സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/നീ

Schoolwiki സംരംഭത്തിൽ നിന്ന്
നീ

നിന്റെ കണ്ണുകൾ എന്നെ ഞാനല്ലാതാക്കുന്നു
നിന്റെ സ്പർശനങ്ങളിൽ ഞാൻ ​എന്നെ തന്നെ മറക്കുന്നു
നിന്റെ ശബ്ദങ്ങളുടെ മാധുര്യം കാതിൽ തറച്ചുകയറുന്നു
എന്റെ ഹൃദയം നിന്റെ മായാജാലത്തിൽ കീഴ്പ്പെട്ടിരിക്കുന്നു
എന്നാൽ ഇന്ന് നീ എവിടെയാണ്?
ജീവനുള്ള നാൾ വരെ കൺപോളയടക്കാഞ്ഞ നീ
ഇന്ന് മൗനമായ് ആറടി മണ്ണിൽ ഉറങ്ങുകയാണ് ​അല്ലേ
നിന്റെ ചിതയ്ക്ക് തീ വച്ചപ്പോൾ എന്റെ ശരീരമാകെ പൊള്ളി
അപ്പോൾ തീർച്ച നീ പ്രണയമായിരുന്നു അല്ലേ
അല്ല പൊക്കിൾക്കൊടി ബന്ധമായിരുന്നു "അമ്മയായിരുന്നു"
 

ശ്രീലക്ഷ്‌മി പി പി
12 എ2 സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത