സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2018-2019-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ദുരിതം അനുഭവിക്കുന്ന നിരവധി സഹോദരങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കിയ കുട്ടികൾ അവരുടെ ജന്മദിനത്തിലെ ആഘോഷങ്ങൾ ഒഴിവാക്കി അതിനായി കരുതി വച്ച തുക വിഷമിക്കുന്ന സഹോദരങ്ങൾക്കായി പങ്കിടുന്നു.

വെള്ള പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മുടെ കുഞ്ഞുങ്ങൾ സഹായ ഹസ്തവും ആയി വന്നു.ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങൾ ഓരോ കുട്ടിയും സംഭാവന നൽകിയപ്പോൾ കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് അതൊരു വലിയ ആശ്വാസം ആയി മാറി.

പ്രളയ ബാധിത പ്രദേശത്തെ കൂട്ടുകാർക്കായി പഠന സാമഗ്രികൾ ശേഖരിക്കുന്നു.