ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

ഇന്ന് നാം ജീവിക്കുന്ന പരിസ്ഥിതി ഒട്ടനവധി പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റികിന്റെ ഉപയോഗം കൂടുതലാണ്. പ്ലാസ്റ്റിക് ചിലവ് കുറഞ്ഞതാണ് എന്നതിനോടും പ്ളാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ളാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർദ്ധിച്ചു. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. ഇത് ഒട്ടനവധി പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്നു.ഇതിനു പുറമെ നമ്മുടെ പരിസ്ഥിതി മറ്റു തരത്തിലും നശിച്ചു കൊണ്ടിരിക്കുകയാണ്. അവയിലൊന്നാണ് ശബ്ദമലിനീകരണം. വാഹനങ്ങളിലെ ഹോണുകൾ മൂലമുണ്ടാകുന്ന ശബ്ദം തുടങ്ങി ശബ്ദ മലിനീകരണത്തിന്റ ഉറവിടങ്ങൾ നിരവധിയാണ്. പലതരത്തിൽ നമ്മുടെ പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല. അതിനെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തമായി മാറുന്നത്.നാം വസിക്കുന്ന നാട് മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. നാം ഓരോരുത്തരമാണ് പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്..അത് കൊണ്ട് നാം ഓരോരുത്തരും സ്വയം ശ്രദ്ധിക്കുക, നാളത്തെ നല്ല പരിസ്ഥിതിക്കായ്.....

മുഹമ്മദ് സിനാൻ. എം.പി
8C ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം