വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം
                               രോഗപ്രതിരോധത്തിന്  സുപ്രധാന പങ്ക് വഹിക്കുന്നത്  പരിസ്ഥിതി ശുചിത്വമാണ്  . പരിസ്ഥിതി മലിനീകരണമാണ് രോഗത്തിനു രോഗവ്യാപനത്തിനു കാരണമാകുന്നത് .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇല്ലാതെ വരുന്നതിന്റെ ഫലമായാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത് . പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കുന്നത് കാരണം പകർച്ചവ്യാധികൾ  ഉണ്ടാകുന്നു. മിക്കവാറും  കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകൾ.     പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ  ശ്രദ്ധ പുലർത്താറില്ല. നമ്മൾ നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ അടുത്തുള്ള വീട്ടുവളപ്പിൾ എറിയുന്നു. അതുമാത്രമല്ല    നമ്മുടെ നാട്ടിലെ  തിരക്ക് അൽപം കുറവുള്ളതും ആളൊഴിഞ്ഞ സ്ഥലങ്ങളിലെല്ലാം വഴിയോരങ്ങളിൽ മാലിന്യങ്ങൾ നിറച്ച ചാക്കുകളും പ്ലാസ്റ്റിക് കൂടുകളും നിരയായി കിടക്കുന്നത് കാണാം. പിന്നെ അഴുക്കുചാലുകൾ നദികളിലേക്ക് ഒഴുക്കുന്നു    ഇവയെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു. കൂടാതെ     ജലസ്രോതസ്സുകളും പരിസരവും മാലിന്യ കൂബാരങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു.  
                             നമ്മൾ മലയാളികൾ അതിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണം . രോഗവ്യാപനത്തിന് നമ്മൾ സ്വയം മുൻകരുതൽ കൈവരിക്കാൻ ശ്രമിക്കണം  . അതിനായി  നമ്മൾ നമ്മൾ നമ്മുടെ സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ  സൂക്ഷിക്കണം ശ്രമിക്കണം.  അതോടൊപ്പം തന്നെ നമ്മൾ മാലിന്യങ്ങൾ റോഡിലും മറ്റും സ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക . പിന്നെ നമ്മുടെ വീട്ടിലെ മാലിന്യം വലിച്ചെറിയാതെ ജൈവ മാലിന്യങ്ങൾ നമ്മുടെ വീട്ടിലെ  മണ്ണിൽ കുഴി എടുത്ത് അതിനെ നിർമാർജനം ചെയ്യുക  . പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ പുനർനിർമിക്കാൻ  നൽകാം.  ഇങ്ങനെ നമ്മുക്ക് നമ്മുടെ നാടിനെ  പുനർമ്മിക്കാം . നമ്മുടെ നാടിനെ വാർത്തെടുക്കാം രോഗ മുക്തിയുള്ള നാടായി. 
അനശ്വര .എ.ബി
9ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം