ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ എന്റെ വാർഷികം
എന്റെ വാർഷികം
മാർച്ച് 10 കലാപരിപാടികളുടെ തിരക്കിനിടയിലാണ് ആ വാർത്ത ടീച്ചറിൽ നിന്ന് അറിഞ്ഞത് നാളെ മുതൽ “നാളെ മുതൽ നിങ്ങൾ സ്‍കൂളിൽ വരണ്ട”. ഒരു നിമിഷം എല്ലാം നിശ്ചലമായി. ഓരോരുത്തരായി കുട്ടികൾ ചോദിച്ചു തുടങ്ങി “ടീച്ചർ ഞങ്ങൾ സ്‍കൂളുൽ വരണ്ട എന്ന് പറഞ്ഞത് എന്തുകൊണ്ടാ”. ഞങ്ങൾ മികച്ച രീതിയിൽ നടത്താനിരുന്ന ഒപ്പന, നാടകം, ഡാൻസ്, കോറിയോഗ്രാഫി . അങ്ങനെ എത്രയെത്ര പരിപാടികൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. എന്റെ ചിന്തകൾ നിശ്ചലമായി. എനിക്ക് ഒന്നും പറയാനോ ചോദിക്കാനോ കഴിയുന്നില്ലായിരുന്നു. ഞാൻ അറിയാതെ എന്റെ കവിളിലൂടെ കണ്ണു നീർത്തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നത് ഒരു നിമിഷം കൊണ്ട് സ്വപ്‍നങ്ങളെല്ലാം ഇല്ലാതാകുന്നതുപോലെ. അപ്പോഴാണ് ടീച്ചർ കൊറോണയേക്കുറിച്ച് എന്തൊക്കയോ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. ഒരു മരവിപ്പു മാത്രം. അല്പ സമയത്തിനുശേഷം ആ ഞെട്ടിക്കുന്ന യഥാർഥ്യം ഞങ്ങളുടെ ചെവിയിലെത്തി പരീക്ഷയില്ല, വാർഷികമില്ല, ഞങ്ങളുടെ സെന്റോഫില്ല, പരീക്ഷയിൽ മികച്ച മാർക്ക് നേടി ക്ലാസ് ഫസ്റ്റായി വാർഷികം നടക്കുന്ന സ്‍റ്റേജിൽ സാർ എന്റെ പേരു വിളിക്കുമ്പോൽ ഓടിച്ചെന്ന് സമ്മാനം വാങ്ങി സന്തോഷത്തോടെ ആ സ്‍റ്റേജിൽ നിന്ന് ഇറങ്ങാൻ കൊതിച്ച എന്റെ സ്വപനം വീണുടഞ്ഞു. പൊട്ടിക്കരയാൻ തോന്നി. കണ്ണു നീരിനെ പിടിച്ചു നിർത്താനായില്ല. കൂട്ടുകാരുമായി അടിച്ചുപൊളിച്ച് സന്തോഷത്തോടെ സെന്റോഫ് നടത്തി പിരിയാൻ ആഗ്രഹിച്ച ആ സ്വപ്‍നം എല്ലാം നശിച്ചു. കൂട്ടുകാരുമായും അധ്യാപകരുമായും ആടിപ്പാടി പാറിപ്പറന്നു നടന്ന എന്റെ മനസ്സിൽ നിന്ന് എല്ലാ സന്തോഷങ്ങളും നഷ്‍ടമായി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം