രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 | 2025-26 |
2024-25 വർഷത്തെ പ്രവര്ത്തനങ്ങൾ
പ്രവേശനോത്സവം 2024-25
വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ആയിരത്തിഇരുന്നൂറോളം കുട്ടികളാണ് ഈ വർഷം എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. പുതിയ കൂട്ടുകാരെ വരവേൽക്കാൻ സ്കൂളിലെ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ്, എസ്. പി .സി ,ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് എസ്.എസ്.എസ് അംഗങ്ങൾ തയ്യാറായി. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വൽസൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.വി രാകേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.അനിൽ കുമാർ സ്വാഗതവും സ്കൂൾ മാനേജർ വി സുനിൽകുമാർ ആശംസയും അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിലെ നാലായിരത്തോളം വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു.
പരിസ്ഥിതി ദിനാചരണം
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി സുനിൽകുമാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ ടി കെ ഷാജിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം ടി സനേഷ് ,പ്രിൻസിപ്പൽ കെ അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത്,എസ് ആർ ജി കൺവീനർ കെ പി സുലീഷ്, കെ പി പ്രഷീന, സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് എന്നിവർ സംസാരിച്ചു.ഈ വർഷം നടപ്പിലാക്കുന്ന " എന്റെ ചങ്ങാതി എന്റെ മരം" വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒറ്റ ചങ്ങാതിക്ക് തന്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ്
ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു ജില്ലയിലെ അറുപതോളം ഹൈസ്കൂള് കളെ പിന്തള്ളിയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഈ നേട്ടം കൈവരിച്ചത് കൈറ്റ് യൂണിറ്റുകൾ നടത്തുന്ന തനത് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ നന്മ ലക്ഷ്യമിട്ടുകൊണ്ട് "സൈബർ സുരക്ഷ" "അമ്മ അറിയാൻ" തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നടത്തുന്ന ക്ലാസുകൾ.. സ്കൂളിൽ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യൽ.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആണ് സ്കൂളി നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് അവാർഡ്.... 8 9 10 ക്ലാസുകളിലായി 6 ലിറ്റിൽ കൈറ്റ് യൂണിറ്റുകളാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്... പവിത്രൻകെ. നമിത എൻ , ഷീജ വി പി ബിജു സി എന്നിവർ കൈറ്റ് മാസ്റ്റർ & മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു..
ലോക സംഗീത ദിനം
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ,ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. സ്ക്കൂൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഉച്ചഭക്ഷണ സമയത്ത് സ്ക്കൂളിലെ കുട്ടികൾക്ക് പാടാൻ അവസരം നൽകുന്ന പാടാം നമുക്ക് പാടാം എന്ന പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ട് സ്ക്കൂളിലെ വിദ്യാത്ഥികൾ ഗാനങ്ങൾ ആലപിച്ചു. ആർട്ട് ക്ലബ്ബ് അംഗങ്ങളായ ശീമതി ബിന്ദു ആലക്കണ്ടി. ശ്രീ രാജേഷ് കൂരാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ മേനേജർ ശ്രീ സുനിൽകുമാർ എൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടികെ ഷാജിൽ. എസ് ആർ ജി കൺവീനർ സുലീഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
പ്രകാശനം
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി നടക്കുന്ന മുഴുവൻ പരിപാടികളും രക്ഷിതാക്കളിലേക്ക് എത്തിക്കുക, കുട്ടി റിപ്പോർട്ടർമാരെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് തയ്യാറാക്കുന്ന ദ്വൈവാര വാർത്ത പത്രികയായ "Reboot" ഒന്നാം എഡിഷന്റെ പ്രകാശനം നടന്നു.ലിറ്റിൽ കൈറ്റ് സിലബസിന്റെ ഭാഗമായ സ്ക്രൈബേഴ്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പത്രമാണിത്. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ ട്രെയിനർ പി രമേശൻ പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉണ്ണി കെ എം സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് എസ് ആർ ജി കൺവീനർ കെ പി സുലീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് നമിത എൻ സ്വാഗതവും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡർ സാനിഫ് നന്ദിയും പറഞ്ഞു.
വായനാദിനം ആചരിച്ചു
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂൺ 19ന് വായനാദിനം ആചരിച്ചു. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായനയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരത്തണൽ എന്ന പരിപാടി നടത്തി. വായനയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളും പ്രസിദ്ധരായ എഴുത്തുകാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് അക്ഷരത്തണൽ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ അക്ഷര പൂമരം ഒരുക്കിയത്.
രുചി പെരുമ 2024(ഭക്ഷ്യ മേള)
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും,പരിസ്ഥിതി ക്ലബ്ബിൻ്റെയും , സംയുക്താഭിമുഖ്യത്തിൽ "രുചി പെരുമ2024 "(ഭക്ഷ്യ മേള) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുക എന്ന ഉദ്ധേശത്തോടെ വർഷങ്ങളായി സ്കൂളിൽ നടത്തിവരുന്ന ഫുഡ് ഫെസ്റ്റിൻ്റെ ഈ വർഷത്തെ ആദ്യത്തെ ഭക്ഷ്യമേള ഫുഡ് സേഫ്റ്റി അസി:കമ്മീഷണർ കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ഭക്ഷണ സുരക്ഷയെ കുറിച്ചും പാരമ്പര്യ ഭക്ഷണ വൈവിധ്യങ്ങൾ തിരിച്ചുവരേണ്ട ആവിശ്യകതയെ കുറിച്ചും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ പി ഷോണിമ ഭക്ഷണങ്ങളിലെ മായങ്ങളെ കുറിച്ചു ക്ലാസ് എടുത്തു.ചക്ക കുരു പായസം,ചക്ക പായസം,ചക്ക അട, ചക്ക പുഴുക്ക്,ചക്ക പുഡ്ഡിംഗ്,ചക്ക പുട്ട്,ചക്ക അച്ചാർ ,മാങ്ങ പുട്ട്,മാങ്ങ പായസം,മാങ്ങ അട , മുത്താറി പുട്ട്, തുടങ്ങി വിവിധ തരം പുട്ടുകൾ , അടകൾ ,വിവിധ നാടൻ പഴ വർഗ്ഗങ്ങൾ തുടങ്ങി നൂറോളം ഭക്ഷണ വൈവിധ്യങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു . സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, SRG കൺവീനർ കെ.പി. സുലീഷ് , എം ടി സനേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.വി അജേഷ് നന്ദി പ്രകാശിപ്പിച്ചു. റിത്വിക്, ആദർശ്, പി.ആർ . അഭിലാഷ്, അതുൽ ബാബു , വി. പി. ഷീജ, ടി.പി. ഗിരിജ, നിലീന രാമചന്ദ്രൻ, രശ്മി, വി.വി. ബീന , കെ.ഷാജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഡോക്ടേർസ് ദിനം ആചരിച്ചു
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "ഡോക്ടേർസ് ഡേ "ദിനാചരണം സംഘടിപ്പിച്ചു. നാദാപുരം പി എച്ച് സി മെഡിക്കൽ ഓഫീസറായ ഡോ: എം.കെ മുംതാസിനെ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളിലെ വിളർച്ചയേയും സമീകൃതാഹരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംവാദം നടന്നു. വിദ്യാർത്ഥികളിലെ വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമീകൃതഹാരങ്ങളെ കുറിച്ചും ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകി .സി.പി. ഒ, എം.കെ. രാജീവൻ സ്വാഗതം പറഞ്ഞു. എ.സി.പി. ഒ, കെ.പി പ്രഷീന ആശംസ അർപ്പിച്ചു. SSSS കോർഡിനേറ്റർ കെ. ഷിജിൽ നന്ദി പ്രകാശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റുവാങ്ങി. ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ് സ്കൂളിന് 25,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു.തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല വിജയികൾക്കുള്ള ഉപഹാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് ജില്ലാതല പുരസ്കാരങ്ങൾ വിതരണം ചെയ്തത്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം
മലയാള കഥാലോകത്തെ പകരം വെക്കാനില്ലാത്ത മഹാപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
വിശ്വസാഹിത്യത്തിന്റെ ഭൂമികയിലേക്ക് കൊച്ചു മലയാളത്തെ കൈപിടിച്ച് ഉയർത്തിയ ബേപ്പൂരിന്റെ സുൽത്താൻ !
ഭാഷയുടേയും ജീവിതത്തിന്റേയും വ്യാകരണങ്ങൾ തെറ്റിച്ച് ബഷീർ നിർമ്മിച്ചെടുത്ത സർഗസൗന്ദര്യത്തിന്റെ സാക്ഷ്യപത്രങ്ങളായ കൃതികളുടെ രസക്കൂട്ട് ആസ്വാദനക്കുറിപ്പുകളായും കഥാപാത്രങ്ങൾ വർണചിത്രങ്ങളായും പിറന്ന ദിനം .
കുഴിക്കുന്തോറും അമൂല്യ ഖനികളാണെന്ന് നമ്മെ അനുഭവിപ്പിക്കുന്ന മഹാപ്രതിഭാസമാണ് ബഷീർ സാഹിത്യം .അതിലൂടെ കടന്നു പോവുമ്പോൾ അനുവത്തിന്റേയും അനുഭൂതിയുടേയും പുതു വൻകരകളിൽ നാം എത്തിച്ചേരുന്നു.ഭാവനക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ ഏകാന്തായ ചെറു ദ്വീപുകളാണ് ഓരോ ബഷീർ കൃതിയും. മലയാളിയുടെ അനുഭവ സീമയ്ക്കപ്പുറമുള്ള ശീലമായ ധാരണകളെ തിരുത്തുന്ന പൊള്ളുന്ന സത്യങ്ങളാണവ.
'കാടായിത്തീർന്ന ഒറ്റ മരം' ആണ് ബഷീർ സാഹിത്യം എന്ന് പ്രൊഫ.എം.എൻ.വിജയൻ മാഷ് സൂചിപ്പിച്ചിട്ടുണ്ട്.
രൂപപരമായും പ്രമേയപരമായും മൗലികമായ ബഷീർ സാഹിത്യത്തിന്റെ മുഖമുദ്ര അനുഭവത്തിന്റെ സത്യസന്ധതയാകുന്നു. അത്യുന്നതമായ ജീവിത വീക്ഷണവും പ്രപഞ്ച ദർശനവുമുള്ള ബഷീർ വാക്കുകൾ കൊണ്ട് മൗനവും മൗനം കൊണ്ട് വാക്കുകളേയും സൃഷ്ടിച്ചു.
ആധുനികതയും ഉത്തരാധുനികതയും പിന്നിട്ട് വായനയുടെ പുതു പുതു അർത്ഥങ്ങൾ തീർക്കുന്ന ബഷീർ സാഹിത്യം അക്ഷരാർത്ഥത്തിൽ അക്ഷര വിസ്മയം തന്നെയാകുന്നു
അനുമോദനം സംഘടിപ്പിച്ചു
സമാധാനത്തിൻ്റെ വെള്ളരിപ്രാവുമായി Sulh-I-kul
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഹിരോഷിമ-നാഗസാക്കി ദിനാചരണം അറബി ഭാഷയിൽ എല്ലാവർക്കും സമാധാനം എന്ന അർത്ഥം വരുന്ന സുൽഹി-കുൽ എന്ന പേരിൽ ആചരിച്ചു. കറുത്ത പ്രതലത്തിൽ വിദ്യാലയത്തിലെ നാലായിരം കുട്ടികളും അധ്യാപകരും തമ്പ് ചെയ്താണ് സമാധാനത്തിൻ്റെ പ്രതീകമായ വെളുത്ത പ്രാവിന് രൂപം നൽകിയത്.പ്രൊഫ.ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി.കെ ഷാജിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.അനിൽകുമാർ, മാനേജർ എൻ സുനിൽ കുമാർ, സി.പി സുധീന്ദ്രൻ, എ.പി ചന്ദ്രൻ ,കെ. ഷിമ്ന, പി.വിജിത്ത്, കെ.പി സുലീഷ് എന്നിവർ സംസാരിച്ചു.എസ് .പി സി. കാഡറ്റുകൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ കൊണ്ട് ഒരു സമാധാന മരവും നിർമിച്ചു
സോപ്പ് നിർമ്മാണ ശിൽപ്പശാല
രേഖപെടുത്തി.
സ്കൂൾ സ്പോർട്സ്
കൊച്ച് അത്‌ലറ്റുകളെ തിരഞ്ഞെടുക്കാൻ സ്പോർട്സ് മീറ്റ് 2024.ആദ്യ മൂന്ന് സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഷാജിൽ സർ മെഡൽ അണിയിച്ച് ആദരിക്കുന്നു.വിവിധ ഇനങ്ങളിൽ ഒന്നു രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികളെ ഉപജില്ലാ കായികമേളയിലേക്ക് തിരഞ്ഞെടുക്കപെടും.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല യൂണിറ്റ് ക്യാമ്പ് വലിയ പങ്കാളിത്തത്തോടെയും ഉത്സാഹപൂർവ്വവുമായിട്ടാണ് നടന്നത്. ക്യാമ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നായ അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുകയും സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുകയും ചെയ്തു. വിവിധ പ്രായോഗിക പ്രവർത്തനങ്ങൾ, അസൈൻമെന്റുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് 16 ഉന്നത പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ഉപജില്ലാ തലത്തിനായി തെരഞ്ഞെടുത്തത്.
രണ്ട് യൂണിറ്റുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ ക്യാമ്പിൽ പങ്കെടുത്തു, തങ്ങളുടെ ടെക്നിക്കൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ടീമിനെച്ചൊല്ലിയുള്ള സഹകരണവും പ്രശ്നപരിഹാര ശേഷിയും വളർത്തി. ക്യാമ്പിൽ ജാസ്മിന ടീച്ചറും രമേഷ് മാസ്റ്ററും മാസ്റ്റർ ട്രെയിനർമാരായി പ്രവർത്തിച്ചുവെങ്കിലും മറ്റ് പരിശീലകരുടെയും പ്രായോഗിക മാർഗനിർദേശവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെട്ടു. ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് പുതിയ ടെക്നോളജി പരിചയപ്പെടുത്തുകയും അവരുടെ സൃഷ്ടിപരമായ ചിന്തകളെ ഉണർത്തുകയും ചെയ്തതാണ് ക്യാമ്പിന്റെ പ്രധാന നേട്ടം.
വയനാടിനൊപ്പം
2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് വയനാട് ഉരുൾപൊട്ടൽ 2024.വയനാട്, മുണ്ടാക്കൈ, ചൂരൽമല, അട്ടമല , പഞ്ചിരിമറ്റം എന്നിടങ്ങളിൽ ഉണ്ടായ മഹാമാരിയിൽ വീട് നഷ്ടപ്പെട്ടതും , കുടുംബങ്ങളെ നഷ്ടപ്പെട്ടതുമായ ജനങ്ങളെ ചീർത്തുനിർത്ത് രാജീവ് ഗാന്ധി മെമ്മോറിയൽ HSS ലെ NSS യൂണിറ്റ്. പ്രലയനഗരിയെ വീണ്ടെടുക്കാൻ വേണ്ട സഹായങ്ങളും ഉറ്റവരെ പിരിഞ്ഞവർക്കയുള്ള ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് എൻ.എസ്.എസ് യൂണിറ്റ്.#standwithwayanad
ISRO സ്പെയ്സ് എക്സിബിഷൻ
ഇന്ത്യൻ സ്പെയ്സ് റിസേർച്ച് ഓർഗനൈസേഷൻ നടത്തുന്ന ബഹിരാകാശവുമായി ബന്ധപ്പെടുത്തിയുള്ള എക്സിബിഷൻ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു.പാനൂർ A.E.O ശ്രീ. ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. പാനൂർ ഉപജില്ലയിലെ വിവിധ എൽ.പി , യു.പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് എക്സിബിഷൻ സന്ദർശിക്കാൻ അവസരം ഒരുക്കി RGMHSS.
ഗാന്ധി ജയന്തി
മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ ഗാന്ധി സ്കൂൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി സ്കൂൾ HM, പ്രിൻസിപ്പൾ, മറ്റു ടീച്ചിംഗ് സ്റ്റാഫ്‌സും സ്കൂളിലെ മറ്റു ലിറ്റിൽ കിടെസ് , എസ്.പി.സി , ജെ.ആർ.സി , സ്കൗട്ട് - ഗൈഡ് യൂണിറ്റുകൾ.
ശാസ്ത്രമേള
പാനൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഐ.ടി, സോഷ്യൽ സയൻസ്, സയൻസ്,ഗണിതം,വർക്ക് എക്സ്പീരിയൻസ് എന്നീ മേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ടു ശാസ്ത്രമേള കീഴടക്കി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ.
പൊതു സമൂഹത്തിലേക്ക് ജലത്തിന്റ പ്രാധാന്യം വിശദമാക്കി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ശാസ്ത്ര നാടകം, ഭാവവിസ്മയം കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ കലാ പ്രതിഭകൾ സംസ്ഥാന തലത്തിലേക്ക്.
പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മണ്ണിൽ
പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മണ്ണിൽ കൊടിയേറി. വർണ്ണാഭമായ ഈ കലമാമാഗം 2024 ഒക്ടോബർ 29,30 നവംബർ 01,02 തീയതികളിൽ നടക്കുന്നു.
കലോത്സവ കാഴച്ചകൾ
ലിറ്റിൽ കൈറ്റ്സ് : ലൈവ് സ്ട്രീമിംഗ്
പാനൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന വേളയിൽ സംസ്ഥാന കേരള സ്കൂൾ കലോത്സവതിൽ കൈറ്റ് നടത്തുന്ന ലൈവ് സ്ട്രീമിംഗ് -ൻ്റെ മാതൃകയിൽ,പാനൂർ ഉപജില്ലാ സ്കൂൾ കോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് രാജീവ് ഗാന്ധി യുടെ യുട്യൂബ്,ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം പേജുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തി.കലോത്സവ വേദിയിലെ അതുല്യമായ കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങൾ, മത്സരാർഥികളുടെയും,പ്രമുഖ വിശിഷ്ടാഥിതികളെയും,പിന്നണി പ്രവർത്തകരെയും അഭിമുഖം,പാചകപുരയിലെ വിശേഷങ്ങളും തൽസമയമായി സ്കൂളുകളുടെ സ്ഥാനം റിപ്പോർട്ട് ചെയ്യലും കുട്ടി പട്ടങ്ങൾ പ്രേക്ഷകരിലേക്ക് ലൈവ് സ്ട്രീമിംഗിലൂടെ എത്തിച്ചു.ലൈവ് സ്ട്രീമിംഗ് പ്രേക്ഷക മനസുകൾ ഐറ്റെടുത്ത്തിന് പ്രതീകമായി ർ.ജി.എം.എച്ച.എസ.എസ ൻ്റെ യൂട്യൂബിലും,ഫെയ്സ്ബുക്കിലും, ഇൻസ്റ്റാഗ്രാം ചാനലിലുമിലുമായി 20,000 തിലധികം വിയൂയേഴ്‌സാണ് ലഭിച്ചത്.
ഓവറോളിൽ ഒന്നാം സ്ഥാനം രാജീവ് ഗാന്ധിക്ക്
നീണ്ട പരിശ്രമതിനൊടുവിൽ പാനൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവതിൻ്റെ ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഓവർഓൾ ചാമ്പ്യൻഷിപ്പ് 29 -ാം തവണയും രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്.
കായികമേള
സ്‌പോർട്സിലും ഓവർഓൾ കൈവിടാതെ രാജീവ് ഗാന്ധി : പാനൂർ ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സ്ഥാനം പിടിച്ച് രാജീവ് ഗാന്ധിയെ അത്‌ലറ്റുകൾ.
ദേശീയ തലത്തിലേക്ക്
ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ലേക്ക് കേരള ടീമിനെ പ്രദിനിധീകരിച്ചുകൊണ്ട് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജിയൻ ദേവ്.
കബഡി
കബഡി ചാമ്പ്യഷിപ്പിൽ സബ്ജൂനിയർ ഗേൾസ് , ജൂനിയർ ഗേൾസ് , സീനിയർ ഗേൾസ് , സബ് ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ് , സീനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കബഡി ടീം.
കണ്ണൂർ റവന്യൂ ജില്ലാ ഓവർഓൾ ചാമ്പ്യൻഷിപ്
കലയുടെ പെരുമ നിറയും പയ്യന്നൂരിന്റെ മണ്ണിൽ നിന്നും പത്തരമാറ്റിന്റെ പൊന്തിളക്കവുമായി മൊകേരി, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ 5 ആം തവണ ഓവർഓൾ ചാമ്പ്യന്മാർ.
സംസ്ഥാന തലത്തിലേക്ക്
കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റംസ് A ഗ്രേഡ് ലഭിച്ചതിനു പുറമെ ഈ വർഷം പുതുതായി രേഖപെടുത്തിയ പണിയാനൃത്തം ഇനത്തിലും, ദഫ് മുട്ട്, പരിച മുട്ട്, അറബിക് ഗാനം, അറബിക് ഉപന്യസം, ഓട്ടൻതുള്ളൽ, നങ്യാർകൂത്ത് എന്നീ എങ്ങളിലും ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രാജീവ ഗാന്ധി മെമ്മോറിയൽ ഹയർ സീണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.
വിജയഘോഷം
കലയുടെ പെരുമ നിറയും പയ്യന്നൂരിന്റെ മണ്ണിൽ നിന്നും പത്തരമാറ്റിന്റെ പൊന്തിളക്കവുമായി മൊകേരി, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ 5 ആം തവണ ഓവർഓൾ ചാമ്പ്യന്മാരായ നിറവിൽ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഉൾപെടുത്തിയ ചിത്രം മലയാള മനോരമ പത്രത്തിന്റെ പേജിൽ അച്ചടിച്ചും,പങ്കെടുത്ത വിദ്യാർത്ഥികളെ സ്കൂൾ അസ്സമ്യിൽ വച്ച് ആദരിച്ചും വിജയം രേഖപെടുത്താൻ പാനൂർ ബസ്റ്റാന്റ് മുതൽ നടന്നും ജില്ലയിൽ ഓവരല്ല ചാമ്പിയന്മാരായ വിജയഘോഷം നടത്തി.
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടു അദ്വൈസ്ഡ് കമ്പ്യൂട്ടർ ലാബുകളിലായി അനിമേഷൻ , പ്രോഗ്രാമിങ് എന്നീ രണ്ട് വിഭാഗങ്ങളിൽ രണ്ടു ദിവസംങ്ങളിലായി നടക്കുന്നു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും , മികച്ച സസൈൻമെന്റ് സബ്‌മിറ്റ് ചെയ്യുന്ന പ്രകൽഭരായ രണ്ടു കൊച് അനിമാറ്റേഴ്സിനെയും, പ്രോഗ്രാമേഴ്സിനെയും ജില്ലാ കമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടും.
പഠനയാത്ര
ക്ലാസ്സ് എടുത്ത് ലിറ്റിൽ കൈറ്റ്സ്
കോളവള്ളൂർ യു. പി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് , അനിമേഷൻ ലെ നൂതന സാങ്കേതിക വിദ്യകളിൽ ക്ലാസ്സ് എടുത്ത് പാനൂർ സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ്. പ്രോഗ്രാമിങ്ങിൽ ഗെയിം കളിച്ചുകൊണ്ട് പുതുതായി ഗെയിം സൃഷ്ടിക്കാൻ വേണ്ട കോർഡ് കൾ പഠിപ്പിച്ചു, അനിമഷനിൽ ന്യൂഇയർ ഗ്രീറ്റിംഗ് 2ഡി അനിമേഷൻ Everything പഠിപ്പിക്കുന്നതിനോടൊപ്പം ലിറ്റിൽ കൈറ്റസ് എന്താണെന്നും അതിന്റ പ്രാധാന്യവും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു , ഇതിലൂടെ ടെക്നോളജി യെപ്പറ്റി അറിയാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ ലിറ്റിൽ കൈറ്റസ് യൂണിറ്റുകളിലേക്ക് ചേരാൻ പ്രേരിപ്പിക്കുന്നു.
എൻ്റെ ചങ്ങാതി എൻ്റെ മരം
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെയും , സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ നിർവ്വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം.ടി.സനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, SRG കൺവീനർ കെ.പി. സുലീഷ് , എ സി.പി.ഒ, കെ. പി. പ്രഷീന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് നന്ദി പ്രകാശിപ്പിച്ചു.
ഈ വർഷം നടപ്പിലാക്കുന്ന "എൻ്റെ ചങ്ങാതി എൻ്റെ മരം " വിദ്യാർത്ഥികളുടെ ജൻമദിനത്തിൽ ഉറ്റചങ്ങാതിക്ക് തൻ്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നമ്മുടെ ഭൂമി എന്ന വിഷയത്തിൽ പോസ്റ്റർ രചന, നമ്മുടെ ഭാവി എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, നമ്മൾ പുനസ്ഥാപനത്തിനുള്ള തലമുറ എന്ന വിഷയത്തിൽ റീൽസ് മൽസരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ എം.കെ. രാജീവൻ, വി.വി. അജേഷ്, റിത്വിക് എസ് ബാബു, പി. ആർ . അഭിലാഷ്, ആദർശ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനാദിന
മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസുകളിൽ അനുസ്മരണ സന്ദേശം അറിയിക്കുകയും, പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അക്ഷരത്തണൽ എന്ന പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുകയും, വിദ്യാരംഗം കൺവീനർ ശ്രീവത്സൻ കെ.ടി വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജിത്ത് പൂവാടൻ, മലയാളം അധ്യാപിക ബിന്ദു - എം എന്നിവർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ നൂറ് കണക്കിന് വായനാ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിൽ കേഡറ്റുകൾ ഗ്രന്ഥശാലയിൽ നിന്നും വിവിധ പുസ്തകങ്ങൾ ശേഖരിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാനും സാഹിത്യ ക്വിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ, എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാസന കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സജീവ് ഒതയോത്ത് കേഡറ്റുകൾക്കയോഗ പരിശീലനം നൽകി. യോഗ, ഒരു പരിവർത്തന പരിശീലനമാണ്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ യോഗ പ്രതിനിധീകരിക്കുന്നു. ഇത് ശരീരം, മനസ്സ്, ആത്മാവ്, എന്നിവയെ സമന്വയിപ്പിക്കുന്നു, ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു, അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, സി.പി.ഒ , എം.കെ രാജീവൻ, എ സി പി ഒ , കെ.പി. പ്രഷീന, നവരാഗ്, റിത്വിക് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ലഹരി വിരുദ്ധ പാർലമെൻ്റ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബിൻ്റെയും, സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ് സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമൂഹത്തിൽ വളർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംഘടിക്കാനും മഹാവിപത്തിനെ ഉൽമൂലനം ചെയ്യാനും കുട്ടികൾ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പാർലമെൻ്റ് സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. ഷാജിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ.പി. ചന്ദ്രൻ സ്വാഗതം പറഞ്ഞു., സനൽ കുമാർ, ഒ. പി. അനന്തൻ, എം.ടി. സനേഷ്, എം.കെ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർഥികൾ സ്പീക്കറും ,വിവിധ വകുപ്പ് മന്ത്രികളായിരിക്കുകയും മറ്റ് വിദ്യാർഥികൾ നിയമസഭാ സാമാജികരായി ചോദ്യോത്തര വേള സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള നിയമ നടപടികളെ പറ്റിയും , ശിക്ഷാരീതികളെ പറ്റിയുമുള്ള ചോദ്യത്തിന് വിവിധ വകുപ്പ് മന്ത്രിമാർ ഉത്തരം നൽകി. പ്രസ്തുത പരിപാടി കുട്ടികൾക്ക് പുതിയൊരു അനുഭവമായി.
2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ്
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 25 -06-24 ന് ചേർന്നു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ , ഡ്രിൽ ഇൻസ്ട്രക്ടറും പാനൂർ സ്റ്റേഷൻ Ad.എസ് ഐ ഒതയോത്ത് രാജീവ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് ,സ്റ്റേഷൻ സി.പി.ഒ മാരായ ലിനീഷ്, സ്വേത, എ സി.പി ഒ , കെ പി പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഗാർഡ് ഓഫ് ഓണർ
KNC-227 മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ കണ്ണൂർ ജില്ല അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേയ സായ് കൃഷ്ണ ഐ എ എസിന് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങിൽ കണ്ണൂർ DDE ശ്രീ ബാബു മഹേശ്വരി പ്രസാദ് സംബന്ധിച്ചു.
കൂടെയുണ്ട് ഞങ്ങളും
സഹജീവി സ്നേഹത്തിന്റെ തൂവൽ സ്പർശവുമായി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് മൊകേരി.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്;
സ്വരുക്കൂട്ടിയ സമ്പാദ്യം കൈമാറി മാതൃകയായി എട്ടാം ക്ലാസുകാരൻ
ലോക മനസാക്ഷിയെ ഞെട്ടിച്ച ഹൃദയഭേദകമായ ദുരന്തത്തിൽ സഹജീവി സ്നേഹത്തിന്റെ കൈത്താങ്ങുമായി RGMHSS SPC യൂണിറ്റ്.
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവനും, സ്വത്തും, വസ്തുവകകളും നഷ്ടപ്പെട്ടതിന്റെ ദുരന്ത ചിത്രത്തിൽ ആശ്വാസത്തിന്റെ തൂവൽ സ്പർശവുമായി സ്കൂൾ യൂണിറ്റ് .
ദുരന്തം തകർത്തെറിഞ്ഞ ഒരു ഗ്രാമത്തെ പുനസൃഷ്ടിക്കുന്നതിനും ദുരന്തത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനും അനാഥരാക്കപ്പെട്ട കുട്ടികളടക്കമുള്ളവർക്ക് താങ്ങും തണലുമായി പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും സർക്കാർ സംവിധാനങ്ങളോടൊപ്പം പങ്ക് ചേരുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും. സാമൂഹിക പ്രതിബന്ധതയും, സഹജീവി സ്നേഹവും ഉള്ള ഒരു മാതൃകാ പുതുതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന SPC യുടെ ഓരോ കേഡറ്റും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി സ്വന്തം കടമ നിർവ്വഹിക്കുവാൻ തയ്യാറായി മുന്നോട്ട് വരികയാണെന്ന് പറഞ്ഞു.
സ്കൂൾ തലത്തിൽ കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും മറ്റ് സുമനസ്സുകളിൽ നിന്നും ഒരു തുക സംഭാവനയായി ശേഖരിച്ച് ബഹു: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബഹു: കണ്ണൂർ ജില്ല കലക്ടറെ ഏല്പിക്കാനായി സ്റ്റുഡൻറ് പൊലീസ് പ്രൊജക്ട് ,കണ്ണൂർ സിറ്റി സഹായ നിധി സമാഹരിക്കുന്ന വാർത്ത അറിഞ്ഞ് പ്രസ്തുത സമാഹരണ നിധിയിലേക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് .എസ് .എസ്
എട്ടാം തരം വിദ്യാർത്ഥിയായ ടി. മുഹമ്മദ് ഫജൻ താൻ ഇത്രനാളും സ്വരുക്കൂട്ടി വെച്ച ചില്ലറ നാണയങ്ങൾ സ്കൂളിലെ എസ്.പി.സി. യൂണിറ്റിനെ ഏൽപ്പിച്ച് മാതൃകയായി.
ദുരന്തത്തിൽപ്പെട്ടവരുടെ വേദനയിൽ പങ്കു ചേരുന്നതിനും ഒരു കൈ സഹായം നല്കുന്നതിനും "കൂടെയുണ്ട് ഞങ്ങളും " എന്ന് ഓർമിപ്പിക്കുകയാണ് സഹജീവി സ്നേഹത്തിന്റെ ഈ ഉദാത്ത മാതൃകയിലൂടെ എസ്.പി.സി. കേഡറ്റുകൾ ചെയ്യുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ. ഷാജിൽ അഭിപ്രായപ്പെട്ടു. സഹായ നിധിയിലേക്ക് ലഭിച്ച തുക ഹെഡ് മാസ്റ്റർക്ക് കൈമാറി.
ഇൻ്റർ നാഷണൽ യൂത്ത് ഡേ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻ്റർ നാഷണൽ യൂത്ത് ഡേ ആയ ആഗസ്ത് 12 ന് ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ , സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, ലഹരിവിരുദ്ധ ക്ലബ് കൺവീനർ എ.പി. ചന്ദ്രൻ , സി. പി.ഒ. എം.കെ. രാജീവൻ, എ.സി .പി. ഒ കെ.പി. പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
78 മത് സ്വാതന്ത്ര്യദിനാഘോഷം
വയനാട് ദുരന്തത്തെ അനുസ്മരിച്ച് കൊണ്ടാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടത്തിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ കെ. അനിൽ കുമാർ അധ്യക്ഷനായി. മട്ടന്നൂർ കോളേജ് അധ്യാപകനും മുൻ എൻ. സി . സി ഓഫീസറുമായ ഡോക്ടർ പി.വി സുമിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു . സ്വാതന്ത്യം സംരക്ഷിച്ച് നിർത്തുന്നതിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെ കുറിച്ച് ഉദ്ഘാടകൻ കുട്ടികളെ ബോധ്യപ്പെടുത്തി. പാനൂർ പ്രിൻസി പ്പൽ എസ് ഐ പി ജി രാംജിത്ത്, കെ സുനിൽ കുമാർ, ജീ . വി രാകേഷ് , മുഹമ്മദ് അമാൻ , വി കെ സനൽ കുമാർ, ഭരതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ് പി സി , സ്കൗട്ട്, ഗൈഡ് സ് , ജെ ആർ സി വിദ്യാർത്ഥികളുടെ പ്രൗഡ ഗംഭീരമായ മാർച്ച് പാസ്റ്റും ഉണ്ടായിരിന്നു. വിദ്യാർത്ഥികളിൽ ദേശ സ്നേഹം ഉറപ്പു വരുത്താനായി സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ ഒരു നൃത്തശില്പവും അരങ്ങേറി. പാനൂർ അഡി. സബ് ഇൻസ്പെക്ടർ ഒതയോത്ത് രാജീവ്, കെ.എം. ഉണ്ണി, എം.കെ. രാജിവൻ , . വി . ദിലീപ് കുമാർ , ബിന്ദു ആലക്കണ്ടി, കെ.പി, പ്രഷീന, എം. ലജിന. ടി പി ലിഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അധ്യാപക ദിന
സപ്തംബർ 5 അധ്യാപക ദിനത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നൂറോളം അധ്യാപകരെ ആദരിച്ചു.
ലഹരിക്കെതിരെകൂട്ടയോട്ടം
പാനൂർ പോലീസിൻ്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ് , NSS എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കേരള സർക്കാർ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിദ്യാർത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിൻ്റെ ഭാഗമായും, സാമൂഹിക ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തതിനും വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സുധീർ കല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ , ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ .പി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർ അഡീഷണൻ എസ്.ഐ ഒതയോത്ത് രാജീവൻ,എം.കെ, രാജീവൻ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു.
ശുചിത്വ സന്ദേശ റാലി
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതിയിൽ സോഷ്യൽ സയൻസ് അധ്യാപകൻ വി.കെ സനൽകുമാർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചന പ്രിൻസിപ്പാളും, ഹെഡ്മാസ്റ്ററും, സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് നടത്തി. ശുചിത്വ സന്ദേശ റാലി ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൊകേരി പഞ്ചായത്തുമായി സഹകരിച്ച് ശുചിത്വ പ്രതിഞ്ജയും പഞ്ചായത്ത് പരിസരം മുതൽ മാക്കൂൽ പീടിക വരെ ശുചിത്വ സന്ദേശ റാലിയും നടന്നി റാലി പഞ്ചായത്ത് പ്രസിഡണ്ട് പി.വൽസൻ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് സ്വാഗതം പറഞ്ഞു.
ലഹരി വിരുദ്ധ ചുമർ ചിത്രം
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും , വിമുക്തി ക്ലബിൻ്റെയും, കൂത്തുപറമ്പ എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ ചുമർ ചിത്രം സമർപ്പിച്ചു. കൂത്തു പറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം കെ. രാജീവൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി.ഷാജി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർബീനവനിതാ സിവിൽ എക്‌സൈസ് ഓഫീസർ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു. ചുമർ ചിത്രം തയ്യാറാക്കിയ സീനിയർ കേഡറ്റ് വൈഗ, ജൂനിയർ കേഡറ്റ് മാനവ് കൃഷ്ണ,സ്കൂൾ വിദ്യാർത്ഥികളായ സായൂജ്, ഹിമാനി എന്നിവർക്കുള്ള സ്നേഹോപഹാരം എക്സൈസ് ഇൻസ്പെക്ടർ സമ്മാനിച്ചു:
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 19, 20, 21 തിയ്യതികളിലായി നടന്നു വരുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. ഷാജിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. SSSS കോർഡിനേറ്റർ കെ.ഷിജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ഹെഡ് മാസ്റ്റർ സി.പി. സുധിന്ദ്രൻ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർകെ.എം. ഉണ്ണി , SRG കൺവീനർ കെ.പി. സുലീഷ് , പാനൂർ പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ രാജീവ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. JRC കൺവീനർ സരീഷ് രാംദാസ് നന്ദി പ്രകാശിപ്പിച്ചു. അമൃത യൂണിവേഴ്സിറ്റി കോമേഴ്‌സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ചു വരുന്ന ശ്രദ്ധ പ്രോജക്ട് ന്റെ ഭാഗമായി POCSO act 2012 എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വക്കറ്റ് ഹംസകുട്ടി എടുത്തു, ശ്രദ്ധ പ്രോജെക്ട് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ശ്രീമതി ബിവിന. പി ശ്രദ്ധ പ്രോജെക്ട് നെ കുറിച്ച് സംസാരിക്കുകയും പ്രോജെക്ട് ന്റെ ഭാഗമായി വിവരശേഖരണം നടത്തുകയും ചെയ്തു. മറ്റ് സെഷനുകളിലായി ഹെൽത്ത് ഇൻസ്പെക്ടർ നവീന , സന്ധ്യ ടീച്ചർ, അബി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികൾ നക്ഷത്രങ്ങൾ ഉണ്ടാക്കി പഠിക്കുകയും അത് ഉപയോഗിച്ച് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ് ക്രിസ്തുമസ് കേക്ക് കട്ട് ചെയ്ത് ആഘോഷങ്ങളിൽ പങ്കെടുത്തു. എം.കെ. രാജീവൻ, കെ. പി. പ്രഷീന, ഷീബ, നിത്യ ,ഒ.പി. അനന്തൻ എന്നിവർ നേതൃത്വം നൽകി.
മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ വന്ന പ്രമുഖ മോട്ടിവേറ്റർ അഭിഷാദ് ഗുരൂവായൂരിനോടൊപ്പം
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ വന്ന പ്രമുഖ മോട്ടിവേറ്റർ അഭിഷാദ് ഗുരൂവായൂരിനോടൊപ്പം. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ
സൈബർസുരക്ഷാ ക്ലാസ്
ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ പീറ്റിഎ യോഗത്തിൽ 3,000 മാതാക്കളെ ലക്ഷ്യമാക്കി സൈബർസുരക്ഷാ ക്ലാസ് നടത്തി. ഏകദേശം 180 വിദ്യാർത്ഥികൾ അഞ്ചുപേരുടെ ഗ്രൂപ്പുകളായി വിഭജിച്ച്, സിലബസ് അനുസരിച്ച് തയ്യാറാക്കിയ മോഡ്യൂൾ അടിസ്ഥാനമാക്കി ക്ലാസുകൾ കൈകാര്യം ചെയ്തു. ഡിജിറ്റൽ സുരക്ഷയുടെ അടിസ്ഥാനങ്ങൾ മാതാക്കളിലേക്ക് എത്തിച്ച ഈ പരിപാടി, സൈബർഭീഷണികൾ തിരിച്ചറിയാനും സുരക്ഷിതമായ ഓൺലൈൻ പ്രവൃത്തിപാധതികൾ പിന്തുടരാനും സഹായിച്ചു. മാതാക്കളിൽ നിന്ന് നല്ല പ്രതികരണവും ആഴത്തിലുള്ള ചോദ്യങ്ങളും ഉയർന്നുവന്നതോടെ, ഈ അഭിമാനകരമായ ശ്രമം ഒരു വലിയ വിജയമായി മാറി.
അപ്പർ പ്രൈമറി അധ്യാപകർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പഠന വിഷയങ്ങളിൽ പരിശീലനം നൽകി
ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ കൊല്ലവല്ലൂർ യു.പി. സ്കൂളിലെ അപ്പർ പ്രൈമറി അധ്യാപകർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പഠന വിഷയങ്ങളിൽ പരിശീലനം നൽകി. അഞ്ചുപേർ അടങ്ങുന്ന വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കും നേതൃത്വം നൽകി സംഘടിപ്പിച്ച ഈ ക്ലാസിൽ സ്കൂളിലെ കമ്പ്യൂട്ടറുകളുടെ പ്രാഥമിക ഉപയോഗം, ലിബ്രോ ഓഫീസ്, മൾട്ടിമീഡിയ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള പഠനം ഉൾപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് ലിറ്റിൽകൈറ്റ്സ് സിലബസ് അടിസ്ഥാനമാക്കി പരിശീലനം ലഭിച്ചതിനാൽ, അവർ അധ്യാപകരെ അതേ രീതിയിൽ പ്രായോഗിക പഠനത്തിലേക്ക് നയിച്ചു. ലിബ്രോ ഓഫീസിന്റെ വിവിധ ഭാഗങ്ങൾ, ഡോക്യുമെന്റ് നിർമ്മാണം, പ്രൊജക്റ്റ് പ്രിപറേഷൻ, പ്രൊഫഷണൽ പ്രിസന്റേഷൻ ക്രിയേഷൻ, ഓഡിയോ-വീഡിയോ എഡിറ്റിംഗ്, സ്കൂൾ പ്രവർത്തനങ്ങൾക്കായി മൾട്ടിമീഡിയയുടെ സദുപയോഗം എന്നിവ വിഷയങ്ങൾ ആഴത്തിൽ കൈകാര്യം ചെയ്തു.
അധ്യാപകർക്ക് ടെക്‌നോളജി അധിഷ്ഠിത അധ്യാപനരീതികളിലേക്ക് കൂടുതൽ അടുക്കാൻ ഈ ക്ലാസ് ഉപകരിച്ചുവെന്ന് അവർ പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് ടീച്ചിംഗ് അനുഭവം നേടാനും അധ്യാപകരുമായുള്ള ഇടപെടലുകൾ കൂടുതൽ ഭാവിയിൽ സ്കൂൾ അധിഷ്ഠിത ഡിജിറ്റൽ പരിസരം മെച്ചപ്പെടുത്താനും ഈ ക്ലാസ് സഹായകമായി.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ടുപിട്യൂബ്, ഓപ്പൺടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു ക്ലാസ്
മോകരി ഈസ്റ്റ് യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ടുപിട്യൂബ്, ഓപ്പൺടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു ക്ലാസ് സംഘടിപ്പിച്ചു. അനിമേഷൻ സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങൾ പരിചയപ്പെടുത്തുകയും, വിദ്യാർത്ഥികൾക്ക് പ്രായോഗികമായി ഇത്തിരി അനുഭവസമ്പത്തുകൾ നൽകുകയും ചെയ്തു. കുട്ടികൾ ആകാംക്ഷയോടെയും ആവേശത്തോടെയും ക്ലാസിൽ പങ്കെടുത്ത് അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിച്ചു. ഈ പരിശീലനം അനിമേഷൻ രംഗത്ത് കൂടുതൽ പഠനത്തിനും പ്രവർത്തനത്തിനും പ്രചോദനം നൽകും എന്നതാണ് പ്രതീക്ഷ.
SPC ക്യാഡറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ SPC ക്യാഡറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. 9-ാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സാനിഫ് ബിൻ ഹാഷിം ക്ലാസ് കൈകാര്യം ചെയ്തു. SPC അവധി ക്യാമ്പിന്റെ ഭാഗമായി നടന്ന ഈ സെഷനിൽ വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിംഗിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കി.
കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാനും പ്രായോഗിക പരിചയം നൽകാനും ലക്ഷ്യമിട്ട ഈ ക്ലാസിൽ, വിദ്യാർത്ഥികൾ ലളിതമായ പ്രോഗ്രാമുകൾ നിർമ്മിക്കുകയും അവയുടെ പ്രവർത്തനം പരിശോധിക്കുകയും ചെയ്തു. സ്ക്രാച്ചിന്റെ സഹായത്തോടെ ഗെയിമുകളും ആനിമേഷനും നിർമ്മിക്കാൻ കഴിയുന്ന വിധം പഠനം മുന്നോട്ടു നീങ്ങിയപ്പോൾ, വിദ്യാർത്ഥികളുടെ ആകർഷണവും കൂട്ടുപ്രയത്‌നവും വർദ്ധിച്ചു.
ക്യാഡറ്റുകൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രോഗ്രാമിംഗ് ആശയങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നേടാൻ സാധിച്ച ഈ ക്ലാസ്, ഭാവിയിൽ അവരുടെ സാങ്കേതികമായ കഴിവുകൾ വളർത്തുന്നതിനുള്ള ഒരു നല്ല തുടക്കം ആയി. വിദ്യാർത്ഥികൾക്കും പരിശീലകർക്കും സമാനമായി പ്രയോജനകരമായ ഈ ക്ലാസ്, ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു
സ്കൂൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർഡുയിനോ കിറ്റുകളുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ ആർഡുയിനോ പ്രോജക്ടുകൾ പ്രദർശിപ്പിക്കുകയും, അവരുടെ പ്രായോഗിക പരിജ്ഞാനം പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇവർ മോകരി ഈസ്റ്റ് യു.പി.എസ് വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക ക്ലാസും നടത്തി, അവർക്കായി ആനിമേഷൻ, കോഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പങ്കുവച്ചു.
അതേദിവസം, കൈറ്റിന്റെ ജില്ലാ മാസ്റ്റർ ട്രെയിനർ ജലീൽ മാസ്റ്റർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളെയും സൃഷ്ടിപരമായ സമീപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഉന്നതതല മത്സരങ്ങളിലും സംസ്ഥാനതല മേളകളിലും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനങ്ങളും വിതരണം ചെയ്തു. വിജയികൾക്കുള്ള പ്രശസ്തിപത്രങ്ങൾ കൈമാറുകയും, ഭാവിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഫെസ്റ്റിന്റെ ഒരു പ്രത്യേക ആകർഷണം കുട്ടികൾക്ക് നേരിട്ടുള്ള പ്രായോഗിക പരിചയം നൽകുന്ന ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പുകളായിരുന്നു. ഈ പരിപാടികൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും, അവരുടെ ഭാവി ഗവേഷണങ്ങൾക്കുള്ള ഒരു ചേരുവ നൽകുകയും ചെയ്തു.
പഠനയാത്ര
ലിറ്റിൽ കൈറ്റ്സ് സംഘത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മേഖലയിൽ പഠനയാത്ര സംഘടിപ്പിച്ചു. എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ യാത്രയിൽ കോഴിക്കോട് പ്ലാനറ്റോറിയം, സോപ്പ് നിർമ്മാണശാല, പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പ്ലാനറ്റോറിയത്തിൽ അത്യാധുനിക ആകാശനിരീക്ഷണ അനുഭവം നേടാൻ കഴിഞ്ഞതോടൊപ്പം, മ്യൂസിയത്തിൽ ചരിത്ര അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഈ പഠനയാത്ര വിദ്യാർത്ഥികൾക്ക് അറിവും നവ്യാനുഭവങ്ങളും നൽകുന്നതിൽ ഏറെ സഹായകമായി.
തലശ്ശേരി ഹൈക്കോടതി സന്ദർശനം
തലശ്ശേരി ഹൈക്കോടതി സന്ദർശനം സമ്വാദ പരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരു അത്യന്തം മനോഹരവും ജ്ഞാനപ്രദവുമായ അനുഭവമായി. നിയമവും ക്രമസമാധാനവും, മാദകദ്രവ്യങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും അപകടങ്ങൾ, കോടതിയുടെ പ്രവർത്തനം, സൈബർ നിയമങ്ങൾ എന്നിവയെ കുറിച്ച് ചർച്ചകൾ നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ സന്ദർശനം നിയമ വ്യവസ്ഥയുടെ ആഴമുള്ള അവബോധം ഉണ്ടാക്കുന്നതിന് വലിയ സഹായം നൽകി. കോടതികളുടെ പ്രവർത്തനരീതിയും വ്യത്യസ്ത കോടതികൾ കൈകാര്യം ചെയ്യുന്ന കേസുകളുടെ സ്വഭാവവും മനസ്സിലാക്കാൻ അവസരം ലഭിച്ചു. അധികാരികളുമായി നേരിട്ട് സംവദിച്ച്, അവരോടുള്ള ചോദ്യോത്തരങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത നിയമപരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
സമൂഹത്തിൽ മാദകദ്രവ്യങ്ങളുടെ പ്രചാരണം എങ്ങനെ നിയമപരമായി നിയന്ത്രിക്കപ്പെടുന്നു, സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം നിയമപരമായ സൂക്ഷ്മതകൾ പാലിക്കേണ്ടത് എന്നിവയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. അതേസമയം, സൈബർ നിയമങ്ങൾ, ഡിജിറ്റൽ കുറ്റങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയും വിശദീകരിക്കപ്പെട്ടതോടെ, പുതിയ കാലഘട്ടത്തിൽ നിയമപരമായ ബോധമുണർത്താനുള്ള ഒരു മികച്ച അവസരമായി ഇത് മാറി.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈബുള്ള സി. സാർ നടത്തിയ ക്ലാസ് വിദ്യാർത്ഥികൾക്ക് കോടതിയുടെ പ്രവർത്തനപരിപാടികൾ വിശദമായി മനസ്സിലാക്കാൻ സഹായിച്ചു. കോടതിയിൽ നടക്കുന്ന പ്രാഥമിക നടപടികൾ മുതൽ അന്തിമ വിധിവരെ സംഭവിക്കുന്ന പ്രക്രിയയെക്കുറിച്ചും അവരോടൊപ്പം ചർച്ചകൾ നടന്നു.
ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥികളിൽ നിയമ ബോധം വളർത്തുന്നതിനൊപ്പം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. നിയമം ഒരാൾക്കായി മാത്രമല്ല, എല്ലാ പൗരന്മാർക്കും ബാധകമാണെന്ന് മനസ്സിലാക്കാനും അതിന്റെ പ്രാധാന്യം തിരിച്ചറിയാനും ഈ സന്ദർശനം വഴിയൊരുക്കി.
ലിറ്റിൽ കൈറ്റ്സ് തലശ്ശേരി കോട്ട സന്ദർശിച്ചു
തലശ്ശേരി: ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചരിത്ര പഠനത്തിന്റെ ഭാഗമായി തലശ്ശേരി കോട്ട സന്ദർശിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിൽ ഒന്നായ ഈ കോട്ട ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ്. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോട്ടയുടെ നിർമ്മാണ ശൈലി, പ്രതിരോധ സംവിധാനം, ചരിത്ര പ്രാധാന്യം എന്നിവയെ കുറിച്ച് പഠിച്ചു.
കോട്ടയുടെ ആകൃതി, ഉപയോഗിച്ചിരുന്ന സാമഗ്രികൾ, ബ്രിട്ടീഷുകാരുടെയും വൈദ്യരുടെ രീതികളുടെയും സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള വിശദീകരണം വിദ്യാർത്ഥികൾക്ക് ഏറെ അറിവേകിയതായി സംഘാടകർ അറിയിച്ചു. ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അധ്യാപകർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.
പ്രാദേശിക ചരിത്രം നേരിട്ടറിയുന്നതിനും പഠനത്തിൽ താല്പര്യം വളർത്തുന്നതിനും ഇത്തരം സന്ദർശനങ്ങൾ സഹായകരമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായുള്ള പഠനയാത്ര വിജയകരമായി പൂർത്തിയാക്കി.
അഭിമുഖ സെഷൻ സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് സബ് ജില്ല കലോത്സവം 2024-25ന്റെ ഭാഗമായി പാനൂർ ആർജിഎംഎച്ച്എസ്സിൽ വിദ്യാർത്ഥികൾ നിയന്ത്രിച്ച വമ്പിച്ച അഭിമുഖ സെഷൻ സംഘടിപ്പിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന നിരവധി കലാകാരന്മാരെയും മത്സരാർത്ഥികളെയും വിദ്യാർത്ഥികൾ അഭിമുഖം ചെയ്ത് അവരുടെ അനുഭവങ്ങളും കരിയർ ലക്ഷ്യങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കി. കലാരംഗത്തെ അനുഭവങ്ങൾ, മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ, വിജയത്തിനുള്ള പ്രചോദനം എന്നിവയെക്കുറിച്ചുള്ള കൗതുകകരമായ സംഭാഷണങ്ങൾ ഈ സെഷന്റെ ഭാഗമായി നടന്നു. ഈ അഭിമുഖങ്ങൾ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ KITE ലൈവ് സ്ട്രീം ചെയ്യുകയും പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു, അങ്ങനെ കലോത്സവത്തിന്റെ ആവേശം വിപുലമായ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.