സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ചെറിയ തുടക്കങ്ങൾ, വലിയ മാറ്റങ്ങൾ
ചെറിയ തുടക്കങ്ങൾ, വലിയ മാറ്റങ്ങൾ
ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് എത്ര വലിയ രോഗത്തെയും തടഞ്ഞു നിർത്താം എന്ന് അവന് മനസ്സിലായി. അതിനോടൊപ്പം നാം ജീവിക്കുന്ന പരിസരവും വൃത്തിയാക്കി വച്ചാൽ , ഏതൊരു പകർച്ചവ്യാധിയെയും നമുക്ക് ഇല്ലാതാക്കാം. അങ്ങനെ ഈ സമൂഹത്തിലെ ഓരോ വ്യക്തിയും ചിന്തിച്ചാൽ എത്ര മനോഹരമായിരിക്കും!! അതുകൊണ്ടുതന്നെയാണ് വിനു എംബിബിഎസ് പഠിക്കാൻ തീരുമാനിച്ചത്. വിനു ഒട്ടേറെ ആദിവാസി സമൂഹങ്ങളിലും ചേരികളിലും വിദ്യാഭ്യാസം ഇല്ലാത്തവർക്കിടയിലും രോഗപ്രതിരോധത്തിനായി ബോധവൽക്കരണവും ചെയ്തു പോരുന്നു. ഈ കോവിഡ് മഹാമാരിയിലും വിനുവിൻറെ സേവന സമർപ്പിതമായ ഇടപെടലുകൾ ഒട്ടേറെ നിർധനർക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും എല്ലാം എത്തിച്ചു കൊടുക്കുന്നുണ്ട്. വിനുവിന് പകർന്നുകിട്ടിയ അറിവിലൂടെ അവന് ഇത്രയധികം ചെയ്യാമെങ്കിൽ നമുക്കും ഈ രോഗത്തെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം, അത് ജീവിതത്തിൻറെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ . കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്ക് ധരിക്കുക, പൊതുസ്ഥലത്തെ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതുശുചിമുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക, അത്യാവശ്യങ്ങൾക്കല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാൻ ഉള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ആൾക്കൂട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. മറ്റുള്ളവർ സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. പൊതുസ്ഥലങ്ങളിൽ തുപ്പുക ,മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണമായും ഇല്ലാതാക്കണമെന്നും ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടേയും സമൂഹത്തെയും ആരോഗ്യ ,ശുചിത്വ ശീലങ്ങൾ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നിശ്ചയമാണ്. ഇത്തരം അറിവുകൾ വരുംതലമുറകൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.
സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ