സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ചെറിയ തുടക്കങ്ങൾ, വലിയ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറിയ തുടക്കങ്ങൾ, വലിയ മാറ്റങ്ങൾ


വിനു എല്ലാദിവസവും രാവിലെ നേരത്തെ എഴുന്നേറ്റു പത്രം വായിക്കുമായിരുന്നു. ചില വാർത്തകൾ അവനെ ചിന്താകുലനാക്കിയിരുന്നു.'കോളറ വന്ന് മരിച്ചു' എന്ന തലക്കെട്ട് അവനെ അസ്വസ്ഥനാക്കി. ചേരിയിൽ താമസിക്കുന്ന നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയാണ് മരിച്ചത്. അച്ഛൻ അവനോട് പറഞ്ഞു,' വിനു ,ഒത്തിരി ആളുകൾ മരിക്കുന്നത് വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ്. ആ പെൺകുട്ടി കുടിച്ചിരുന്നത് തിളപ്പിക്കാത്ത വെള്ളം ആയിരുന്നു. ആദിവാസി സമൂഹത്തിൽ ഉള്ളവരും, ചേരികളിൽ താമസിക്കുന്ന ഒട്ടേറെ പേരും ഇങ്ങനെ മരിക്കുന്നുണ്ട് . അപ്പോഴാണ് അവൻ ടീച്ചർ പറഞ്ഞത് ഓർത്തത്. 'നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ചില ചെറിയ സൂക്ഷ്മജീവികൾക്ക് അനേകം മനുഷ്യരെ കൊല്ലാൻ സാധിക്കും' എന്ന്. ആ സൂക്ഷ്മജീവികളെ എങ്ങനെ നശിപ്പിക്കാൻ സാധിക്കും എന്ന് അപ്പോൾ തന്നെ അവൻ ടീച്ചറോട് ചോദിച്ചു. സോപ്പുപയോഗിച്ച് നിരന്തരം കൈകൾ കഴുകുകയും ,വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ മതി എന്ന് ടീച്ചർ അവനോട് പറഞ്ഞു..

ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് എത്ര വലിയ രോഗത്തെയും തടഞ്ഞു നിർത്താം എന്ന് അവന് മനസ്സിലായി. അതിനോടൊപ്പം നാം ജീവിക്കുന്ന പരിസരവും വൃത്തിയാക്കി വച്ചാൽ , ഏതൊരു പകർച്ചവ്യാധിയെയും നമുക്ക് ഇല്ലാതാക്കാം. അങ്ങനെ ഈ സമൂഹത്തിലെ ഓരോ വ്യക്തിയും ചിന്തിച്ചാൽ എത്ര മനോഹരമായിരിക്കും!! അതുകൊണ്ടുതന്നെയാണ് വിനു എംബിബിഎസ് പഠിക്കാൻ തീരുമാനിച്ചത്. വിനു ഒട്ടേറെ ആദിവാസി സമൂഹങ്ങളിലും ചേരികളിലും വിദ്യാഭ്യാസം ഇല്ലാത്തവർക്കിടയിലും രോഗപ്രതിരോധത്തിനായി ബോധവൽക്കരണവും ചെയ്തു പോരുന്നു. ഈ കോവിഡ് മഹാമാരിയിലും വിനുവിൻറെ സേവന സമർപ്പിതമായ ഇടപെടലുകൾ ഒട്ടേറെ നിർധനർക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും എല്ലാം എത്തിച്ചു കൊടുക്കുന്നുണ്ട്. വിനുവിന് പകർന്നുകിട്ടിയ അറിവിലൂടെ അവന് ഇത്രയധികം ചെയ്യാമെങ്കിൽ നമുക്കും ഈ രോഗത്തെ പ്രതിരോധിക്കാം.

വ്യക്തിശുചിത്വം, അത് ജീവിതത്തിൻറെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ . കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്ക് ധരിക്കുക, പൊതുസ്ഥലത്തെ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതുശുചിമുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക, അത്യാവശ്യങ്ങൾക്കല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാൻ ഉള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ആൾക്കൂട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. മറ്റുള്ളവർ സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

പൊതുസ്ഥലങ്ങളിൽ തുപ്പുക ,മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണമായും ഇല്ലാതാക്കണമെന്നും ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടേയും സമൂഹത്തെയും ആരോഗ്യ ,ശുചിത്വ ശീലങ്ങൾ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നിശ്ചയമാണ്. ഇത്തരം അറിവുകൾ വരുംതലമുറകൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.

ആനററ്
10 B സി സി പി എൽ എം എ ഐ എച്ച് എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ