ചെറിയ പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. ലോകത്തിനുവേണ്ടി അവൾ പ്രാർത്ഥിച്ചു. മൊബൈൽ ഫോണിൽ അനാവശ്യ വിവരങ്ങൾ നൽകാതെ കൊറോണ വൈറസ് എന്ന മഹാമാരിയെ തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മറ്റും നൽകി. കുറച്ച് ദിവസങ്ങൾ കടന്നു പോയി. അമ്മു എന്ന ആ കൊച്ചു പെൺകുട്ടി നാടിനും, ലോകത്തിനും തന്നെ മാതൃകയായി മാറി.


അരുന്ധതി
6 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ