രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ആയിരത്തിഇരുന്നൂറോളം കുട്ടികളാണ് ഈ വർഷം എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. പുതിയ കൂട്ടുകാരെ വരവേൽക്കാൻ സ്കൂളിലെ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ്, എസ്. പി .സി ,ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് എസ്.എസ്.എസ് അംഗങ്ങൾ തയ്യാറായി. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വൽസൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.വി രാകേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.അനിൽ കുമാർ സ്വാഗതവും സ്കൂൾ മാനേജർ വി സുനിൽകുമാർ ആശംസയും അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിലെ നാലായിരത്തോളം വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു.

പരിസ്ഥിതി ദിനാചരണം

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി സുനിൽകുമാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ ടി കെ ഷാജിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം ടി സനേഷ് ,പ്രിൻസിപ്പൽ കെ അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത്,എസ് ആർ ജി കൺവീനർ കെ പി സുലീഷ്, കെ പി പ്രഷീന, സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് എന്നിവർ സംസാരിച്ചു.ഈ വർഷം നടപ്പിലാക്കുന്ന " എന്റെ ചങ്ങാതി എന്റെ മരം" വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒറ്റ ചങ്ങാതിക്ക് തന്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ്

ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു ജില്ലയിലെ അറുപതോളം ഹൈസ്കൂള് കളെ പിന്തള്ളിയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഈ നേട്ടം കൈവരിച്ചത് കൈറ്റ് യൂണിറ്റുകൾ നടത്തുന്ന തനത് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ നന്മ ലക്ഷ്യമിട്ടുകൊണ്ട് "സൈബർ സുരക്ഷ" "അമ്മ അറിയാൻ" തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നടത്തുന്ന ക്ലാസുകൾ.. സ്കൂളിൽ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യൽ.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആണ് സ്കൂളി നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് അവാർഡ്.... 8 9 10 ക്ലാസുകളിലായി 6 ലിറ്റിൽ കൈറ്റ് യൂണിറ്റുകളാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്... പവിത്രൻകെ. നമിത എൻ , ഷീജ വി പി ബിജു സി എന്നിവർ കൈറ്റ് മാസ്റ്റർ & മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു..

ലോക സംഗീത ദിനം

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ,ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. സ്ക്കൂൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഉച്ചഭക്ഷണ സമയത്ത് സ്ക്കൂളിലെ കുട്ടികൾക്ക് പാടാൻ അവസരം നൽകുന്ന പാടാം നമുക്ക് പാടാം എന്ന പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ട് സ്ക്കൂളിലെ വിദ്യാത്ഥികൾ ഗാനങ്ങൾ ആലപിച്ചു. ആർട്ട് ക്ലബ്ബ് അംഗങ്ങളായ ശീമതി ബിന്ദു ആലക്കണ്ടി. ശ്രീ രാജേഷ് കൂരാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ മേനേജർ ശ്രീ സുനിൽകുമാർ എൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടികെ ഷാജിൽ. എസ് ആർ ജി കൺവീനർ സുലീഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

അന്താരാഷ്ട്ര യോഗ ദിനം

'തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ" എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാസന കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സജീവ് ഒതയോത്ത് കേഡറ്റുകൾക്കയോഗ പരിശീലനം നൽകി.

യോഗ, ഒരു പരിവർത്തന പരിശീലനമാണ്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ യോഗ പ്രതിനിധീകരിക്കുന്നു. ഇത് ശരീരം, മനസ്സ്, ആത്മാവ്, എന്നിവയെ സമന്വയിപ്പിക്കുന്നു, ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു, അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു.

സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, സി.പി.ഒ , എം.കെ രാജീവൻ, എ സി പി ഒ , കെ.പി. പ്രഷീന, നവരാഗ്, റിത്വിക് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

പ്രകാശനം

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി നടക്കുന്ന മുഴുവൻ പരിപാടികളും രക്ഷിതാക്കളിലേക്ക് എത്തിക്കുക, കുട്ടി റിപ്പോർട്ടർമാരെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് തയ്യാറാക്കുന്ന ദ്വൈവാര വാർത്ത പത്രികയായ "Reboot" ഒന്നാം എഡിഷന്റെ പ്രകാശനം നടന്നു.ലിറ്റിൽ കൈറ്റ് സിലബസിന്റെ ഭാഗമായ സ്ക്രൈബേഴ്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പത്രമാണിത്. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ ട്രെയിനർ പി രമേശൻ പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉണ്ണി കെ എം സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് എസ് ആർ ജി കൺവീനർ കെ പി സുലീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് നമിത എൻ സ്വാഗതവും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡർ സാനിഫ് നന്ദിയും പറഞ്ഞു.

വായനാദിനം ആചരിച്ചു

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ

സ്മരണാർത്ഥം അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂൺ 19ന് വായനാദിനം ആചരിച്ചു. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായനയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരത്തണൽ എന്ന പരിപാടി നടത്തി. വായനയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളും പ്രസിദ്ധരായ എഴുത്തുകാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് അക്ഷരത്തണൽ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ അക്ഷര പൂമരം ഒരുക്കിയത്.

രുചി പെരുമ 2024

(ഭക്ഷ്യ മേള)*

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും,പരിസ്ഥിതി ക്ലബ്ബിൻ്റെയും , സംയുക്താഭിമുഖ്യത്തിൽ "രുചി പെരുമ2024 "

(ഭക്ഷ്യ മേള) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുക എന്ന ഉദ്ധേശത്തോടെ വർഷങ്ങളായി സ്കൂളിൽ നടത്തിവരുന്ന ഫുഡ് ഫെസ്റ്റിൻ്റെ ഈ വർഷത്തെ ആദ്യത്തെ ഭക്ഷ്യമേള ഫുഡ് സേഫ്റ്റി അസി:കമ്മീഷണർ കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ഭക്ഷണ സുരക്ഷയെ കുറിച്ചും പാരമ്പര്യ ഭക്ഷണ വൈവിധ്യങ്ങൾ തിരിച്ചുവരേണ്ട ആവിശ്യകതയെ കുറിച്ചും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ പി ഷോണിമ ഭക്ഷണങ്ങളിലെ മായങ്ങളെ കുറിച്ചു ക്ലാസ് എടുത്തു.ചക്ക കുരു പായസം,ചക്ക പായസം,ചക്ക അട, ചക്ക പുഴുക്ക്,ചക്ക പുഡ്ഡിംഗ്,ചക്ക പുട്ട്,ചക്ക അച്ചാർ ,മാങ്ങ പുട്ട്,മാങ്ങ പായസം,മാങ്ങ അട , മുത്താറി പുട്ട്, തുടങ്ങി വിവിധ തരം പുട്ടുകൾ , അടകൾ ,വിവിധ നാടൻ പഴ വർഗ്ഗങ്ങൾ തുടങ്ങി നൂറോളം ഭക്ഷണ വൈവിധ്യങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു . സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, SRG കൺവീനർ കെ.പി. സുലീഷ് , എം ടി സനേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.വി അജേഷ് നന്ദി പ്രകാശിപ്പിച്ചു. റിത്വിക്, ആദർശ്, പി.ആർ . അഭിലാഷ്, അതുൽ ബാബു , വി. പി. ഷീജ, ടി.പി. ഗിരിജ, നിലീന രാമചന്ദ്രൻ, രശ്മി, വി.വി. ബീന , കെ.ഷാജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

രക്ഷിതാക്കളുടെ മീറ്റിംഗ്

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 25 -06-24 ന് ചേർന്നു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ , ഡ്രിൽ ഇൻസ്ട്രക്ടറും പാനൂർ സ്റ്റേഷൻ Ad.എസ് ഐ ഒതയോത്ത് രാജീവ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് ,സ്റ്റേഷൻ സി.പി.ഒ മാരായ ലിനീഷ്, സ്വേത, എ സി.പി ഒ , കെ പി പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.