സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ഒരു പുനർജനി- കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പുനർജ്ജനി
മഞ്ഞ് മൂടിയ മല മുകളിലായിരുന്നു മീനാക്ഷിയുടെ ജീവിതം. സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും നന്മയുടെയും ആ നാളുകളായിരുന്നു അവളെ അത്യധികം ആനന്ദിപ്പിച്ചത്. വാത്സല്യത്താൽ അവളെ എന്നും തഴുകിയ അവളുടെ അച്ഛൻ.സ്നേഹത്തിൻ്റെ പാലാഴി അവൾക്കായ് തീർത്തു തന്ന അവളുടെ അമ്മ. അവൾ എല്ലാവരെയും സഹായിച്ചും സ്നേഹിച്ചും ആ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. അവളുടെ ജീവിതയാത്ര പുത്തൻ അറിവുകളും ഉണർവ്വുകളും അപ്രതീക്ഷിത തിരിച്ചറിവുകളും സങ്കടവും സന്തോഷവും എല്ലാം കൂടി ചേർന്നതായിരുന്നു.

ഒരു ദിവസം അവർ സ്ക്കൂൾ കഴിഞ്ഞ് തിരികെ പോകുകയായിരുന്നു.അപ്പോഴാണ് അവർ ഒരു ദയനീയമായ കാഴ്ച കണ്ടത്.തെരുവിൽ കഴിയുന്ന ഒരു കുട്ടിയുടെ മേൽ അടുത്തുള്ള ഫ്ലാറ്റിൽ നിന്ന് ഒരാൾ മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ വലിച്ചെറിയുന്നു ആ കാഴ്ച അവരുടെ മനസ്സിനെ വല്ലാതെ അലട്ടി.പക്ഷെ അവർ നിസ്സഹായരായിരുന്നു.

ദാരിദ്ര്യവും കഷ്ടപാടും നിറഞ്ഞ ഒരു കുടുംബമായിരുന്നു അവളുടേത്. അതിനിടയിൽ അച്ഛൻ്റെ മരണം എന്ന ദു:ഖവാർത്ത അവളെ തളർത്തി. എന്നാലും അച്ഛൻ്റെ ആഗ്രഹം പോലെ പഠിച്ച് നല്ല നിലയിൽ എത്തണമെന്ന് അവൾ തീരുമാനിച്ചു.അങ്ങനെ അവൾ ഹൈസ്ക്കുൾകാലത്തിലേക്കെത്തി.സ്ക്കൂളിൽ കാർത്തിക എന്ന നല്ല കൂട്ടുകാരിയെ അവൾ പരിചയപ്പെട്ടു.സമ്പന്ന കുടുംബത്തിലെ കുട്ടിയായിരുന്നു കാർത്തിക.അവർ പരസ്പരം അറിഞ്ഞു. മുറിച്ചു കളയാൻ പറ്റാത്ത ചങ്ങലപ്പോലെയായിരുന്നു അവരുടെ ആത്മബന്ധം.

അവർ ക്ലാസ്സ് മീറ്റിങ് ദിവസം ഇത് മറ്റു കുട്ടികളോട് പറഞ്ഞു.' നാം വെള്ളം കുടിക്കാൻ സ്ട്രോ ഉപയോഗിക്കുന്നു.ഇത് ഉപയോഗിക്കാതെ നമുക്ക് കുടിക്കാൻ പറ്റുമല്ലൊ.' ഇങ്ങനെയുള്ള പല കാര്യങ്ങൾ പറഞ്ഞ് അവർ കുട്ടികളെ ബോധവൽക്കരിച്ചു.ഈ കാര്യം പ്രധാനാധ്യാപകൻ്റെ ശ്രദ്ധയിൽ പെട്ടു .അദ്ദേഹം അവരെ അഭിനന്ദിച്ചു. പ്ലാസ്റ്റിക്കിനെ പുനർനിർമ്മാണം ചെയ്ത് വീണ്ടും ഉപയോഗിക്കാമെന്ന ആശയം അവർ മുന്നിൽ കണ്ടു. പല കുട്ടികളും അവരുടേതായ കഴിവുകൾ പരിപോഷിപ്പിച്ച് പുതിയ സാധനങ്ങൾ ഉണ്ടാക്കി. ഈ വാർത്തകൾ പത്രത്തിലും ടീവിയിലും സജ്ജീവമായി.മീനാക്ഷിയുടെയും കാർത്തികയുടെയും കാർത്തികയുടെയും പേരുകൾ എങ്ങും ഉയർന്നു.അവർ ആ നാട്ടിൽ വീണ്ടും പൊൻ തിങ്കളായ് മാറി. <pപിറ്റേന്നത്തെ അവധി ദിവസത്തിൽ കാർത്തികയുടെ വീട്ടിൽ മീനാക്ഷി എത്തി.കഴിഞ്ഞ ദിവസം കണ്ട കാഴ്ചയായിരുന്നു അവരുടെ മനസ്സിൽ.കാർത്തിക അവളുടെ കമ്പ്യൂട്ടറിൽ നോക്കിയപ്പോൾ ലോകത്തെ ഓരോ ജനങ്ങളും കോടിക്കണക്കിന് പ്ലാസ്റ്റിക്കാണ് ഉപയാേഗിക്കുന്നത് എന്ന വാർത്ത ഞട്ടിപ്പിക്കുന്നതായിരുന്നു.ഇതിനെതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് അവർക്ക് തോന്നി.

അവർ നന്നായി പഠിച്ച് മിടുക്കരായി.മീനാക്ഷി ഒരു കലക്ടർ ആയി.കാർത്തിക ഒരു ഡോക്ടറും. പരിസ്ഥിതിക്കൂ വേണ്ടി പോരാടുന്നതിനിടയിൽ പോലും അവർ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചു. അവരുടെ കൊച്ചു നന്മയിൽ അവർ ഒരോരുത്തരുടെയും മനസ്സിൽ ഇടം നേടി.

ഷ്വേണാലക്ഷ്മി.പി
7 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ