സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വ്യർത്ഥമാം ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യർത്ഥമാം ജീവിതം

പ്രളയം വിതച്ച ദുരന്തം മറന്നിടാൻ
അതി ദാരുണമാം വ്യാധി തന്നതാണോ
മലകളും പുഴകളും ഒരുമിച്ചൊഴുകി
ഒരുപാടുജീവൻ പൊലിഞ്ഞുപോയി.

ഇനിയുമതിൽ നിന്നുയർത്തെഴുന്നേൽക്കുവാൻ
ജീവിതങ്ങളേറെ ബാക്കിനിൽപ്പൂ
നിനച്ചിരിക്കാത്തൊരു നേരത്ത് വന്നതാ
അശ്വവേഗത്തിൽ പകർച്ചവ്യാധി.

ബന്ധുജനങ്ങളെപ്പോലുമകറ്റുന്ന
നീരാളിയെപ്പോലെ മാറി ജീവൻ
മാനവ ജീവിതം ഈ പാരിലത്രയും
വ്യർത്ഥമായ് തീർന്നങ്ങു പോകയാണോ

അഞ്ജന എം
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത