സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ വൃത്തിഹീനന്റെ അമിളി
വൃത്തിഹീനന്റെ അമിളി
ഒരിടത്തൊരിടത്തു ദാമു എന്നൊരു കുട്ടി അച്ഛനും അമ്മയുമൊത്തു താമസിച്ചിരുന്നു .ദാമു യാതൊരു ശുചിത്വബോധവും ഇല്ലാത്ത കുട്ടി ആയിരുന്നു .അവൻ നഖം നീട്ടി വളർത്തിയും മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ചിരുന്നു .അവന്റെ വൃത്തിയില്ലായ്മയെ പറ്റി ആരെന്തു പറഞ്ഞാലും അവൻ അതൊന്നും കാര്യമാക്കാറേയില്ല.അവന്റെ മാതാപിതാക്കൾക്കും അവനെക്കുറിച്ചു ദുഃഖമായിരുന്നു .ദാമുവിന്റെ ഈ സ്വഭാവം കാരണം അവന് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല .ഒരു ദിവസം അമ്പലത്തിൽ നടന്ന അന്ന ദാന ത്തിൽ ദാമു പോകുകയും സദ്യ കഴിക്കുകയും ചെയ്തു .കുറച്ചു കഴിഞ്ഞപ്പോൾ അവനു സുഖമില്ലാതെയായി .അവനു കലശലായ ഛർദിയും അതിസാരവും പിടിപെട്ടു .ദാമുവിന്റെ മാതാപിതാക്കൾ അവനെ ആശുപത്രിയിൽ എത്തിച്ചു .കുറച്ചു നാളുകളത്തെ ചികത്സകൾക്കുശേഷം അവൻ സാധാരണ ജീവിതത്തിലേക്ക് വന്നു.ഡോക്ടർമാർ ദാമുവിനോട് ജീവിതത്തിൽ ശുചിത്വത്തിന്റ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി .തന്റെ വൃത്തിഹീനമായ സ്വഭാവം കാരണമാണ് തനിക്കു അസൂഖം വന്നതെന്നും തനിക്കു മാത്രം കൂട്ടുകാരൊന്നും ഇല്ലാത്തതെന്നും അവനു മനസ്സിലായി.അതോടെ അവൻ തന്റെ തെറ്റ് തിരുത്താൻ തീരുമാനിച്ചു.അതിനുശേഷം അവൻ ജീവിതത്തിൽ എല്ലായ്പ്പോഴും ശുചിത്വം പാലിച്ചു.അതോടെ അവനു ധാരാളം സുഹൃത്തുക്കളെയും ലഭിച്ചു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ