പ്രളയം വിതച്ച ദുരന്തം മറന്നിടാൻ
അതി ദാരുണമാം വ്യാധി തന്നതാണോ
മലകളും പുഴകളും ഒരുമിച്ചൊഴുകി
ഒരുപാടുജീവൻ പൊലിഞ്ഞുപോയി.
ഇനിയുമതിൽ നിന്നുയർത്തെഴുന്നേൽക്കുവാൻ
ജീവിതങ്ങളേറെ ബാക്കിനിൽപ്പൂ
നിനച്ചിരിക്കാത്തൊരു നേരത്ത് വന്നതാ
അശ്വവേഗത്തിൽ പകർച്ചവ്യാധി.
ബന്ധുജനങ്ങളെപ്പോലുമകറ്റുന്ന
നീരാളിയെപ്പോലെ മാറി ജീവൻ
മാനവ ജീവിതം ഈ പാരിലത്രയും
വ്യർത്ഥമായ് തീർന്നങ്ങു പോകയാണോ