സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/അതിജീവക്കാം നമുക്ക്
അതിജീവക്കാം നമുക്ക്
അമേരിക്കയിലെ ഒരു ആശുപത്രിയിലെ ഒരു മുറി നിറയെ രോഗികൾ. നിറകണ്ണുകളോടെ പുറത്ത് അവരുടെ ബന്ധുക്കൾ. അപ്പോഴതാ ഒരു രോഗിയെ അവരുടെ ഇടയിലേയ്ക്ക് കൊണ്ടുവന്നു. അയാൾ ഒരു നിരീശ്വരവീദിയീയിരുന്നു.മദ്ധ്യവയസ്ക്കനായ അദ്ദേഹവും, ഭാര്യയും, മോളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.വെറുതെ ഇരുക്കുന്ന സമയമെല്ലാം മറ്റുള്ളവരുടെ മുമ്പിൽ അഹങ്കാരം കാണിച്ചും പൊങ്ങച്ചം പറയുവാനുമാണ് അവർ സമയം കണ്ടെത്തിയിരുന്നത്. എത്ര പണമുണ്ടാക്കിയിട്ടും പിന്നെയും ഉണ്ടാക്കണമെന്ന ആർത്തിക്കിടയിൽ പ്രാർത്ഥനയ്ക്കായി അവർ സമയം കണ്ടെത്തിയിരുന്നില്ല. ചുമയും പനിയും മൂർചിച്ചതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത മാസം നാട്ടിൽ പോയി മകളുടെ കല്യാണം ആർഭാടകരമായി നടത്താനിരുന്നതായിരുന്നു.ചുമയും പനിയും കൂടി.അദ്ദേഹത്തിന് കൊറോണാ സ്ഥിതീകരിച്ചു. ദിനം പ്രതി തന്റെ ഇടത്തും വലത്തും അനേകം പേർ മരിച്ചുവീഴുന്നു. തന്റെ കൈയിലുള്ള സമ്പാദ്യത്തിനോ പ്രതാപത്തിനോ പിടിച്ചുനിർത്താൻ പറ്റില്ലയെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ ദാരുണകാഴ്ചകളെല്ലാം അദ്ദേഹത്തെ മാനസാന്തരത്തിലേയ്ക്ക് നയിച്ചു. അദേദഹം ഗോഗശൈയ്യയിൽ കിടന്ന് മനസുരുകി പ്രാർത്ഥിച്ചു.അങ്ങനെ ആ കൊലയാളിയെ അതിജീവിച്ചു. പ്രിയ കൂട്ടുകാരെ ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും മാർഗം വെടിഞ്ഞ് ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും പരോപകാരത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പാതേ മുന്നേറാം..........
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം